‘അവിശ്വസനീയ പ്രതിഭയുളളവന്‍, കഠിനാധ്വാനി, വിനയാന്വിതന്‍’, ഈ താരത്തെ കുറിച്ച് ബോണ്ട്



മുംബൈ ഇന്ത്യന്‍സിന്റെ ബോളിംഗ് നിരയുടെ കുന്തമുനയാണ് ജസ്പ്രീത് ഭുംറ. കഴിഞ്ഞ മൂന്ന് സീസണുകളിലായി മുംബൈയുടെ ജേഴ്‌സിയണിയുകാണ് താരം. ഐ പി എല്ലിലൂടെ ഇന്ത്യന്‍ ടീമിലെത്തി, ഇപ്പോള്‍ ലോകക്രിക്കറ്റിലെതന്നെ നമ്പര്‍വണ്‍ താരമായി മാറിയിരിക്കുകയാണ് ഭുംറ. മുംബൈയുടെ ബോളിംഗ് പരിശീലകനായ ഷെയ്ന്‍ ബോണ്ട് താരത്തിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്  .  ‘ഞാന്‍ ഭുംറയെ മൂന്ന് സീസണ്‍ മുമ്പാണ് കാണുന്നത്. ഐ പി എല്ലില്‍ തനിക്ക് കിട്ടിയ അവസരം അയാള്‍ നല്ലതുപോലെ വിനിയോഗിച്ചു. ഇന്നയാള്‍ ക്രിക്കറ്റിലെ എല്ലാഫോര്‍മാറ്റുകളിലേയും ശ്രദ്ധിക്കപ്പെട്ട ബോളറായി മാറിക്കഴിഞ്ഞു. ടി-20യിലും ഏകദിനത്തിലും അദ്ദേഹം നമ്പര്‍ വണ്‍ പ്ലെയറാണ്. ഭുംറയുടെ ടെസ്റ്റിലെ അരങ്ങേറ്റവും ഗംഭീരമായിരുന്നു. ഏറെ ശ്രദ്ധേയമായ പ്രകടനംകൊണ്ട് ആരാധകരെ സ്വന്തമാക്കന്‍ അദ്ദേഹത്തിന് കഴിഞ്ഞു.’ ബോണ്ട് പറഞ്ഞു.മൂന്ന് വര്‍ഷംകൊണ്ട് ഭുംറയുടെ കരിയറിലുണ്ടായ വളര്‍ച്ച അതിശയകരമാണ്. സ്വപ്രയത്‌നത്താല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അയാള്‍ തിളങ്ങുന്നു. നിലവില്‍ മുംബൈയിലെ മുതിര്‍ന്ന ബോളറാണ് ഭുംറ. ടീമിനെ അയാള്‍ മുന്നില്‍ നിന്ന് നയിക്കും. ഞാന്‍ മൂന്ന് വര്‍ഷം മുമ്പു കണ്ട അതേ ഭുംറ തന്നെയാണിപ്പോഴും എന്റെയരികില്‍ ഇരിക്കുന്നത്. ഏറെ വിനീതന്‍, കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഏറെ തത്പരന്‍,കധിനാധ്വാനം ചെയ്യുന്നയാള്‍. ഈ ഗുണങ്ങള്‍കൊണ്ടുതന്നെയാണ് ഭൂംറ ഈ നിലയില്‍ എത്തിയത്’ ബോണ്ട് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

0 comments:

Post a Comment