ഏറെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനെ പ്രഖ്യാപിച്ചു. ഈ സീസണില്‍ കൊല്‍ക്കത്തയെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക് നയിക്കും. കൊല്‍ക്കത്തയുടെ സി ഇ ഒ വെങ്കി മൈസൂരാണ് രാവിലെ നായകനെ പ്രഖ്യാപിച്ചത്.ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ എന്നിവരുടെ പേരുകളും നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. നായകസ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത് ലിന്നിനെയായിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് തീരുമാനം മാറ്റുന്നതിലേക്ക് കൊല്‍ക്കത്തയെ നയിച്ചു. 7.4 കോി രൂപയ്ക്കാണ് കാര്‍ത്തിക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. നായകനായി തിരഞ്ഞെടുക്കപ്പെട്ടശേഷം കാര്‍ത്തിക്കിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.’ കഴിഞ്ഞ പത്തു വര്‍ഷമായി കൊല്‍ക്കത്ത സ്ഥിരത പുലര്‍ത്തുന്ന ഒരു ടീമാണ്. അങ്ങനെയൊരു ടീമിന്റെ നായകനായി എത്തുക എന്നത് എനിക്ക് ലഭിച്ചൊരു അംഗീകാരമായി ഞാന്‍ കാണുന്നു.’ കാര്‍ത്തിക് പറഞ്ഞു. ജാക്ക് കാലീസിനു കീഴില്‍ ഞങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സീസണ്‍ തുടങ്ങാനായി കാത്തിരിക്കുന്നത്. വളരെ മികച്ച കളിക്കാരാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ‘ കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു. നേരത്തെ സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ റോബിന്‍ ഉത്തപ്പയ്ക്ക് നായക സ്ഥാനം നല്‍കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു

0 comments:
Post a Comment