കുറ്റിതെറിപ്പിച്ച റാണയോട് കോഹ്ലി ചെയ്തത്



കൊല്‍ക്കത്ത: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബംഗളൂരു നായകന്‍ കൂടിയായ വിരാട് കോഹ്ലി നടത്തിയത്. കേവലം 33 പന്തില്‍ നിന്ന് 32 റണ്‍സ് മത്രമായിരുന്നു കോഹ്ില നേടിയത്. കൊല്‍ക്കത്തയുടെ യുവതരാം നിധീഷ് റാണയുടെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങാനായിരുന്നു കോഹ്ലിയുടെ വിധി.  ഇതുവരെ ബാറ്റിംഗിലൂടെ വിസ്മയം കാട്ടിയിരുന്ന റാണയുടെ മറ്റൊരു മുഖം കണ്ട മത്സരം കൂടിയായിരുന്നു അത്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തിലായിരുന്നു കൊല്‍ക്കത്തയുടെ ജഴ്സിയില്‍ കഴിഞ്ഞ സീസണില്‍ മുംബൈ താരമായിരുന്ന റാണയുടെ അരങ്ങേറ്റം.  എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് റാണ താന്‍ മികച്ച ഒരു ബൗളറാണെന്ന് കൂടി തെളിയിച്ചു. തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ നിലവില്‍ ലോകത്തെ മികച്ച ബാറ്റ്സ്മാന്‍മാരായ എബി ഡിവില്ലിയേഴ്സിനേയും വിരാട് കോലിയേയും റാണ പുറത്താക്കി. ഡിവില്ലിയേഴ്സ് ക്യാച്ചിലൂടെ പുറത്തായപ്പോള്‍ കോലി ബൗള്‍ഡ് ഔട്ടാകുകയായിരുന്നുഎന്താണ് സംഭവിച്ചതെന്ന് കോഹ്ലിക്ക് പോലും മനസ്സിലായില്ല. വിക്കറ്റ് വീണപ്പോള്‍ കോഹ്ലിയുടെ മുഖഭാവം അങ്ങനെയായിരുന്നു.  ഇത്രയും മികച്ച രീതിയില്‍ തന്നെ പുറത്താക്കിയ റാണയ്ക്ക് സമ്മാനവുമായി കോലി തന്നെയെത്തി. കോലി നല്‍കിയ ക്രിക്കറ്റ് ബാറ്റിന്റെ ചിത്രം റാണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.  ‘ഈ ബാറ്റിന് വിരാട് ഭയ്യയോട് നന്ദി പറയുന്നു, ഇങ്ങനെ പ്രോത്സാഹനം നല്‍കുന്നതിലും. ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാള്‍ അഭിനന്ദിക്കുമ്പോള്‍ ചെയ്യുന്നത് ശരിയാണെന്ന് നിങ്ങള്‍ക്ക് ബോധ്യമാകും’ ചിത്രത്തോടൊപ്പം റാണ ഫെയ്സ്ബുക്കില്‍ കുറിച്ചു

0 comments:

Post a Comment