Showing posts with label health. Show all posts
Showing posts with label health. Show all posts
ഗര്‍ഭാവസ്ഥയില്‍ പാരസെറ്റമോള്‍ കഴിക്കുന്ന യുവതികള്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്ധ്യതയുണ്ടാകുമെന്ന് പഠനം. ഗര്‍ഭത്തിലുള്ള പെണ്‍കുട്ടികളുടെ അണ്ഡാശയത്തിന്റെ വളര്‍ച്ചയെ പാരസെറ്റമോള്‍ ബാധിക്കാമെന്നും അതിലൂടെ സാധാരണയുണ്ടാകുന്നതിലും കുറച്ച് അണ്ഡങ്ങളേ ഇവരില്‍ ഉണ്ടാകുകയുള്ളൂവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്മൂന്ന് ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങളിലൂടെയാണ് പാരസെറ്റമോളിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. മനുഷ്യനോട് സമാനമായ ആന്തരികഘടനയുള്ള എലികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. എലികളില്‍ നടത്തിയ പഠനങ്ങളില്‍ പെണ്‍കുഞ്ഞുകളില്‍ പാരസെറ്റമോള്‍ വരുത്തുന്ന ദൂഷ്യഫലങ്ങളെ കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചു. സ്ത്രീകളില്‍ കുട്ടികളുണ്ടാകുന്ന ശരാശരി പ്രായം വൈകി വരുന്ന യുകെ പോലെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍ ഈ പഠനത്തിന്റെ ഫലം ആശങ്കയുളവാക്കുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.  ഗര്‍ഭത്തിലുള്ള ആണ്‍കുട്ടികളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെ പാരസെറ്റമോള്‍ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു. വേദന സംഹാരിയായും പനി, തലവേദന പോലെയുള്ളവയെ പ്രതിരോധിക്കാനുള്ള ഗുളികയായും പാരസെറ്റമോള്‍ഉപയോഗിക്കാറുണ്ട്. ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമാണെങ്കില്‍ മാത്രമാണ് പാരസെറ്റമോള്‍ നിര്‍ദേശിക്കാറുള്ളത്.


കല്യാണം കഴിഞ്ഞതിന്റെ മൂന്നാമത്തെ ദിവസം മുതൽ കിട്ടുന്നതാണ് സതീശന് ചോറുണ്ണുമ്പോൾ ഒരു മുടി… ഇപ്പോൾ അടുപ്പിച്ചു എല്ലാ ദിവസവും കിട്ടുന്നു.. ഇന്നലെ രാവിലത്തെ ചായക്ക് പുട്ടിന്റെ ഒപ്പമായിരുന്നെങ്കിൽ ഇന്നിതാ ഉച്ചയ്ക്ക് ഊണിന്റെ കൂടെ സാമ്പാറിലെ മുരിങ്ങാക്കോലിൽ… ഭക്ഷണത്തിൽ അൽപ്പം വൃത്തിക്കാരനായ സതീശന് പതിവായി കിട്ടുന്ന ഈ മുടി ഒരു തലവേദന ആയി മാറിയിരിക്കുന്നു…  ആദ്യം സതീശൻ കരുതിയിരുന്നത് മുരിങ്ങാക്കോലിലെ നാരായിരിക്കുമെന്നാണ്… പിന്നെ സൂക്ഷിച്ചു നോക്കുമ്പോൾ അതെ മുടി തന്നെ,നീണ്ട കറുത്ത മുടി.. സതീശൻ മെല്ലെ ചോറുണ്ണല് നിർത്തി അടുക്കളയിലേക്കു നോക്കി.. അടുക്കളയുടെ ഒരു മൂലയിലായി തന്റെ ഭാര്യ ഇന്ദു പപ്പടം കാച്ചുന്നു.. ഇങ്ങേ മൂലയിൽ അമ്മ തേങ്ങാ ചിരകുന്നു.. സതീശൻ ഒരു നിമിഷം ഒന്നാലോചിച്ചു.. ഇവരിൽ ആരുടെ മുടിയാണ് എന്നും പുട്ടിന്റെ കൂടെയും മുരിങ്ങാക്കോലിൽ അള്ളി പിടിച്ചും എന്റെ പ്ലേറ്റിലേക്കായി എത്തുന്നത്‌..  സതീശൻ ഒന്ന് കൂടിയൊന്നു ഗഹനമായി ചിന്തിച്ചു.. വേണ്ട ഇപ്പൊ ഈ മുടി കാര്യം ഇവരോട് ചോദിക്കണ്ട.. അമ്മയോട് ചോദിച്ചാൽ കൊഴിയുന്നത് നിന്റെ പെണ്ണുമ്പിള്ളയുടെ മുടിയാണെന്നു പറയും.. ഇനി ഇന്ദുവാണെൽ കൊഴിയുന്നത് നിങ്ങടെ അമ്മയുടെ മുടിയാണെന്നും പറയും.. ഇനി രണ്ടന്നെത്തിന്റെയും മുടി കൊഴിയുന്നുണ്ടോ.. അമ്മയുടെ മുടിയിൽ നേരിയ നര ബാധിച്ചു തുടങ്ങിയിട്ടുണ്ട് അന്നാൽ ഉള്ളു മൊത്തം ഇപ്പോഴും കറുപ്പ് തന്നെ.. ഒരു പാട് ചിന്തിച്ചു കൂട്ടി ഊണ് കഴിച്ചെന്നു വരുത്തി സതീശൻ എഴുന്നേറ്റു.. അയ്യോ എന്താ ഇത് സതീശേട്ടാ മൊത്തം കഴിച്ചില്ലല്ലോ.. ഇന്ദുവിന്റെ വക ചോദ്യം..  