ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കെതിറിഞ്ഞ ഒരു പന്തിന്റെ കാഴ്ച്ച ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നു. ദക്ഷണാഫ്രിക്കന്‍ താരം കഗിസോ റബാഡയെ പുറത്താക്കാന്‍ സ്റ്റാര്‍ക്ക് തൊടുത്തുവിട്ട ഇന്‍ സ്വിങറാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.ഓഫ് സ്റ്റംബിന് നേരെ പതിച്ച പന്ത് ലക്ഷ്യമാക്കി ബാറ്റ് ചലിപ്പിച്ച താരത്തിന് പിഴച്ചു. പന്ത് ലെഗ് സ്റ്റംബിലേക്ക് കുത്തിത്തിരിഞ്ഞ് എല്‍ബിഡബ്ലു ആയി മാറി. പാക്കിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രത്തിന്റെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിച്ച പന്താണ് ഇതെന്നാണ് പലരുടെയും വിലയിരുത്തല്‍. ആ കാഴ്ച്ച കാണാം.മത്സരത്തില്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുത്തു. 10.4 ഓവറില്‍ 34 റണ്‍സ് വഴങ്ങി സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കേവലം 162 റണ്‍സിലൊതുങ്ങി.ക്രികറ്റ്, ഫുട്ബോള്‍ തുടങ്ങിയവയെ കുറിച്ചുള്ള കായിക വാര്‍ത്തകള്‍ അറിയാന്‍ എല്ലാവരും ഈ പേജ് മറക്കാതെ ലൈക് ചെയ്യുക .എന്നാല്‍ നിങ്ങളുടെ ഫേസ്ബുക്ക് വാളിലെക്ക് പെട്ടെന്ന് തന്നെ കായിക വാര്‍ത്തകള്‍ ലഭിക്കുന്നതാണ് .

0 comments:
Post a Comment