WATCH VIDEO നീളന്‍മുടിയുമായി ധോണി വീണ്ടും;

നീളമുള്ള ചെമ്പന്‍മുടിയുമായി മൈതാനത്ത് നിറഞ്ഞു നിന്ന ഉത്സാഹിയായ ചെറുപ്പക്കാരനെ ക്രിക്കറ്റ് ആരാധകര്‍ ആരുംതന്നെ മറക്കാനിടയില്ല.  ധോണിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്നത്  അയാളുടെ  കളിശൈലി മാത്രമായിരുന്നില്ല. മഹിയുടെ നീളന്‍മുടിയ്ക്കും അതില്‍ പങ്കുണ്ട്. 2007 ല്‍ ലോകകപ്പ് നേടിയതിന് പിന്നാലെ തന്റെ നീളന്‍ മുടി ധോണി വെട്ടുകയായിരുന്നു. എന്നാല്‍ ധോണി ആ കാലയളവില്‍ മുടികൊണ്ട് മാത്രം സൃഷ്ടിച്ചത് ലക്ഷക്കണക്കിന് ആരാധകരെയാണ്.  വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നീളന്‍ മുടിയുമായി ധോണി എത്തിയിരിക്കുകയാണ്. പുതിയ ഹെയര്‍സ്‌റ്റൈലല്ല, ഒരു പരസ്യ ചിത്രത്തിലാണ് ധോണി നീളന്‍ മുടിയണിഞ്ഞെത്തിയത്.


0 comments:

Post a Comment