ഇന്നു വിശപ്പ്‌ തീരെ ഇല്ല ഇന്ദു.. അവനാ സാമ്പാറു അങ്ങോട്‌ ഒഴിച്ച് കൊടുക്ക്‌ മോളെ.. അവനു മുരിങ്ങക്കായ ജീവനല്ലേ.. ഇനി മുരിങ്ങക്കായ ഈ വീട്ടിന്ന് എന്റെ പട്ടി തിന്നും.. സതീശൻ മനസ്സിൽ പറഞു.. അതൊന്നും അല്ല ഏട്ടൻ വല്ലതും പുറത്തു നിന്നും വല്ലതും കഴിച്ചിട്ടുണ്ടാകും ഇന്ദുവേടത്തി.. സതീശന്റെ പെങ്ങൾ രമ മറ്റൊരു പ്രസ്താവനയുമായി അടുക്കളയിലെത്തി.. ഓ നീ ഇവിടെ ഉണ്ടായിരുന്നോ.. നിനക്കു എന്നാണ് പെണ്ണെ പരീക്ഷ.. നാളെ ആണ് ചേട്ടാ..  ഇവിടെ നിന്നും കറങ്ങി തിരിയാതെ പോയിരുന്നു പഠിക്കു പെണ്ണെ.. സതീശൻ ഊണ് കഴിഞ്ഞു സൈക്കിളെടുത് കടയിലേക്ക് തിരിച്ചതും.. സതീശേട്ടാ.. പുറകിൽ നിന്നും രമയുടെ വിളി.. ഉം.. എന്താ.. വരുമ്പോഴേ എനിക്കൊരു ബോട്ടിൽ ധാത്രി മേടിച്ചോണ്ട് വരണേ ഏട്ടാ.. ധാത്രിയോ അതെന്ത് സാധനം.. ഓ ഈ ഏട്ടന്റെ ഒരു കാര്യം.. ഇതൊന്നും അറിയില്ലേ.. മനുഷ്യനായാൽ കുറച്ചൊക്കെ ലോക വിവരം വേണം.. ഓ എനിക്കു ഇത്രേം വിവരമൊക്കെ മതി.. പകരം എന്റെ മോളുടെ വിവരം കൂടുന്നുണ്ടല്ലോ.. അപ്പൊ വൈകിട്ട് വാങ്ങിട്ടു വന്നട്ടോ..  എന്താ നീ അതിന്റെ പേര് പറഞ്ഞെ.. ധാത്രി.. മുടികൊഴിച്ചിലിനുള്ളത് എന്ന് ദിവാകരേട്ടനോട് പറഞ്ഞാ മതി പുള്ളിക്കറിയാം.. ഇത് പറഞ്ഞു രമ അകത്തേക്ക് പോയതും.. സതീശൻ വീണ്ടും ചിന്തയിലാണ്ടു.. ഇനി ഒരുപക്ഷേ ഇവളുടെ മുടിയാണോ മുരിങ്ങാക്കോലിൽ നിന്നും കിട്ടിയത്.. എയ്യ് അതിനു ഈ പെണ്ണ് അടുക്കളയിൽ കേറാറില്ലല്ലോ.. ഇനി വല്ലതും കയ്യിട്ടു അളിച്ചു വാരി തിന്നാൻ അടുക്കളയിൽ കേറിയപ്പോ അവിടെ വീണതാവോ.. വൈകിട്ട് രമ പറഞ്ഞ സാധനവും കൊണ്ടാണ് സതീശൻ വീട്ടിലേക്കെത്തിയത്..  സതീശനെ കണ്ടതും ഉമ്മറത്തിരുന്നു നാമം ജപിച്ചു കൊണ്ടിരുന്ന ഇന്ദു എഴുന്നേറ്റു.. അല്ല എന്താ കയ്യിലൊരു പൊതി.. അത്.. ജാത്രിയ.. ജാത്രിയോ ? ഇങ്ങ് തന്നെ.. ഞാനൊന്നു നോക്കട്ടെ മനുഷ്യ.. ഇന്ദു സതീശന്റെ കയ്യിൽ നിന്നും. പൊതി വാങ്ങി അഴിച്ചു നോക്കി.. ങ്ങേ .. ധാത്രിയോ.. സതീശേട്ടന് എങ്ങനെ മനസിലായി എന്റെ മുടി കൊഴിയുന്നെണ്ടെന്നു… അല്ലിന്ധു ഞാനിതു രമക്കു വേണ്ടി വാങ്ങിയതാ… ആഹാ.. രമക്കാ ഇത്.. എങ്കിലേ അവൾക്കു ഏട്ടൻ വേറൊന്നു മേടിച്ചോട്ടട്ടോ, ഇതേ ഞാനെടുക്കാ.. ഓ അപ്പൊ ഇവൾക്കും മുടി കൊഴിച്ചിലുണ്ട്… സതീശാ വേഗം കുളിച്ചു വന്നോളു ഊണെടുത്തു വെക്കാം..  അടുക്കളയിൽ നിന്നും അമ്മ നീട്ടി വിളിച്ചു… കുളി മുറിയിൽ കയറി സതീശൻ ചന്ദ്രിക സോപ്പെടുത്തു മേല് തേക്കാൻ നോക്കിയതും… ഒരു പത്തിരുപതു മുടിയിഴകൾ സോപ്പിലാകെ ചുറ്റിയിരിക്കുന്നു… അറപ്പോടെ സതീശൻ ഓരോ മുടിയിഴകളെയും സോപ്പിൽ നിന്നും ഊരിയെടുത്തു… സോപ്പിൽ പാടുകൾ മാത്രം ബാക്കിയായപ്പോൾ സതീശൻ കുളി തുടങ്ങി… കുളി കഴിഞ്ഞു തെല്ലൊരു ഭയത്തോടെ ആണ് സതീശൻ ഊണ് കഴിക്കാനായി ഇരുന്നത്… ഇന്ദു ചോറും കറിയും വിളമ്പി.. സതീശൻ ഓരോ അരിമണിയും തന്റെ ബൾബ് പോലത്തെ കണ്ണു ലെൻസാക്കി നോക്കി കൊണ്ടിരുന്നു.. ഇല്ല വല്ല്യ കുഴപ്പമില്ല..  