കൊച്ചി: ഒരു കാലത്ത് ക്രിക്കറ്റിന്റെ സ്വപ്‌നഭൂമിയിലേക്ക് പ്രവേശനം ലഭിച്ച രാജകുമാരനായിരുന്നു മലയാളി താരം എസ് ശ്രീശാന്ത്. കഴിവ് കൊണ്ടും പ്രതിഭ കൊണ്ടും ശ്രീ ക്രിക്കറ്റിന്റെ എല്ലാ ഉയരവും കീഴടക്കി. ടീം ഇന്ത്യയിലെ പ്രധാന ബൗളറായും ഐപിഎല്ലില്‍ കോടികള്‍ കൊയ്യുന്ന താരമെല്ലാമായും ഉയര്‍ന്നു. എന്നാല്‍ ആ ഉയര്‍ച്ചയ്ക്ക് അപ്രതീക്ഷിതമായൊരു ട്വിസ്റ്റ് സംഭവിച്ചു. ഒത്തുകളി വിവാദത്തില്‍ പെട്ട് എസ് ശ്രീശാന്ത് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് പോലും ബിസിസിഐ വിലക്കി. നിലവില്‍ ക്രിക്കറ്റിലെ ദുരന്ത നായകനാണ് മലയാളി താരം. വീണ്ടുമൊരു ഐപിഎല്‍ കാലം വിരുന്നെത്തുമ്പോള്‍ എസ് ശ്രീശാന്ത് വിസ്മൃതിയിലേക്ക് ഏതാണ്ട് മറഞ്ഞ് കഴിഞ്ഞു. ക്രിക്കറ്റിനേ ശ്രീശാന്തും ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. താനിപ്പോള്‍ ഐപിഎല്ലിന്റെ വലിയ ആരാധകനല്ലെന്നും ടെസ്റ്റ് ക്രിക്കറ്റിനോടാണ് തനിക്ക് താല്‍പര്യമെന്നും ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് വ്യക്തമാക്കി. ഐപിഎല്ലിലെ താല്‍പര്യക്കുറവിന് കാരണം ക്രിക്കറ്റില്‍ നിന്ന് വിലക്കിയ ബിസിസിഐയുടെ നടപടിയല്ലെന്നും ശ്രീശാന്ത് പറഞ്ഞുഞാനിപ്പോള്‍ ഐപിഎല്‍ കാണാറില്ല. ടെസ്റ്റ് ക്രിക്കറ്റിനോടും ക്ലബ്ബ് ക്രിക്കറ്റിനോടുമാണ് എനിക്കിപ്പോള്‍ താല്‍പര്യം. ഐപിഎല്‍ മത്സരങ്ങളൊന്നും ഞാനിപ്പോള്‍ കാണാറില്ല. കാണാന്‍ ആഗ്രഹിക്കുന്നുമില്ല. സമയം കിട്ടുകയാണെങ്കില്‍ മലയാളി താരങ്ങളുള്ള ടീമുകളുടെ കളി മാത്രമായിരിക്കും കാണുക. മലയാളി താരങ്ങള്‍ നല്ല രീതിയില്‍ പ്രകടനം നടത്തണമെന്ന് ആഗ്രഹമുണ്ട്. ഐപിഎല്ലിലെ താല്‍പര്യം നഷ്ടമാവാന്‍ കാരണം ബിസിസിഐ വിലക്കല്ല. അവര്‍ അവരുടേതായ തിരക്കുകളിലാണ് ഞാന്‍ എന്റേതായ തിരക്കുകളിലും. രാജ്യാന്തര സ്റ്റേഡിയങ്ങളില്‍ പരിശീലനം നടത്തുന്നതിനുപോലും എനിക്ക് വിലക്കുണ്ട്. അതുകൊണ്ട് ഞാന്‍ എന്റെ ഗ്രൗണ്ടിലാണ് പരിശീലനം നടത്തുന്നത്. അതില്‍ സന്തുഷ്ടനുമാണ്. മറ്റ് തിരക്കുകളുള്ളതിനാല്‍ ഞാന്‍ സന്തുഷ്ടരാണ്. യോഗയും, ബാഡ്മിന്റണും സിനമയും എലലാമായി എപ്പോഴും ബിസിയാണ്. ഒരു കന്നഡ ചിത്രത്തിലും മലയാളം ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. അടുത്ത ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം തുടങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞു. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ആണ് ശ്രീശാന്ത് അവസാന ഐപിഎല്‍ മത്സരം കളിച്ചത്.
ഐപിഎല്‍ കാണാറുണ്ടോ? ശ്രീശാന്തിന്റെ പ്രതികരണമിങ്ങനെ
April 10, 2018
No Comments

0 comments:
Post a Comment