ആരാധകരെ സങ്കടക്കടലിലാക്കുന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്നത് ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ അവസാന ടെസ്റ്റ് പരമ്പരയായിരിക്കുമെന്ന ഒരു പ്രസ്താവനയാണ് ചൂടന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ കമന്റേറ്റര്‍ മൈക്ക് ഹെയ്‌സ്മാന്‍ ഇത് ഡിവില്ലിയേഴ്‌സിന്റെ അവസാന ടെസ്റ്റ് പരമ്പരയായിരിക്കുമെന്ന് പറഞ്ഞതില്‍ തൂങ്ങിയാണ് ആരാധകരുടെ അങ്കലാപ്പ് മുഴുവനും. ഹെയ്‌സ്മാന്‍റെ പ്രസ്താവന ക്രിക്കറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചായി പരിക്ക് വലയ്ക്കുന്ന താരത്തിന് ഫോം കണ്ടെത്താനും സാധിച്ചിരുന്നില്ല. എന്നാല്‍, ഓസ്‌ട്രേലിയയ്‌ക്കെതിരേ നടക്കുന്ന മത്സരത്തില്‍ ഡിവില്ലിയേഴ്‌സ് മാത്രമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് അടക്കമുള്ള തീപ്പൊരി ബോളര്‍മാരെ നേരിടുന്നതില്‍ മികച്ചത്അതേസമയം, ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ദ്ക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഓസ്‌ട്രേലിയന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 351 റണ്‍സ് എന്ന സ്‌കോര്‍ പിന്തുടരാനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 162 റണ്‍സെടുക്കുന്നതിനെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. ഡിവില്ലിയേഴ്‌സ് മാത്രമാണ് ആതിഥേയ ബാറ്റ്‌സമാന്‍മാരില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. താരം വിരമിക്കുന്നത് ടെസ്റ്റില്‍ നിന്നും മാത്രമാണെന്ന ആശ്വാസമാണ് ട്വന്റി20 ക്രിക്ക്റ്റ് പ്രേമികള്‍ക്കിടയിലുള്ളത്. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ താരത്തിന്റെ വെടിക്കെട്ട് ഇത്തവണയും കാണാമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്

0 comments:
Post a Comment