അവിയൽ വായിലേക്ക് വച്ചതും.. നാക്കിനടിയിൽ എന്തോ ഇഴയുന്നത് പോലെ സതീശന് തോന്നി… മെല്ലെ കൈകൊണ്ട് വലിച്ചുരി നോക്കിയപ്പോൾ കണ്ടത്… ലൈറ്റിന്റെ വെളിച്ചത്തിൽ മിന്നി തെളിയുന്നൊരു നീണ്ട മുടി… സോപ്പിൽ കണ്ട മുടി മുഴുവനും ചോറിൽ കിടന്നു മറയുന്നത് പോലെ സതീശന് തോന്നി… സകല നിയന്ത്രണവും വിട്ട സതീശൻ ഒരലർച്ചയോടെ പാത്രം തട്ടി തെറിപ്പിച്ചു.. സതീശേട്ടാ എന്താ എന്നും ചോദിച്ചു ഇന്ദു ഓടിയെത്തി.. അമ്മയും രമയും ഒപ്പമെത്തി… ഈ വീട്ടിൽ നിന്നും മനുഷ്യന് എന്തെങ്കിലും കഴിക്കാൻ പറ്റുമോ..  എന്ത്‌ പറ്റി മോനെ… എന്ത്‌ പറ്റിയെന്നു….മൂന്നെണ്ണത്തിന്റെയും തലയിലെ മുടി മുഴുവനും ദേ ഈ പ്ലേറ്റിലുണ്ട്… അതിനാണോ സതീശേട്ടാ.. ഒരു ചെറിയ മുടി കിട്ടിയതിനാണോ ഇത്ര ബഹളം വെക്കുന്നെ.. ചെറിയ മുടിയോ… ഇന്നേക്ക് മൂന്നു ദിവസമായി എന്ത്‌ ഈ വീട്ടിന്ന് കഴിച്ചാലും അതിലൊരു മുടി… നിന്റെയൊക്കെ മുടി തിന്നാൻ അല്ല ഞാൻ ഇവിടെ ഇരിക്കുന്നത്.. ഇന്നുച്ചക്കോ ഒന്നും മര്യാദക്ക് കഴിക്കാൻ പറ്റിയില്ല.. പ്ലേറ്റില് മുടി, സോപ്പില് മുടി,വീട് മൊത്തം മുടി.. മൂന്നെണ്ണത്തിനെയും പഴനിക്ക് കൊണ്ടുപോയി ഞാൻ തല മൊട്ടയടിക്കും .. എന്തെങ്കിലും കഴിക്കണമെങ്കിൽ പുറത്തു പോകേണ്ട അവസ്ഥ ആയല്ലോ… അടുത്തു കിടന്നൊരു കസേര സർവ ശക്തിയുമെടുത് തന്റെ വലതു കാലുകൊണ്ട് തൊഴിച്ചു സതീശൻ വീട്ടിൽ നിന്നും ഇറങ്ങി പോയി…  ഒരു നിമിഷത്തേക്ക് തരിച്ചു നിന്ന അമ്മയും ഇന്ദുവും കണ്ണു നീർ പൊഴിച്ചു അവരുടെ മുറികളിലേക്ക് പോയി.. രമ സതീശൻ തട്ടിത്തെറിപ്പിച്ച ചോറും കറികളും തുടച്ചു കൊണ്ടിരുന്നു… അരണ്ട നിലാവെളിച്ചത്തിൽ സതീശൻ സൈക്കിളുമെടുത് ടൌണിലെ കുക്കൂസ് ഹോട്ടലിലേക്ക് പാഞ്ഞു.. കുക്കൂസ് ഹോട്ടലിൽ നിന്നും ഒരു ഫുൾ ചിക്കെൻ ഭിരിയാണിയും അടിച്ചു ഏമ്പക്കവും വിട്ടു സതീശൻ സൈക്കിളിൽ കയറവെ ആണ് പലചരക്കു കടയിലെ ദിവാകരേട്ടൻ സതീശനെ കൈകൊട്ടി വിളിച്ചത്.. സൈക്കിൾ അവിടെ വച്ചു ദിവാകരേട്ടന്റെ കടയിലേക്ക് സതീശൻ കയറിയതും..  ഡാ മോനെ സതീശാ.. നീ മിനിഞ്ഞാന്ന് ഇവിടുന്നു കൊണ്ടോയ അരിയിലെന്തെങ്കിലും കുഴപ്പൊണ്ടായോ…. ഇല്ലല്ലോ.. ദിവാകരേട്ടാ.. എന്ത്യേ.. അല്ലേട ഉവേ.. നീ കൊണ്ടോയ ആ അരി ഇവിടുന്നു കൊണ്ട് പോയവരെല്ലാം അതിൽ മുടിയാണ് പുഴുവാണ് എന്നും പറഞ്ഞു ഇവിടെ കൊണ്ട് ഇട്ടിട്ടു പോയെ അതാ നിന്നോടും ചോദിച്ചേ.. എന്താ മുടിയോ.. അപ്പൊ അത്.. എന്തെടാ നിന്റെ വീട്ടിലും കിട്ടിയോ മുടി.. ഒന്നും മിണ്ടാതെ ദിവാകരേട്ടന്റെ കടയിൽ നിന്നും ഇറങ്ങുമ്പോൾ സതീശന്റെ ചങ്കൊന്നു പിടഞ്ഞു… ഒന്നുമറിയാത്ത കാര്യത്തിന് ഛെ.. ഒന്നും വേണ്ടായിരുന്നു..  സതീശൻ വേഗം കുക്കൂസ് ഹോട്ടലിൽ കയറി മൂന്നു ഫുൾ ചിക്കെൻ ഭിരിയാണിക്ക് ഓർഡർ കൊടുത്തു.. കുക്കൂസ് ഹോട്ടലിലെ പാചകക്കാരൻ അവറാൻ ചേട്ടൻ അപ്പോൾ ഹോട്ടലിലെ അടുക്കളയിൽ ബിരിയാണി ചെമ്പിൽ വീണ തന്റെ ഒരു കെട്ടു ദിനേശ് ബീഡി കൈ കൊണ്ട് തപ്പുകയായിരുന്നു… (NB: അരിയിലെ മുടി തികച്ചും സാങ്കല്പികം മാത്രം ) Aneesh pt
