സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ അടുത്ത മാസ് സിനിമ കാലയുടെ ടീസര്‍ തരംഗമാവുകയാണ്. രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിപ്പിച്ചതിന് ശേഷം പുറത്തുവരുന്ന എന്ന സിനിമ എന്ന നിലയ്ക്ക് ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് കാലയോ നോക്കിക്കാണുന്നത്. . അതിന് തിരികൊളുത്തുന്ന വിധമാണ് കാലയുടെ ടീസര്‍ എത്തിയിരിക്കുന്നത്. അഡാറ് ലുക്കിലാണ് രജനി കാലയില്‍ എത്തുന്നതെന്ന് ടീസറിലൂടെ വ്യക്തമാണ്. ഇപ്പോള്‍ കാലയുടെ ധോണി വേര്‍ഷന്‍ ടീസറാണ് ക്രിക്കറ്റ്‌ലോകത്ത് തരംഗമായിരിക്കുന്നത്. ചെന്നൈ ടീമിന്റെ നായകനായ ധോണി തമിഴകത്തിന്റെ ദത്തുപുത്രനായിട്ട് ഏറെ നാളായി. ചെന്നൈ ടീമിന്റെ തലൈവര്‍ എന്നാണ് ധോണി അറിയപ്പെടുന്നത് തന്നെ. എന്തായാലും ധോണി വേര്‍ഷന്‍ കാലയുടെ ടീസറിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.
0 comments:
Post a Comment