Showing posts with label crime. Show all posts
Showing posts with label crime. Show all posts
യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയതോടെയാണ് താരത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട് വരുന്നത്.    സൈബർ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്പോൾ താരത്തിനെതിരായ തെളിവുകൾ പൊലീസിനു ലഭിച്ചുവെന്നും ഇതാണ് അറസ്റ്റ് ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വന്നതെന്നും സൂചനയുണ്ട്.      ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് ആരോപണത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ, യുവതിയുടെ പരാതിയിൽ പീഡനശ്രമവും ഉൾപ്പെടുന്നതിനാൽ, നടന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. അതേസമയം, കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ ചെയ്യാനുള്ള സാധ്യത ഇല്ലെന്നും സൂചനയുണ്ട്.   കേസില്‍ ഉണ്ണി മുകുന്ദന്‍ ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയുമാണ്. തിരക്കഥാകൃത്തായ യുവതിയാണ് പരാതിക്കാരി. ഉണ്ണി മുകുന്ദന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ഇവര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ഉണ്ണി മുകന്ദന്റെ വിശദീകരണം. കേസില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്.