ചരിത്ര നേട്ടം

സമകാലിക ക്രിക്കറ്റ്താരങ്ങളിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുമായി ആരെയെങ്കിലും താരതമ്യം ചെയ്യുന്നുണ്ട് എങ്കില്‍ അത് സ്മിത്ത് മാത്രമാണ്. ഇപ്പോള്‍ ക്രിക്കറ്റില്‍ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സ്മിത്ത്.  അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് എന്ന നാഴികകല്ലാണ് താരം സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്്റ്റില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന 13-ാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് സ്മിത്ത്. എന്നാല്‍ 50ഓ അതിലധികമോ ശരാശരിയില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് സ്മിത്ത്. 6057 റണ്‍സ് ഏകദിനത്തില്‍ നിന്നും 3431 റണ്‍സ് ഏകദിനത്തില്‍ നിന്നും 431 റണ്‍സ് ടി-20യില്‍ നിന്നുമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.  55.60 റണ്‍സ് ശരാശരിയുള്ള വിരാട് കോഹ് ലിയാണ് പട്ടികയില്‍ മുന്നില്‍. രണ്ടാമതുള്ളത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ്. 10770 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം.


0 comments:

Post a Comment