ഒരു സാധാരണ ത്വക്ക് ഡിസ്ഓർഡറാണ് ബ്ലൈഡ്. കൂടുതലായും മൂക്കിലാണ് ബ്ലാക്ക് ഹെഡ്സ് കണ്ടുവരുന്നത്. മുഖത്ത് ഏറ്റവും കൂടുതൽ എണ്ണമയമുള്ള ഭാഗം മൂക്ക് ആയതിനാലാണ് ബ്ലാക് ഹെഡ്‌സ് മൂക്കിൽ കണ്ടുവരുന്നത്. എന്നാൽ ബ്ലാക് ഹെഡ്സ് നീക്കം ചെയ്യുന്നതിനായി പ്രകൃതിദത്തമായ പല വഴികളുണ്ട്.  ഇളംചൂടുള്ള തേൻ ബ്ലാക്ക് ഹീഡ്‌സിന്റെ മുകളിൽ പുരട്ടുക. 10 മിനിറ്റ് ശേഷം തുണി ഉപയോഗിച്ച് ഇത് തുടച്ചു കളയുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗം കഴുകുക ഇങ്ങനെ ബ്ലാക്ക് ഹെഡ് ഒരാഴ്ച കൊണ്ട് നമുക്ക് കുറയ്ക്കാം.  പഴത്തൊലി ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്‌സ് മുകളിൽ ചുരണ്ടുകയോ ഉറസുകയോ ചെയ്താൽ ബ്ലാക്ക് ഹെഡ്‌സ് കുറയുന്നതു കാണാം. മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്സ് മാറാൻ വളരെ ഉത്തമമാണ് ദിവസവും മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്സിന്റെ മുകളിൽ തേച്ചുപിടിപ്പിച്ചശേഷം 15 മിനിറ്റു കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ രണ്ടാഴ്ച ചെയ്താൽ ബ്ലാക്ക് ഹെഡ്സ കുറയുന്നതു കാണാം.  ഒരു സ്പൂൺ ചെറുനാരങ്ങാനീരും ഒരു സ്പൂൺ കറുകപ്പട്ടയും ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്സിന്റെ മുകളിൽ പുരട്ടുക ഇവ രണ്ടും പ്രകൃതിദത്തമായ ഒരു ബ്ലീച്ച് ആയതിനാൽ വക്കിലുള്ള ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.


കഴിഞ്ഞ ആഴ്ച ഉണ്ടായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഇത് പോസ്റ്റ്‌ ചെയ്യേണ്ടി വന്നത്.  എന്റെ ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സ്ഥിതി വളരെ വഷളായിരുന്നു.ഉടന്‍ തന്നെ വെന്റലേറ്ററിലാക്കുകയാണ് ചെയ്തത്.അവളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഏകദേശം ഒരാഴ്ചയോളം വെന്റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നു.എന്തായാലും ജീവന്‍ രക്ഷപെട്ടു.തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്കു പോകുന്നു.  ഇനി കാര്യത്തിലേക്ക് വരാം.ഇവിടെ സംഭവിച്ചത് എന്താണെന്നു അറിയാമോ നമ്മള്‍ ഇന്ന് ജീവിക്കുന്ന ഈ ലോകത്തില്‍ മിക്കവാറും എല്ലാ സാധനങ്ങളിലും മായം കലര്‍ന്നിരിയ്ക്കുന്നു. വണ്ണം കുറയ്ക്കുവാന്‍ വേണ്ടി നാട്ടില്‍ നിന്നും കുറച്ചു ചെറു തേന്‍ വാങ്ങി കഴിച്ചതാണ്. ദിവസവും രണ്ടു സ്പൂണ്‍ തേന്‍ വീതം ഒരു മാസത്തോളം കഴിച്ചു.ഒരു മാസം കൊണ്ട് പതിനെട്ടു കിലോ കുറയുകയും ചെയ്തു.യഥാര്‍ത്ഥത്തില്‍ ഇവിടെ വണ്ണം കുറഞ്ഞത്‌ പ്രമേഹം കൂടി ശരീരം ക്ഷീണിക്കുക ആയിരുന്നു.തേന്‍ കഴിച്ചു വണ്ണം കുറയ്ക്കുന്നതിന് ഒരു രീതിയുണ്ട്,ചൂടാറിയ വെള്ളത്തില്‍ നാരങ്ങ നീര് ചേര്‍ത്താണ് കഴിക്കേണ്ടത്‌.പക്ഷെ ഇവിടെ അതിനു പകരം ദിവസേന രണ്ടു ടേബിള്‍സ്പൂണ്‍ സ്പൂണ്‍ തേന്‍ വീതം കഴിച്ചപ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടി അങ്ങനെ ശരീരം ക്ഷീണിക്കുകയായിരുന്നു.  25 വയസ്സ് മാത്രം പ്രായമുള്ള ആരോഗ്യവതിയായ യുവതി ആണ്. ആശുപത്രിയില്‍ പരിശോധനയില്‍ വ്യക്തമായത് അവളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 800 mg/dl ആയി എന്നാണ്.ഡയബറ്റിക് കീറ്റോ അസിഡോസിസ് (DKA) എന്നാണ് കണ്ടുപിടിച്ചത്.സാധാരണയായി നമ്മുടെ ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് 80 –120 mg/dl ആണ്.ദിവസങ്ങളോളം ഇരുപത്തിനാല് മണിക്കൂറും ഇന്‍സുലിന്‍ ഡ്രിപ്പ് ഇട്ടാണ് ആ കുട്ടിയുടെ ജീവന്‍ രക്ഷപെടുത്തിയത്.  എനിക്ക് നിങ്ങളോട് പറയാനുള്ളതു പ്രധാനമായും രണ്ടു കാര്യങ്ങളാണ്.