മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാണാന്‍ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ടെലിവിഷന് പുറമെ ഐപിഎല്‍ ആവേശം ഒട്ടും ചോരാതെ ഓണ്‍ലൈനിലൂടേയും നിങ്ങള്‍ക്ക് കാണാനാകും. ഐപിഎല്‍ സംപ്രേക്ഷണം ഇക്കുറി ഭീമന്‍ തുകയ്ക്ക് സ്റ്റാര്‍ സ്പോര്‍ട്സാണ് സ്വന്തമാക്കിയത്. സ്റ്റാര്‍ സ്പോര്‍ട്സിന്റെ വിവിധ ചാനലുകളിലൂടെ മത്സരങ്ങള്‍ ആരാധകര്‍ക്ക് കാണാം. സ്റ്റാര്‍ സ്‌പോര്‍ട്സ് 1, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് 1, സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് എച്ച്ഡി എന്നിവയില്‍ ഇംഗ്ലീഷ് കമന്ററിയില്‍ കളികള്‍ കാണാം. ഹിന്ദിയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി എച്ച്ഡി എന്നിവയില്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതോടൊപ്പം ഞാറാഴ്ച്ചകളില്‍ ഒരു മത്സരം വീതം ദേശീയ ടെലിവിഷനായ ദൂരദര്‍ശനും സംപ്രേക്ഷണം ചെയ്യും. ഇതോടെ ഇന്ത്യയുടെ മുക്കുമൂലകളില്‍ ഐപിഎല്‍ സംപ്രേഷണം ഉണ്ടാകുമെന്ന് ഉറപ്പായി. അതേസമയം ഓണ്‍ലൈനിലും മത്സരങ്ങള്‍ കാണാനുള്ള വിപുലമായ സൗകര്യമാണ് ഇത്തവണയുള്ളത്. മത്സരങ്ങള്‍ ഹോട്ട്സ്റ്റാറും ജിയോ ടിവിയും ഓണ്‍ലൈന്‍ വഴി ആരാധകരുടെ വിരല്‍ത്തുമ്പിലെത്തിക്കും.
ഇത്തവണ ഐപിഎല്‍ കാണാന്‍ നിരവധി വഴികള്‍
April 07, 2018
No Comments

0 comments:
Post a Comment