രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്ലില്‍ തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിന് നിരാശയോടെ തുടക്കം. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് നാണം കെട്ട 9 വിക്കറ്റിന്‍റെ തോല്‍വി. 20 ഓവറില്‍ 125 റണ്‍സ് എന്ന രാജസ്ഥാന്‍ ഉയര്‍ത്തിയ ലക്ഷ്യം 16 ഓവറില്‍ ഔരു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ച്വറി മികവാണ് ഹൈദരാബാദിന്റെ തിളക്കമേറിയ ജയത്തില്‍ നിര്‍ണായകമായത്. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഹൈദരബാദ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നേടി രാജസ്ഥാനെ 125 റണ്‍സിന് ചുരുട്ടിക്കൂട്ടി. 42 ബോളില്‍ നിന്ന് 49 റണ്‍സെടുത്ത സഞ്ജു സാംസണ്‍ മാത്രമാണ് റോയല്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഹൈദരാബാദ് ബോളര്‍മാരില്‍ ഷാകിബ് അല്‍ ഹസനും സിദ്ധാര്‍ത്ഥ് കൗളും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ബില്ലി സ്റ്റാന്‍ലെക്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ നഷ്ടപ്പെട്ടുവെങ്കിലും കെയ്ന്‍ വില്ല്യംസിനൊപ്പം ചേര്‍ന്ന് ശിഖര്‍ ധവാന്‍ ടീമിനെ ജയിപ്പിച്ചു. 57 ബോളില്‍ നിന്ന് 77 റണ്‍സാണ് ധവാന്‍ നേടിയത്. 35 ബോളില്‍ നിന്ന് 36 റണ്‍സെടുത്ത് വില്ല്യംസണ്‍ ധവാന് മികച്ച പിന്തുണ നല്‍കി. രാജസ്ഥാന്‍ നിരയില്‍ ജയദേവ് ഉനദ്ഘട്ടിനാണ് ഏക വിക്കറ്റ്
ഇത് മീശക്കാരൻ ധവാൻ ...! നമ്മൾ ശ്രെദ്ധിക്കാതെ പോവുന്ന പ്രതിഭ
April 09, 2018
No Comments

0 comments:
Post a Comment