പരുക്കേറ്റ് ഐ പി എല്ലില്‍ നിന്ന് പുറത്തായ അഫ്ഗാന്‍ യുവസ്പിന്നര്‍ സാഹിര്‍ ഖാന് പകരം ന്യൂസിലന്‍ഡ് താരം ഇഷ് സോധി രാജസ്ഥാന്‍ റോയല്‍സിലെത്തിയതായി റിപ്പോർട്ട്. ലേലം നടക്കുമ്പോള്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിട്ടും സോധിയെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല.സോധി രാജസ്ഥാനിലെത്തിയെന്ന് ക്രിക്ക്ബസ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം രാജസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ അ ഫ്ഗാന്‍ താരം സാഹിര്‍ ഖാനെ 50 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സും സാഹിര്‍ ഖാന് വേണ്ടി രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരത്തിന് പരുക്കേറ്റതോടെ രാജസ്ഥാന്‍, പരിചയസമ്പത്തുള്ള കിവി സ്പിന്നറെ ടീമിലെത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ടി20യിലെ മികച്ച എക്കണോമി റേറ്റാണ് ഇഷ് സോധിയുടെ കരുത്ത്. അന്താരാഷ്ട്ര ടി20യില്‍ 7.43 എക്കണോമിയും മൊത്തം ടി20യില്‍ 7.66 എക്കണോമിയുമാണ് സോധിക്കുള്ളത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറും ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിട്ടും ടീമുകള്‍ക്ക് പ്രിയങ്കനായിരുന്നില്ല. ഇത്തവണ ചെന്നൈയിലാണ് താഹിര്‍ കളിക്കുന്നത്.
0 comments:
Post a Comment