കൊല്‍ക്കത്ത: ഐപിഎല്‍ കളിക്കളത്തില്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് ബംഗളൂരു റോയല്‍സ് നായകന്‍ വിരാട് കോഹ്ലി. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം കൈവിട്ട് പോകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസ്സലിന്റെ തലയ്ക്ക് നേരെ പന്തെറിയാന്‍ കോഹ്ലി പേസ് ബൗളര്‍ ഉമേഷ് യാദവിനോട് ആവശ്യപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കൊല്‍ക്കത്ത അഞ്ചിന് 151 എന്ന നിലയില്‍ നില്‍ക്കെയാണ് റസ്സലിന്റെ തല ലക്ഷ്യമാക്കി പന്തെറിയാന്‍ ഉമേഷ് യാദവിനോട് കോഹ്ലി ആവശ്യപ്പെട്ടത്. ക്യാപ്റ്റന്‍ ആവശ്യം അക്ഷരം പ്രതി അനുസരിച്ച ഈ രീതിയിലായിരുന്നു ഉമേഷ് പല പന്തുകളും എറിഞ്ഞത്. തലയ്ക്ക് നേരെ വന്ന ബൗണ്‍സറുകളില്‍ റസ്സല്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്തിരുന്നു. മത്സരത്തിന്റെ 17 ാം ഓവറിലാണ് സംഭവം. ബാംഗ്ലൂരിന്റെ മിക്ക ഫാസ്റ്റ് ബൗളര്‍മാരും ഇത്തരത്തിലുള്ള ബൗണ്‍സറുകളാണ് എറിഞ്ഞിരുന്നത്. ഷോര്‍ട് ബോളില്‍ റണ്‍സ് കണ്ടെത്താനാകാതെ റസ്സല്‍ പതറുമ്പോള്‍ ഫീല്‍ഡില്‍ കോഹ്ലിയും സഹതാരം മക്കല്ലവും ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആന്ദ്ര റസ്സല്‍ 11 പന്തില്‍ നിന്നു നേടിയ 15 റണ്‍സാണ് കൊല്‍ക്കത്തയുടെ വിജയം പൂര്‍ത്തിയാക്കിയിരുന്നത്. മത്സരത്തില്‍ 4 വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം
ഇത് ക്യാപ്റ്റന്റെ തന്ത്രം ആയി കണ്ടു കൂടെ ? നിങ്ങളുടെ അഭിപ്രായം പങ്കു വെക്കാം
April 09, 2018
No Comments

0 comments:
Post a Comment