ദക്ഷിണാഫ്രിക്ക തവിടുപൊടി

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീതുപ്പുന്ന ബോളിങ്ങിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ തവിടുപൊടിയായി. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക 162 റണ്‍സിന് പുറത്തായി. പുറത്താകാതെ 71 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്.ഓസ്‌ട്രേലിയന്‍ ബോളര്‍മാരില്‍ മിച്ചല്‍ സ്്റ്റാര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നേടിയപ്പോള്‍ നഥാന്‍ ലിയോണ്‍ മൂന്നും കുമ്മിന്‍, ഹാസില്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവില്‍ ഓസ്ട്രേലിയ 351 റണ്‍സെടുത്തിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബോളര്‍ കേശവ് മഹാരാജ് അഞ്ച് വിക്കറ്റെടുത്താണ് ഓസീസ് ടീമിനെ ഇത്രെയും സ്‌കോറില്‍ ചുരുക്കിയത്.


0 comments:

Post a Comment