ഹൈദരാബാദ്: ഐപിഎല്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടാമെന്ന സഞ്ജു സാസംണിന്റെ മോഹം തകര്‍ത്തത് സണ്‍റൈസസ് ഹൈദരാബാദിന്റെ അഫ്ഗാന്‍ താരം റാഷിദ് ഖാന്റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ്. വ്യക്തിഗത സ്‌കോര്‍ 49ല്‍ നില്‍ക്കെ ഉയര്‍ത്തിയടിച്ച സഞ്ജുവിനെ മൈതാനത്ത് ഒഴുകിയെത്തിയ റാഷിദ് ഖാന്‍ മനോഹരമായി കൈപിടിയില്‍ ഒതുക്കുകയായിരുന്നു. മത്സരത്തില്‍ മികച്ച ക്യാച്ചിനുള്ള സമ്മാനവും റാഷിദ് ഇതിലൂടെ സ്വന്തമാക്കി.മത്സരത്തിലുടനീളം ഹൈദരാബാദിന്റെ മികച്ച ഫീല്‍ഡിങ്ങ് പ്രകടനത്തിനായിരുന്നു കാണികള്‍ സാക്ഷ്യം വഹിച്ചത.് ഉനദ്കടിനെ പുറത്താക്കിയ യൂസഫ് പത്താന്‍ ‘ബുള്ളറ്റ് ത്രോ’യും സഞ്ജുവിന്റെ ക്യാച്ചെടുത്ത റാഷിദ് ഖാനുമെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചു. മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മികച്ച ബോളിങ്ങിലൂടെ എതിരാളികളെ 125 റണ്‍സിലൊതുക്കിയ ഹൈദരാബദ് 15 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തിലായിരുന്നു ലക്ഷ്യം മറികടന്നത്. അര്‍ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ശിഖര്‍ ധവാന്റെ (57 പന്തില്‍ 77 റണ്‍സ്) ബാറ്റിങ്ങാണ് ഹൈദരാബാദിന് അനായാസ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്. 15.5 ഓവറിലാണ് ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നത്.
സഞ്ജുവിന്റെ സ്വപ്‌നം തകര്‍ത്ത ഒഴുകും ക്യാച്ച്
April 10, 2018
No Comments

0 comments:
Post a Comment