അതിലൊന്ന് തേന്‍ അധികമായി കഴിച്ചാല്‍ ഡയബറ്റിസ് ഉണ്ടാകും,പ്രത്യേകിച്ച് നിങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ അതിനു സാധ്യതയുള്ള വസ്തുതകള്‍ ഉണ്ടെങ്കില്‍. ഇന്ന് പലരും പഞ്ചസാര ഒഴിവാക്കി തേന്‍ ഉപയോഗിയ്ക്കാറുണ്ട്.അത് പോലെ അധികമാര്‍ക്കും അറിവില്ലാത്ത ഒരു കാര്യമാണ് പഞ്ചസാരയില്‍ ഉള്ളതിനേക്കാള്‍ മധുരം തേനില്‍ കൂടുതലാണ് എന്നുള്ളത് .അതിലുപരി ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന തേന്‍ കൂടുതലും പഞ്ചസാര കലക്കി ചേര്‍ത്തു ഉണ്ടാക്കുന്നത്‌ ആയിരിക്കാം അതുകൊണ്ട് ശുദ്ധമായ തേന്‍ ആണെന്ന് ഉറപ്പാക്കിയിട്ടു ഉപയോഗിയ്ക്കുന്നതാണ് നല്ലത്.മായം കലര്‍ന്ന തേന്‍ ആണെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ വേറെയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.  ഇവിടെ ആ കുട്ടിയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയത് തേന്‍ കഴിച്ചത് കൊണ്ട് മാത്രം ആയിരിയ്ക്കില്ല,മാതാപിതാക്കള്‍ക്ക് ഡയബറ്റിസ് ഉണ്ടാകാം,അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരിയ തോതില്‍ കൂടുതല്‍ ആയിരുന്നിരിയ്ക്കാം.അതുകൊണ്ട് തന്നെ അമിതമായ അളവില്‍ തേന്‍ ശരീരത്തില്‍ ചെന്നപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകുന്ന വിധത്തില്‍ പ്രമേഹം ഉണ്ടായി .എന്തായാലും ആ കുട്ടിയുടെ ജീവന്‍ രക്ഷപെട്ടതു തക്ക സമയത്ത് കണ്ടെത്തിയത് കൊണ്ട് മാത്രമാണ്.  ഇത് നിങ്ങള്‍ ഷെയര്‍ ചെയ്യുക.ഇതേ പോലെ ഉള്ള അബദ്ധങ്ങള്‍ ഇനിയും ആരും കാണിക്കാതെ ഇരിക്കട്ടെ. ഓരോ ജീവനും വിലപ്പെട്ടതാണ്‌.  കടപ്പാട് :ഉപ്പുമാങ്ങ
ഗ്രീന്‍ ടീ ധാരാളം ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഉള്ള ഒന്നാണ്. പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയം വേണ്ട. പല രോഗങ്ങള്‍ക്കും ഒറ്റമൂലിയായി ഗ്രീന്‍ ടീ നിര്‍ദ്ദേശങ്ങളും ചില്ലറയല്ല. സാധാരണ ചായയില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് ഗ്രീന്‍ ടീ.അമിതവണ്ണം, കൊളസ്‌ട്രോള്‍, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം ഒറ്റമൂലിയാണ് ഗ്രീന്‍ ടീ. എങ്ങനെയെല്ലാം ഗ്രീന്‍ ടീ കൃത്യമായി കഴിക്കാം എന്നും ഗ്രീന്‍ ടീ കഴിക്കേണ്ടത് എങ്ങനെയെന്നും നോക്കാം.  ഗ്രീന്‍ ടീയില്‍ ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകളും പ്രകൃതിദത്ത സസ്യമൂലകങ്ങളും അടങ്ങിയിരിക്കുന്നു. ഇവ അധികമായി ഉപയോഗിച്ചാല്‍ വിഷാംശമുണ്ടാകാനും കരളിന് തകരാറുണ്ടാകാനും കാരണമാകും. അതിനാല്‍ തന്നെ ദിവസം 10 കപ്പില്‍ കൂടുതല്‍ ഉപയോഗിക്കരുത്.ദിവസവും രാവിലെ കഫീന്‍ കഴിച്ചുകൊണ്ട് ആരംഭിക്കുന്നത് ഉന്മേഷകരമാകുമെങ്കിലും ദോഷകരമാവുകയും ചെയ്യും. ഇത് വയറിന്റെ സന്തുലനാവസ്ഥയെ ബാധിക്കും. പകരം ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ നാരങ്ങനീരും തേനും ചേര്‍ത്ത് കഴിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും പഴങ്ങള്‍ കഴിക്കുകയോ ചെയ്യുക.ഭക്ഷണം കഴിച്ച ഉടനേ ഗ്രീന്‍ ടീ കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചയുടനേ ഗ്രീന്‍ ടീ കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണത്തെ തടയും. വയറ്റിലുണ്ടാകുന്ന സ്രവങ്ങളെ നേര്‍പ്പിക്കുന്നത് വഴി ദഹനത്തിന് തടസ്സമുണ്ടാകുന്നതിന് പലപ്പോഴും ഗ്രീന്‍ ടീ കാരണമാകും.അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതിന് 30 മിനുട്ട് മുമ്പെങ്കിലും ഗ്രീന്‍ ടീ കുടിക്കുക.  വൈകുന്നേരം ഏറെ താമസിച്ച് ഗ്രീന്‍ ടീ കഴിക്കുന്നത് ഉറക്കത്തെ ബാധിക്കുകയും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.ഉപയോഗിച്ച ടീ ബാഗിലെ കഫീനിന്റെ അളവ് കൂടുതലാണെന്ന് മാത്രമല്ല, അണുബാധക്കും സാധ്യതയുണ്ട്. ഒരു ടീ ബാഗ് രണ്ട് തവണയില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഗ്രീന്‍ ടീ മൂത്രം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നതിനാല്‍ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ശരീരത്തിന് കൂടുതല്‍ ജലാംശം ലഭ്യമാക്കാന്‍ കൂടുതല്‍ വെള്ളം കുടിക്കുക. പഞ്ചസാര, പാല്‍ എന്നിവ ചായയില്‍ ചേര്‍ക്കാതിരിക്കുക. മികച്ച രുചിയോടെ തയ്യാറാക്കുന്ന ഗ്രീന്‍ ടീ മറ്റൊന്നും ചേര്‍ക്കാതെ തന്നെ രുചികരമാണ്.ഇതില്‍ ചെറുനാരങ്ങാനീര്, അല്‍പം തേന്‍ എന്നിവ ചേര്‍ക്കുന്നത് രുചി നല്‍കും. ആരോഗ്യത്തിനും നല്ലതാണ്.


ഈന്തപ്പഴം, തേന്‍ എന്നിവ ചേരുമ്പോള്‍ ഇരട്ടി മധുരമാകും. രുചിയില്‍ മാത്രമല്ല, ആരോഗ്യകാര്യങ്ങളിലും ഇത് വാസ്തവമാണ്.തേന്‍ രോഗസംഹാരിയാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കുന്ന ഒന്ന്. ഈന്തപ്പഴവും പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധി തന്നെ. ഈന്തപ്പഴം ദിവസവും 2എണ്ണം വീതം തേനില്‍ കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,  സ്വാഭാവികപ്രതിരോധശേഷി  ശരീരത്തിന്റെ സ്വാഭാവികപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണിത്. അസുഖങ്ങള്‍ വരാതെ തടയാം.  ശോധന  തേന്‍ തനിയെ കഴിച്ചാല്‍ ചിലര്‍ക്കെങ്കിലും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണയാണ്. എന്നാല്‍ ഈന്തപ്പഴം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണ്, നല്ല ശോധനയ്ക്കും.  തടി കുറയ്ക്കാന്‍  തേനും ഈന്തപ്പഴവും ചേര്‍ന്ന മിശ്രിതം തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇരട്ടി ഗുണം നല്‍കും. ഈന്തപ്പഴത്തിലെ നാരുകള്‍ ദഹനം എളുപ്പമാക്കും, തേനിന് സ്വാഭാവികമായി തടി കുറയ്ക്കാനുള്ള കഴിവുണ്ട്.  തൂക്കം  തടി കൂടാതെ തൂക്കം കൂട്ടാനുള്ള അപൂര്‍വം വഴികളില്‍ ഒന്നാണ് തേനില്‍ കുതിര്‍ത്ത ഈന്തപ്പഴം.  ഹൃദയാരോഗ്യത്തിന്  ഹൃദയാരോഗ്യത്തിന് തേനില്‍ കുതിര്‍ത്ത ഈന്തപ്പഴം ഏറെ ഗുണകരമാണ്. ഇത് നല്ല കൊളസ്‌ട്രോളിനും നല്ലതാണ്.  രക്തം  ശരീരത്തിലെ രക്തം വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് തേനില്‍ കുതിര്‍ത്ത ഈന്തപ്പഴം. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെ ഗുണകരം.  ലൈംഗികശേഷി  തേനും ഈന്തപ്പഴവും ലൈംഗികശേഷിയ്ക്കു സഹായിക്കും. പുരുഷന്മാരിലെ ക്ഷമത കൂട്ടാനും നല്ല മൂഡിനുമെല്ലാം ഇവ നല്ലതാണ്. ഹോര്‍മോണ്‍ ഉല്‍പാദത്തെ സഹായിക്കുന്ന ഘടകങ്ങള്‍ ഇതിലുള്ളതാണ് കാരണം.  ചര്‍മത്തെയും  ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ തേന്‍ ഈന്തപ്പഴവുമായി ചേര്‍ന്ന് ആരോഗ്യം നല്‍കുക മാത്രമല്ല, ചര്‍മത്തെയും സഹായിക്കും.  