അവഗണിച്ചവര്‍ക്ക് മറുപടി; അംല ഈ ടീമില്‍ ചേര്‍ന്നു

ഐപിഎല്ലില്‍ ഇന്ത്യന്‍ ക്ലബുകളെല്ലാം അവഗണിച്ച ഹാഷിം അംല പുതിയ ക്ലബില്‍ ചേര്‍ന്നു. കൗണ്ടി ക്രിക്കറ്റില്‍ പ്രമുഖ ടീമായ ഹാംഷെറുമായാണ് ഹാഷിം അംല കരാറിലെത്തിയത്. സീസണിലെ ആദ്യ മൂന്ന് മാസം അംല ഹാംഷെയറിനായി കളിക്കും.  കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും, വണ്‍ ഡേ കപ്പിലും ഹാംഷെയറിനായി അംല ജെഴ്‌സി അണിയും. ടെസ്റ്റ് ക്രിക്കറ്റില്‍ 113 മത്സരങ്ങളില്‍ നിന്നും 49.08 ശരാശയിരിയില്‍ ബാറ്റ് ചെയ്യുന്ന അംലയുടെ സാന്നിധ്യം ഹാംഷെയറിനെ കൂടുതല്‍ കരുതുറ്റതാക്കും.  നേരത്തെയും അംല കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിട്ടുള താരമാണ്. എസക്‌സ്, നോട്ടിംഗ്ഹാം ഷെയര്‍ ,സറെ, ഡെര്‍ബി ഷെയര്‍ തുടങ്ങഇയ ടീമുകള്‍ക്കായാണ് ഇംഗ്ലണ്ടില്‍ കളിച്ചിട്ടുളളത്. കൗണ്ടിയിലെ റണ്‍ മെഷീന്‍ ആയാണ് അംലയെ അറിയപ്പെടുന്നത്.  കൗണ്ടി ക്രിക്കറ്റില്‍ ഹാംഷെയറുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അംല സന്തോഷം അറിയിച്ചു. ടീമിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന ആത്മവിശ്വാസവും അംല പ്രകടിപ്പിച്ചു.  നേരത്തെ ഐപിഎല്‍ താരലേലത്തില്‍ ഹാഷിം അംലയെ ഒരു ഫ്രഞ്ചസികളും തെരഞ്ഞെടുക്കാതിരുന്നത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇതാദ്യമായല്ല അംല ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ എഴുതി തള്ളപ്പെടുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഹാഷിം അംലയ്ക്ക് താരലേലത്തില്‍ പുറതള്ളപ്പെടാനായിരുന്നു വിധി. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഐപിഎല്‍ അവസാനത്തോടെ കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിയ അംല രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് എഴുതിതള്ളിയവര്‍ക്ക് മറുപടി നല്‍കിയിരുന്നു.  ലോകത്തെ ഒന്നാം നിര ബാറ്റ്സ്മാനാണെങ്കിലും 16 മത്സരങ്ങള്‍ മാത്രം കളിക്കാനാണ് അംലയ്ക്ക ഐപിഎല്ലില്‍ ഇതുവരെ കഴിഞ്ഞിട്ടുളളു. എന്നാല്‍ 44.38 എന്ന അമ്പരപ്പിക്കുന്ന ബാറ്റിംഗ് ശരാശരിയില്‍ 577 റണ്‍സ് സ്വന്തമാക്കാന്‍ അംലയ്ക്ക ചുരുങ്ങിയ മത്സരത്തിനുളളില്‍ തന്നെ ഐപിഎല്ലില്‍ കളിഞ്ഞിട്ടുണ്ട്


0 comments:

Post a Comment