ജയ്പൂര്‍: ഐപിഎല്ലിന്റെ രണ്ടാംറൗണ്ടിലെ രണ്ടാമത്തെ കളിയില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും ഏറ്റുമുട്ടും. ബുധനാഴ്ച രാത്രി എട്ടിനു ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് രാജസ്ഥാനും ഡല്‍ഹിയും അങ്കം കുറിക്കുന്നത്. ആദ്യ മല്‍സരത്തില്‍ പരാജയമേറ്റുവാങ്ങിയ ഇരുടീമും വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാവും വീണ്ടും പാഡണിയുക. കനത്ത തോല്‍വിയാണ് രാജസ്ഥാനും ഡല്‍ഹിയും ആദ്യ മല്‍സരത്തില്‍ ഏറ്റുവാങ്ങിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് ആറു വിക്കറ്റിനാണ് ഡല്‍ഹി തകര്‍ന്നടിഞ്ഞത്. രാജസ്ഥാനാവട്ടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഒമ്പതു വിക്കറ്റിന് നാണംകെടുകയായിരുന്നു. അന്നത്തെ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനത്തിനാണ് ഇരുവരും കച്ചമുറുക്കുന്നത്.രാജസ്ഥാന്റെ തിരിച്ചുവരവ് രണ്ടു വര്‍ഷം വിലക്ക് നേരിട്ട രാജസ്ഥാന്‍ ഇടവേളയ്ക്കു ശേഷം ഹോംഗ്രണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ കളിക്കുന്ന മല്‍സരം കൂടിയാണിത്. 2013നു ശേഷം രാജസ്ഥാന്‍ ഇവിടെ കളിച്ചിട്ടില്ല. അഞ്ചു വര്‍ഷത്തിനു ശേഷമുള്ള ടീമിന്റെ മടങ്ങിവരവ് ആഘോഷമാക്കി മാറ്റാന്‍ ആരാധകര്‍ തയ്യാറെടുക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ലെന്നത് രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. രാജസ്ഥാന്‍ ടീമിന്റെ പോരായ്മകള്‍ കഴിഞ്ഞ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് തുറന്നു കാട്ടിയിരുന്നു. ഇവ പരിഹരിച്ച് ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന പ്രകടനം നടത്താന്‍ തന്നെയാണ് രഹാനെയുടെയും സംഘത്തിന്റെയും ശ്രമം. ബാറ്റിങില്‍ ആശങ്ക ബൗളിങിനേക്കാളുപരി ബാറ്റിങാണ് രാജസ്ഥാന്‍ ടീമിന് ഏറെ ആശങ്കയുണ്ടാക്കുന്നത്. കാരണം ഹൈദരാബാദിനെതിരായ കളിയില്‍ രാജസ്ഥാന്‍ ബാറ്റിങ് നിര ദയനീയമായി പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ വെറും 125 റണ്‍സാണ് നേടാനായത്. മലയാളി താരം സഞ്ജു സാംസണിന്റെ (49) ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ രാജസ്ഥാന്‍ 100 റണ്‍സ് പോലും തികയ്ക്കില്ലായിരുന്നു. ബെന്‍ സ്‌റ്റോക്‌സ്, ഡാര്‍സി ഷോര്‍ട്ട്, ജോസ് ബട്‌ലര്‍ തുടങ്ങിയ വെടിക്കെട്ട് താരങ്ങളെല്ലാം ടീമില്‍ ഉണ്ടായിട്ടും ഇവര്‍ക്കൊന്നും രണ്ടക്ക സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ രഹാനെയും (13) നിരാശപ്പെടുത്തിയിരുന്നു. വോണിനാവുമോ ? കന്നി ഐപിഎല്‍ സീസണില്‍ രാജസ്ഥാനെ അപ്രതീക്ഷിത ജേതാക്കളാക്കിയ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഇത്തവണ ടീമിന്റെ ഉപദേഷ്ടാവായി ഒപ്പമുണ്ട്. ആദ്യ മല്‍സരത്തിലെ പിഴവുകള്‍ തിരുത്തി ടീമിനെ വിജയികളുടെ സംഘമാക്കി