2 ഈന്തപ്പഴം, തേനില്‍ കുതിര്‍ത്ത് ദിവസവും  ഫ്രഷായ ഈന്തപ്പഴമാണ് ഏറ്റവും നല്ലത്. ഇതിന്റെ കുരു കളയുക.  ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു ഗ്ലാസ് പാത്രത്തില്‍ തേനെടുത്ത് ഇതില്‍ ചേര്‍ത്തിളക്കി വയ്ക്കുക. ഫ്രിഡ്ജില്‍ വയ്ക്കരുത്.  വ്യത്യസ്തമായ സ്വാദു വേണമെങ്കില്‍ അല്‍പം കുരുമുളകു പൊടി കൂടി ഇതില്‍ വിതറാം.  ദിവസവും രണ്ട് ഈന്തപ്പഴമെന്ന കണക്കില്‍ ഇതു കഴിയ്ക്കാം. അല്ലെങ്കില്‍ ഏതെങ്കിലും ഭക്ഷണങ്ങളില്‍ ചേര്‍ത്തു കഴിയ്ക്കാം.ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

ദിവസവും ചുട്ട 3 വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിന് ഉണ്ടാവുന്ന ഗുണങ്ങൾ



മുടികൊഴിച്ചിൽ ഉള്ളവർ കാണുക | ഡോക്ട്ടർ ദിവ്യ പറയുന്നു



മനുഷ്യ ശരീരത്തിലുള്ള പിത്ത,വാത,കഫത്തിന്റെ അസന്തുലനമാണ് മിക്ക രോഗത്തിനുമുള്ള പ്രധാനകാരണം. രോഗ കാരണമായ ഈ വാത,പിത്ത,കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമങ്ങള്‍ ഉണ്ട്. വാഘ്ബടൻ എന്ന മഹർഷി , അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങളായ അഷ്ടാംഗഹൃദയത്തിലും അഷ്ടാംഗസംഗ്രഹത്തിലും ഏഴായിരത്തോളം നിയമങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്. മനുഷ്യൻ നിത്യ ജീവിതത്തിൽ ആരോഗ്യത്തോടു കൂടി ജീവിക്കാൻ തീര്‍ച്ചയായും പാലിക്കേണ്ട നിയമങ്ങളാണവ. അതിലെ നാലു നിയമങ്ങൾ ആണിവ. തീര്‍ച്ചയായും പരീക്ഷിച്ചു നോക്കുക. ഉപകാരപ്പെടും എന്ന് ഉറപ്പ്, അതുകൊണ്ടു തന്നെ മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കുക.  ഒന്നാമത്തെ നിയമം എന്തെന്നാല്‍ ഭക്ഷണം കഴിക്കുന്ന സമയത്തും, ഭക്ഷണം കഴിച്ച ഉടനെയും വെള്ളംകുടിക്കാതിരിക്കുക. ഭക്ഷണത്തിനു ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിന് തുല്യമാണെന്നാണ് വാഘ്ഭട മഹര്‍ഷി പറയുന്നത്. ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും കാരണം എന്തായിരിക്കും എന്ന്, അല്ലേ ? നാം കഴിക്കുന്നഭക്ഷണം എല്ലാം തന്നെ നമ്മുടെ ശരീരത്തിൽ ഒരുസ്ഥലത്ത് പോയി കേന്ദ്രീകരിക്കും, അതിനെ ആമാശയംഎന്ന് പറയും. അപ്പോൾ ശരീരത്തിൽ നടക്കുന്നതെന്തെന്നോ, നാം ഭക്ഷണം കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ ആമാശയത്തിൽ അഗ്നി പ്രജ്വലിക്കും. ഈ അഗ്നി ഭക്ഷണത്തെ ദഹിപ്പിക്കുന്നത് എന്നു പറയാം. അടുപ്പിൽ എങ്ങിനെയാണോ തീ കത്തിച്ചാൽ ഭക്ഷണം പാകപ്പെടുന്നത് അതുപോലെ തന്നെയാണ് ആമാശയത്തിലും തീകത്തുമ്പോൾ ഭക്ഷണം ദഹിക്കുന്നത്.  അങ്ങനെയെങ്കില്‍ നിങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി ആമാശയത്തിൽ തീകത്തി ആ അഗ്നി ഭക്ഷണത്തെ ദഹിപ്പിക്കും, ആ സമയത്ത് വെള്ളം കുടിക്കുകയാണെങ്കില്‍ ആ അഗ്നിയുടെ മീതെ വെള്ളം ഒഴിക്കുന്നത് പോലെയല്ലേ. അഗ്നിയും,ജലവുമായി ഒരിക്കലും ചേരുകയില്ല എന്നാണല്ലോ. