കശ്മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തി കുടുങ്ങിയിരിക്കുകയാണ് പാക് ക്രിക്കറ്റ്താരം ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുൾപ്പെടെയുള്ളവർ അഫ്രീദിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. ഇപ്പോൾ പുതിയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് അഫ്രീദി . ഇന്ത്യയുടെ ക്രിക്കറ്റ് ലീഗായ ഐ പി എല്ലിൽ ക്ഷണിച്ചാലും തൻ എത്തുകയില്ല എന്നാണ് അഫ്രീദി പറഞ്ഞത്. പാക്കിസ്ഥാനിലെ ഒരു ഓണ്‍ലൈന്‍ ന്യൂസ് ചാനലിന്റെ എഡിറ്ററായ സാജ് സാദിഖ് നടത്തിയ അഭിമുഖത്തിലാണ് ഷാഹിദ് അഫ്രീദി വെളിപ്പെടുത്തൽ നടത്തിയത്. പ്രസ്താവനയുമായി ബന്ധപ്പെട്ട സാദിഖ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ ഐ പി എല്ലിലേക്ക് അവര്‍ എന്നെ വിളിച്ചാലും കളിക്കാന്‍ ഞാൻ പോകില്ല. എനിക്ക് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗാണ് ഏറ്റവും വലുത്. പിഎസ്എല്‍ ഐ പി എല്ലിനേക്കാൾ ഉയരത്തിലെത്തുന്ന സമയം വരും. ഇവിടെ പിഎസ്എല്‍ ഞാന്‍ ഏറെ ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ പോകേണ്ട കാര്യമില്ല. അതിലേക്ക് പോകാന്‍ ഒരു താൽപര്യവുമില്ല, താൽപര്യം ഉണ്ടായിരുന്നുമില്ല’, അഫ്രീദി പറഞ്ഞു. ഐ പി എൽ ആദ്യ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന് വേണ്ടി അഫ്രീദി കളിച്ചിട്ടുണ്ട്. കശ്മീരില്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്നും നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നുമായിരുന്നു അഫ്രീദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭ പോലെയുള്ള സംഘടനകള്‍ രക്തച്ചൊരിച്ചിലൊഴിവാക്കാന്‍ ഒന്നും ചെയ്യാത്തത് അദ്ഭുതപ്പെടുത്തുന്നുവെന്നും അഫ്രീദി പിന്നീട് ചൂണ്ടിക്കാട്ടിയിരുന്നു
അഫ്രീദി പറയുന്നത് കേട്ടാൽ ചിരിച്ചു ചാവും
April 07, 2018
No Comments

0 comments:
Post a Comment