ഐ പി എല്ലിന്റെ ആദ്യ സീസണില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ്,സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ ,വിരേന്ദര്‍ സേവാഗ് തുടങ്ങിയ ഇതിഹാസ താരങ്ങളാല്‍ സമ്പന്നമായിരുന്നു. ഇവരൊക്കെ സ്വന്തം നാടിന്റെ ഫ്രാഞ്ചേഴ്‌സികള്‍്ക്കുവേണ്ടി കളിച്ചവരുമാണ്.ഐ പി എല്ലിന്റെ ആദ്യ ദശാബ്ദത്തില്‍ ഇവരെല്ലാവരും അത്യുഗ്രന്‍ പ്രകടനത്താല്‍ ആരാധകരെ സന്തോഷത്തിലാഴ്ത്തി.അവരില്‍ പലരും ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കയും ചെയ്തു.
ഇപ്പോള്‍ ലീഗ് അതിന്റെ രണ്ടാം ദശാബ്ദത്തിലേക്ക് കടക്കുകയാണ്. ഇത്തവണയും കുറച്ച് സൂപ്പര്‍താരങ്ങള്‍ ഐ പി എല്ലിലുണ്ട്. കരുത്തുറ്റ പോരാളികളായി അവര്‍ തുടരുകയാണ്.
1 യുവരാജ് സിംഗ്
2011 ലോകകപ്പിലെ താരമായിരുന്ന യുവരാജ് ഐ പി എല്ലിന്റെ ആദ്യ 3 സീസണുകള്‍ കളിച്ചത് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ്. 2011 ല്‍ താരം പൂനെയ്ക്കു വേണ്ടി ജേഴ്‌സിയണിഞ്ഞു. എന്നാല്‍ 2014ല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 14 കോടി എന്ന റെക്കോഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്. തൊട്ടടുത്ത സീസണില്‍ 16 കോടിരൂപയ്ക്കാണ് യുവിയെ ഡെല്‍ഹി സ്വന്തമാക്കിയത്. 2016 സീസണില്‍ ഹൈദരാബാദ് കിരീടമുയര്‍ത്തിയപ്പോള്‍ ടീമില്‍ വാര്‍ണറുമുണ്ടായിരുന്നു.ഈ സീസണില്‍ ലേലത്തിലൂടെ പഞ്ചാബ് 2 കോടിരൂപയ്ക്കാണ് യുവിയെ സ്വന്തമാക്കിയത്. 120 മത്സരങ്ങളില്‍ നിന്നായി 2587 റണ്‍സാണ് സ്വന്തമാക്കിയത്.ലീഗിലിതുവരെ 36 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പഞ്ചാബിന്റെ ജേഴ്‌സിയില്‍ യുവി മടങ്ങിയെത്തുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ഒരു വെടിക്കെട്ടുതന്നെയാണ്.
ഹര്‍ഭജന്‍ സിംഗ്
ഐ പി എല്ലിന്റെ ആദ്യ ദശാബ്ദത്തില്‍ ഒരു ടീമിനുവേണ്ടി മാത്രം കളിച്ച വളരെകുറച്ച് കളിക്കാരില്‍ ഒരാള് ഇന്ത്യയുടെ സ്പിന്‍ മാന്ത്രികന്‍ ഹര്‍ഭജന്‍ സിംഗാണ്.മുംബൈയ്ക്കായി 10 സീസണുകളില്‍ ജേഴ്‌സിയണിഞ്ഞ ഹര്‍ഭജന്‍ ഈ സീണണില്‍ ചെന്നൈയിലെത്തിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. മുംബൈയ്ക്കായി 3 കിരീടമുയര്‍ത്താനും ഭാജി ഉണ്ടായിരുന്നു. ചെന്നൈ 2 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്.ഹര്‍ഭജന്റെ അനുഭവസമ്പത്ത് ചെന്നൈയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നതില്‍ തര്‍ക്കമില്ല. വേണ്ടിവന്നാല്‍ ബാറ്റുകൊണ്ടു മാന്ത്രികത കാട്ടാനും ഹര്‍ഭജന് കഴിഞ്ഞു. 137 മത്സരങ്ങള്‍ കളിച്ച ഭാജി 127 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 779 റണ്‍സും നേടിയിട്ടുണ്ട്.
ഗൗതം ഗംഭീര്‍
ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഡല്‍ഹിയ്ക്കായി 3 സീസണ്‍ കളിച്ചു.2011 ല്‍ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത് ഗംഭീറിനെ സ്വന്തമാക്കി. ഐ പി എല്ലിന്റെ ചരിത്രത്തിലെ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയതാരമെന്ന റെക്കോഡ് ഗംഭീറിന്റെ പേരിലാണ്. 483 ഫോറുകളാണ് 148 മത്സരങ്ങളില്‍ നിന്നായി താരം സ്വന്തമാക്കിയത്.ഗംഭീര്‍ കൊല്‍ക്കത്തയിലേക്ക് എത്തിയശേഷം ഐ പി എല്ലിലെ കരുത്തുറ്റ ടീമുകളിലൊന്നായി കൊല്‍ക്കത്തമാറി.2012 ലും 2014 ലും ഗംഭീറിന്റെ നായകത്വത്തില്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. കൊല്‍ക്കത്തയുടെ ദത്തുപുത്രനായി ഗംഭീര്‍ മാറുകയായിരുന്നു. എന്നാല്‍ ഇത്തവണത്തെ ലേലത്തില്‍ ഗംഭീറിനെ ആദ്യ ക്ലബ്ബായ ഡല്‍ഹി് സ്വന്തമാക്കുകയായിരുന്നു. 2.8 കോടിരൂപയ്ക്കാണ് ഡല്‍ഹി തങ്ങളുടെ നായകനെ സ്വന്തമാക്കിയത്. 148 മത്സരങ്ങളില്‍ നിന്നായി 4132 റണ്‍സാണ് ഗംഭീര്‍ നേടിയത്.
മഹേന്ദ്ര സിംഗ് ധോണി
ഐ പി എല്ലിലെ മികച്ച നായകന്‍ ഏത് എന്ന് ചോദിച്ചാല്‍ അതിന് ഒരുത്തരമേ ഉള്ളു. അത് എം.സ് ധോണി തന്നെയായിരിക്കും. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം എത്തിയ ചെന്നൈ 15 കോടി രൂപയ്ക്കാണ് ധോണിയെ ടീമിലെത്തിച്ചത്. ധോണിക്ക് കീഴില്‍ ചെന്നൈ 8 പ്ലേ ഓഫ്കളിലാണ് കളിച്ചത്. ഇത് ചെന്നൈയുടെ നായകനായി 9-ാമത്തെ സീസനാണ് ധോണി കളിക്കുുന്നത്. ഇത് ചരിത്ര നേട്ടമാണ്.160 മത്സരങ്ങള്‍ കളിച്ച ധോണി 3566റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്റെ പേരില്‍76 ക്യാച്ചും 30 സ്റ്റംമ്പിങ്ങും ഉണ്ട്.
0 comments:
Post a Comment