ഇത് അഭിമാന നിമിഷം;



ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വനിതകള്‍ എത്തിയതോടെ രാജ്യത്ത് മുമ്പെങ്ങുമില്ലാത്ത വിധം വനിതാ ക്രിക്കറ്റിന് ജനപ്രീതി വര്‍ദ്ധിച്ചു. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന മിതാലി രാജാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാള്‍. ഇന്ത്യയുടെ വനിതാ ക്രിക്കറ്റിന്റെ മുഖമായിതന്നെ മിതാലി രാജ് മാറി.  ഇപ്പോള്‍ ചരിത്രം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മിതാലി. കൂടുതല്‍ ഏകദിന മത്സരം കളിക്കുന്ന വനിതാ താരമെന്ന നേട്ടമാണ്് മിതാലി രാജിന് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ നാഗ്പൂരില്‍ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ഏകദിനത്തില്‍ കളിച്ചാണ് മിതാലി പുതിയ ചരിത്രം കുറിച്ചത്.191 ഏകദിനങ്ങള്‍ കളിച്ച ഇംഗ്ലണ്ട് താരം ചാര്‍ലറ്റ് എഡ്വേര്‍ഡിന്റെ നേട്ടമാണ് മിതാലി മറികടന്നത്. കാണ്‍പൂരില്‍ ഇംഗ്ലണ്ടിനെതിരെ 192-ാംഏകദിന മത്സരമായിരുന്നു മിതാലി കളിച്ചത്. 167 ഏകദിനങ്ങള്‍ കളിച്ച ഇന്ത്യയുടെ ജുലന്‍ ഗോസ്വാമിയാണ് പട്ടികയില്‍ മൂന്നാമതുള്ളത്.  മിതാലിയുടെ അരങ്ങേറ്റം അയര്‍ലന്‍ഡിനെതിരെ 1999ലായിരുന്നു. 10 ടെസ്റ്റ് , 72 ടി20 മത്സരങ്ങളിലും ഇന്ത്യയ്ക്കായി മിതാലി ജേഴ്‌സിയണിഞ്ഞു. 192 ഏകദിനങ്ങളില്‍ 6295 റണ്‍സെടുത്ത മിതാലിതന്നെയാണ് ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയ വനിതാതാരവും

0 comments:

Post a Comment