മാറ്റാന്‍ മിടുക്കുള്ള വ്യക്തിയാണ് വോണ്‍. മികച്ച താരങ്ങള്‍ രാജസ്ഥാന്‍ നിരയിലുണ്ടെങ്കിലും ഇവര്‍ ഒരു ടീമായി കളിക്കാതിരുന്നതാണ് ആദ്യ മല്‍സരത്തില്‍ തിരിച്ചടിയായത്. ഇവരെ ഒത്തൊരുമയോടെ ഒരു ടീമായി കൊണ്ടുപോവാന്‍ സാധിച്ചാല്‍ വിജയം തങ്ങളുടെ വഴിക്കു വരുമെന്ന കണക്കുകൂട്ടലിലാണ് വോണ്‍. ആദ്യ ജയത്തിന് ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു തവണ കിരീടത്തിലേക്കു നയിച്ച ഗൗതം ഗംഭീര്‍ ഇത്തവണ ഡല്‍ഹിക്കൊപ്പവും ഈ നേട്ടം ആവര്‍ത്തിക്കാനുറച്ചാണ് എത്തിയത്. എന്നാല്‍ ആദ്യ കളിയില്‍ പഞ്ചാബിനോട് ഡല്‍ഹിക്കു തിരിച്ചടി നേരിട്ടിരുന്നു. തന്റെ ക്യാപ്റ്റന്‍സി മിടുക്ക് പുറത്തെടുത്ത് ഇത്തവണ ഡല്‍ഹിയെ ആദ്യ വിജയത്തിലേക്ക് നയിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഗംഭീര്‍. ഡല്‍ഹിക്കൊപ്പം അദ്ദേഹത്തിന്റെ രണ്ടാമൂഴം കൂടിയാണിത്. നേരത്തേ ടീമിനായി കളിച്ച ശേഷമാണ് ഗംഭീര്‍ കൊല്‍ക്കത്തയിലെത്തുന്നത്. പിന്നീട് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ഓപ്പണറുമായി അദ്ദേഹം മാറിയത് ചരിത്രം. ഗംഭീര്‍ മോശമാക്കിയില്ല ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഗംഭീര്‍ തന്റെ ബാറ്റിങ് മോശമാക്കിയില്ല. നായകന്റെ കളി കെട്ടഴിച്ച അദ്ദേഹം 42 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 55 റണ്‍സ് നേടിയിരുന്നു. ടീമിന്റെ ടോപ്‌സ്‌കോററും ഗംഭീറായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഈ പ്രകടനത്തിനും ഡല്‍ഹിയെ രക്ഷിക്കാനായില്ല. ഗംഭീറിനെ കൂടാതെ റിഷഭ് പന്ത് (28), ക്രിസ് മോറിസ് (27*) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ പിടിച്ചുനിന്നത്. ഡല്‍ഹി നല്‍കിയ 167 റണ്‍സെന്ന വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറില്‍ മറികടക്കുകയായിരുന്നു. 16 പന്തില്‍ 51 റണ്‍സ് വാരിക്കൂട്ടിയ ലോകേഷ് രാഹുലിന്റെ പ്രകടനമാണ് പഞ്ചാബിന്റെ വിജയത്തിന് അടിത്തറയിട്ടത്. പിന്നാലെ മറുനാടന്‍ മലയാളി കരുണ്‍ നായരും (50) തിളങ്ങിയതോടെ പഞ്ചാബ് അനായാസം ലക്ഷ്യത്തിലെത്തി. മുന്‍തൂക്കം രാജസ്ഥാന് ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജസ്ഥാനു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ 16 തവണയാണ് ഇരുവരും ശക്തി പരീക്ഷിച്ചത്. ഇതില്‍ 10ലും ജയം രാജസ്ഥാനൊപ്പമായിരുന്നു. ആറെണ്ണത്തില്‍ മാത്രമാണ് ഡല്‍ഹിക്കു ജയിക്കാനായത്. ഹോംഗ്രൗണ്ടായ ജയ്പൂരിലും ഡല്‍ഹിക്കെതിരേ രാജസ്ഥാനാണ് മേല്‍ക്കൈ. നാലു കളികളില്‍ മൂന്നിലും ഡല്‍ഹിയെ പരാജയപ്പെടുത്താന്‍ അവര്‍ക്കു സാധിച്ചു. ഒന്നില്‍ മാത്രമാണ് ഡല്‍ഹി ജയിച്ചത്.
ഐപിഎല്‍: തോറ്റവര്‍ വീണ്ടും അങ്കത്തട്ടില്‍... റോയലാവാന്‍ രാജസ്ഥാന്‍, ഗംഭീറിനും ചിലത് തെളിയിക്കണം
April 10, 2018
No Comments

0 comments:
Post a Comment