മുംബൈ: ഇന്ത്യന്‍ കായിക ചരിത്രം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പും പിമ്പും എന്ന് രേഖപ്പെടുത്തേണ്ടി വരും. ആരേയും അസൂയപ്പെടുത്തും വിധം ഐപിഎല്ലിന്റെ വളര്‍ച്ച ക്രിക്കറ്റിന്റെ മുച്ഛായ തന്നെ മാറ്റിയിരിക്കുകയാണ്. ഐപിഎല്ലിലെ ഒരോ സീസണ്‍ കഴിയുമ്പോഴും ദശകോടികള്‍ ബിസിസിഐയുടെ പണപ്പെട്ടിയിലേക്ക് ഒഴുകുകയാണ്. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശം വാശിയേറിയ ലേലം വിളിക്കൊടുവില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യ സ്വന്തമാക്കിയത് 16,437.5 കോടി രൂപക്കായിരുന്നു. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ ഓരോ പന്തെറിയുമ്പോഴും അതിനായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് മുടക്കുന്ന തുക എത്രയാണെന്ന് കേട്ടാല്‍ ആരാധകര്‍ ശരിക്കും അമ്പരക്കും. ഐപിഎല്ലിലെ ഓരോ പന്തിനും 25 ലക്ഷം രൂപയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബിസിസിഐക്ക് നല്‍കുന്നതെന്ന് ചുരുക്കം. അതായത് ഒരോവറിന് 1.5 കോടി രൂപ. അതായത് ഓരോ മത്സരത്തിനും സ്റ്റാര്‍ ഇന്ത്യ മുടക്കുന്നത് 60 കോടി രൂപ. ഈ തുകയുടെ നാല് ഇരട്ടിയിലേറെ പരസ്യവിപണിയില്‍ നിന്നും സ്റ്റാര്‍ സ്‌പോട്‌സ് കണ്ടെത്തും എന്നതിനാല്‍ ഐപിഎല്‍ മൂല്യം പതിന്മടങ്ങാകുന്നു. 2015-2016 സാമ്പത്തികവര്‍ഷം ബിസിസിഐയുടെ വരുമാനത്തില്‍ 300 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പോലും ഇക്കാലയളവില്‍ 204 ശതമാനം വരുമാനവര്‍ധനവെ ഉണ്ടാക്കാനായിട്ടുള്ളു എന്നോര്‍ക്കണം. ഫിഫ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ സമ്പന്ന കായിക സംഘടനയാണ് നിലവില്‍ ബിസിസിഐ. ഐപിഎല്ലിലെ വരുമാനക്കണക്കെടുത്താല്‍ അത് ഇന്ത്യയുടെ ആകെ ജിഡിപിയുടെ 0.6ശതമാനം വരും. ഐപിഎല്ലിന്റെ ബ്രാന്‍ഡ് മൂല്യമാകട്ടെ ഇപ്പോള്‍ 5500 മില്യണ്‍ ഡോളറാണ്
ഒരു പന്തിന് ലഭിക്കുന്ന തുക, അമ്പരക്കാതിരിക്കുന്നതെങ്ങനെ?
April 10, 2018
No Comments

0 comments:
Post a Comment