ഐ പി എല്ലിലെ എല്‍ ക്ലാസിക്കോ എന്നുവരെ വിശേഷിപ്പിക്കുന്നവരുമുണ്ട്. ലീഗില്‍ ഇതുവരെ രണ്ട് ടീമുകളുംചേര്‍ന്ന് അഞ്ച് തവണ കിരീടം ഉയര്‍ത്തിയിട്ടുണ്ട്. ഐ പി എല്ലിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ടീം ഏതെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളു. അത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. സീസണില്‍ 8 തവണയാണ് ടീം പ്ലേ ഓഫില്‍ കടന്നത്. 3 തവണ ചാമ്പ്യന്‍മാരായി ഐ പി എല്ലിലെ ഏറ്റവും സക്‌സസ്ഫുളായ ടീമുകളിലൊന്നാണ് മുംബൈയും. ഇരുവരും ഇന്ന് ഏറ്റുമുട്ടുമ്പോ്ള്‍ മത്സരം പൊടിപാറുമെന്നുറപ്പാണ്. എന്നാല്‍ മുംബൈയ്ക്കായും ചെന്നൈയ്ക്കായും ജേഴ്‌സിയണിഞ്ഞ ചില താരങ്ങള്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം. മൈക്കല്‍ ഹസ്സിഐ പി എല്ലിന്റെ 7 സീസണുകളില്‍ ഹസ്സി കളിച്ചിട്ടുണ്ട്. ചെന്നൈയ്ക്കായും മുംബൈയ്ക്കായും മിസ്റ്റര്‍ ക്രിക്കറ്റര്‍ ജേഴ്‌സിയണിഞ്ഞു. ഐ പി എല്ലിലെ സി എസ് കെയുടെ ഏറ്റവുമാദ്യ മത്സരത്തില്‍ പഞ്ചാബിനെ ചുരുട്ടിക്കൂട്ടിയത് ഹസ്സിയായിരുന്നു.54 ബോളില്‍ ഹസ്സി സ്വന്തമാക്കിയത് 116 റണ്‍സാണ്. ആറ് സീസണ്‍ ചെന്നൈയ്ക്കായി ഹസ്സി കളിച്ചു. ഇതില്‍ 2 തവണ ടീം ചാമ്പ്യന്‍മാരായി. 2013 ലീഗില്‍ 703 റണ്‍സുമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും മറ്റാരുമല്ല. എന്നാല്‍ 2014 ല്‍ ഹസ്സി മുംബൈ ഇന്ത്യന്‍സിലേക്കെത്തി. കളികളില്‍ നിന്നായി 209 റണ്‍സാണ് സീസണില്‍ ഓസിസ് താരം സ്വന്തമാക്കിയത്. ഐ പി എല്ലില്‍ മൊത്തമായി 59 കളികള്‍ കളിച്ച ഹസ്സി 1977 റണ്‍സാണ് സ്വന്തമാക്കിയത്. ആശിശ് നെഹ്‌റപത്ത് ഐ പി എല്‍ സീസണുകളില്‍ 9 എണ്ണവും കളിച്ച താരമാണ് നെഹ്‌റ. അഞ്ച് ടീമുകള്‍ക്കായി കുപ്പായമണിഞ്ഞിട്ടുണ്ട് താരം.ഡെല്‍ഹി,പൂനെ,ഹൈദരാബാദ്,മുംബൈ,ചന്നൈ ടീമുകള്‍ക്കായി നെഹ്‌റ കളിച്ചു. 2008 ആദ്യ സീസണില്‍ മാത്രമാണ് നെഹ് റ മുംബൈയ്ക്കായി ജേഴ്‌സിയണിഞ്ഞത്. 2014-15 സീസണുകളില്‍ ചെന്നൈയ്ക്കുനേണ്ടി നെഹ്‌റ കളിച്ചു. ഐ പി എല്‍ കരിയറില്‍ ഒരിക്കല്‍ മാത്രമേ താരത്തിന് കിരീടമുയര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളു. 2016 ല്‍ ചെന്നൈ വിട്ട് ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു അത്. 88 ഐ പി എല്‍ മത്സരങ്ങള്‍ കളിച്ച നെഹ്‌റ 108 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഡ്വയ്ന്‍ സ്മിത്ത്നാല് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട് ഈ ന്ഡീസ് താരം. മുംബൈ,ചെന്നൈ,ഡെക്കാന്‍ ചാര്‍ജസ്, ഗുജറാത്ത് ലയണ്‍സ് ഈ ടീമുകള്‍ക്കൊക്കെ വേണ്ടി സ്മിത് ജേഴ്‌സിയണിഞ്ഞു. 3 സീസണുകളാണ് മുംബൈയ്ക്കായി താരം കളിച്ചത്.2008,2012,2013 സീസണുകള്‍. 2013ല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുംബൈ കിരീടമുയര്‍ത്തുമ്പോള്‍ ടീമില്‍ സ്മിത്തും ഉണ്ടായിരുന്നു. 2015 സീസണില്‍ ചെന്നൈ-മുംബൈ ഫൈനല്‍ കളിക്കുമ്പോള്‍ സി എസ് കെ സ്‌ക്വാഡില്‍ സ്മിത്തുണ്ടായിരുന്നു. പക്ഷെ വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു അന്ന്. ഐ പി എല്ലില്‍ 76 മത്സരങ്ങള്‍ കളിച്ച സ്മിത്ത് 2103 റണ്‍സ് നേടിയിട്ടുണ്ട്. 19 വിക്കറ്റുകളും സ്മിത്തിന്റെ പേരിലുണ്ട്. ഡ്വയ്ന്‍ ബ്രാവോമുംബൈ ഇന്ത്യന്‍സ്,ചെന്നൈ സൂപ്പര്‍ കിംഗ്‌സ്,ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്കായി ബ്രാവോ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. 2008,2009,2010 സീസണുകളില്‍ മുംബൈയ്ക്കായി കളിച്ച ബ്രാവോ 2011 ല്‍ ചെന്നൈയിലേക്ക് ചേക്കേറി. 2016 ല്‍ ഗൂജറാത്തിലെത്തിയ താരം ചെന്നൈയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 106 ഐ പി എല്‍ മത്സരങ്ങള്‍ കളിച്ച ബ്രാവോ 1238 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 122 വിക്കറ്റുകളും ബ്രാവോ നേടിയിട്ടുണ്ട്. പാര്‍ഥ്വിവ് പട്ടേല്‍ആറു ടീമുകള്‍ക്കായി ജേഴ്‌സിയണിഞ്ഞിട്ടുണ്ട് പട്ടേല്‍.ചെന്നൈ,കൊച്ചി ടസ്‌ക്കേഴ്‌സ്,ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ബാംഗ്ലൂര്‍,മുംബൈ എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2010 സീസണില്‍ ചെന്നൈ കിരീടമുയര്‍ത്തിയപ്പോള്‍ ടീമില്‍ പാര്‍ഥ്വീവും ഉണ്ടായിരുന്നു. 119 മത്സരങ്ങളില്‍ നിന്നായി 2322 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട് പട്ടേല്‍.
മുംബൈക്കും ചെന്നൈയ്ക്കും വേണ്ടി ജേഴ്സിയണിഞ്ഞവര്‍ ഇവര്‍
April 07, 2018
No Comments

0 comments:
Post a Comment