മുംബൈയ്ക്കും തിരിച്ചടി, സൂപ്പര്‍ പേസര്‍ പുറത്ത്



ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തേടിയും തിരിച്ചടി വാര്‍ത്ത. മുംബൈ ഇന്ത്യന്‍സിന്റെ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ പാത്ത് കമ്മിന്‍സന്‍ ഐപിഎല്ലില്‍ നിന്നും പുറത്തായി. ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് കമ്മിന്‍സന് പരിക്കേറ്റത്.  കമ്മിന്‍സന് കുറച്ച് ദിവസത്തെ വിശ്രമം വേണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ആദ്യ മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ കമ്മിന്‍സന്‍ കളിച്ചിരുന്നില്ല.ഇതുവരെ 16 ഐപിഎല്‍ മത്സരങ്ങളില്‍ ജഴ്‌സി അണിഞ്ഞിട്ടുളള കമ്മിന്‍സന്‍ ഇതുവരെ 17 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. മുമ്പ് കൊല്‍ക്കത്തയ്ക്ക് വേണ്ടിയും ഡല്‍ഹിക്ക് വേണ്ടിയും കമ്മിന്‍സ് കളിച്ചിട്ടുണ്ട്.  ഇതോടെ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ ടെസ്റ്റ് പര്യടനം ഐപിഎല്‍ ടീമുകള്‍ക്ക് വലിയ വിലയാണ് ഒടുക്കേണ്ടി വന്നിരിക്കുന്നത്. നേരത്തെ മിച്ചല്‍ സ്റ്റാര്‍ക്കും കഗിസോ റബാഡയും ഈ പര്യടനത്തിനിടെ പരുക്കേറ്റ് ഐ പി എല്ലിനില്ലെന്ന് വ്യക്തമായിരുന്നു.  നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം കേദര്‍ ജാദവും പരിക്കേറ്റ് പുറത്തായിരുന്നു. പിന്‍തുട ഞരമ്പിനാണ് കേദറിന് പരിക്കേറ്റത്.

0 comments:

Post a Comment