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുമ്പോള്‍ ആ വെള്ളം അഗ്നിയെ കെടുത്തും. അപ്പോൾ നമ്മൾ കഴിച്ച ഭക്ഷണം ദഹിക്കാതെ വയറിൽ കിടന്ന് അടിയുകയും നൂറ് തരത്തിലുള്ള വിഷങ്ങൾ ആമാശയത്തില്‍ ഉണ്ടാക്കുകയും ചെയ്യും. ആ വിഷം തന്നെയാണ് പിന്നീട് നമ്മുടെ ജീവിതം നരക തുല്ല്യമാക്കുന്നത്. നിങ്ങള്‍ക്ക് പലര്‍ക്കും തോന്നാറില്ലേ ഭക്ഷണം കഴിച്ച ഉടനെ വയറ്റിൽ ഗ്യാസ്കയറുന്ന പോലെ. അല്ലെങ്കില്‍ പുളിച്ച് തികട്ടാൻ വരുന്നതു പോലെ കാരണം ഭക്ഷണം വയറ്റിൽപോയി ദഹിച്ചില്ല എന്നതാണ്.  ഇനിയുള്ള സംശയം എത്രസമയം വരെ വെള്ളം കുടിക്കാൻ പാടില്ല എന്നതായിരിക്കും. ഭക്ഷണ ശേഷം കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടേ വെള്ളം കുടിക്കാവൂ. കാരണം ഈ അഗ്നി പ്രജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത്‌ ഒരുമണിക്കൂർവരെ ആണെന്നാണ് മഹര്‍ഷി പറയുന്നത്. ഇനിയുള്ള സംശയം ഭക്ഷണത്തിന് മുൻപേ വെള്ളം കുടിക്കാമോ എന്നായിരിക്കും. കുടിക്കാം പക്ഷേ നാല്‍പതു മിനിറ്റ് മുൻപേ കുടിക്കണം. വെള്ളത്തിനു പകരം മോര്,തൈര്,ജ്യൂസ്‌,നാരങ്ങവെള്ളം എന്നിവയെല്ലാം കുടിക്കാം, പക്ഷെ ഒരുകാര്യം പാലിച്ചാൽ നല്ലത്, രാവിലെത്തെ ഭക്ഷണത്തിന് ശേഷം ജ്യൂസ്‌, ഉച്ചയ്ക്ക് മോര്,തൈര്,നാരങ്ങവെള്ളം തുടങ്ങിയവയും, രാത്രി പാല്,വെള്ളം ഒരുമണിക്കൂറിനുശേഷവും. ഈ ഒറ്റ നിയമംപാലിച്ചാൽ വാത,പിത്ത,കഫങ്ങൾ മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം.  രണ്ടാമത്തെ നിയമം വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി സാവധാനം കുടിക്കുക. ചായയും കാപ്പിയും എല്ലാം കുടിക്കുന്നതു പോലെ തന്നെ. ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം വലിയ തെറ്റാണ്. മൃഗങ്ങളേയും,പക്ഷികളേയും എല്ലാം ശ്രദ്ധിച്ചാല്‍ അറിയാം. പക്ഷികള്‍ വെള്ളം കുടിക്കുന്നത് കൊക്കിൽ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലേക്കുയര്‍ത്തി സാവധാനത്തിലാണ്. അതു പോലെ പൂച്ച,പട്ടി,സിംഹം,പുലി തുടങ്ങുയ എല്ലാ മൃഗങ്ങളും, പക്ഷികളും വെള്ളം നക്കിയും കൊക്കു കൊണ്ടും സാവധാനത്തില്‍ തന്നെയാണ്കുടിക്കുന്നത്. അവര്‍ക്കൊന്നും ഷുഗറും,പ്രഷറും,നടുദവേനയും ഒന്നും തന്നെയില്ല, കാരണം അവർ വെള്ളം ഇങ്ങനെ സാവധാനത്തിലാണ് കുടിക്കുന്നത്, അവർക്ക് ആരെബ്കിലും പറഞ്ഞു കൊടുത്തതാണോ, അല്ലല്ലോ? അത് അവർക്ക് ജന്മനാൽ കിട്ടിയ അറിവ് തന്നെയാണ്. എന്നാല്‍ നമ്മൾ മനുഷാരോ, അറിവുണ്ടായാലും പാലിക്കില്ല.  മുന്നാമത്തെ നിയമം, ജീവിതത്തിൽ എത്രതന്നെ ദാഹിച്ചാലും ഐസിട്ട അല്ലെങ്കില്‍ ഫ്രിഡ്ജിൽവെച്ച അതുമല്ലെങ്കില്‍ വാട്ടർകൂളറിലെ വെള്ളം എന്നിവയൊന്നും കുടിക്കരുത്. നിങ്ങൾക്ക് തണുപ്പ് നിർബന്ധമാണെങ്കിൽ മണ്‍കലത്തിൽ വെച്ചവെള്ളം കുടിക്കാവുന്നതാണ്. അതും വേനല്‍ കാലങ്ങളില്‍. തണുത്ത വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ദോഷങ്ങള്‍ പലതാണ്. ശരീരത്തിന്റെ താപനിലയും തണുത്ത വെള്ളത്തിന്റെ താപനിലയും തമ്മില്‍ വളരെ വ്യത്യാസം ഉണ്ട്. ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയിൽ ആണ്. അങ്ങനെയെങ്കില്‍ ഐസിട്ട വെള്ളത്തിന്റെയും ഫ്രിഡ്ജിൽ വെച്ച വെള്ളത്തിന്റെയും താപനില മനസ്സിലാക്കാമല്ലോ. ഈവെള്ളം വയറ്റിനുള്ളില്‍ ചെന്നാൽ അവിടെ പ്രശ്നമുണ്ടാക്കും എന്ന് തീര്‍ച്ച. ശരീരത്തിന് ഈ വെള്ളത്തെ ചൂടാക്കാൻ വളരെ ബുദ്ധിമുട്ടേണ്ടി വരും. അല്ലെങ്കിൽ ഈ വെള്ളംപോയി ശരീരത്തെ തണുപ്പിക്കുകയാവും ചെയ്യുക.  നാലാമത്തേതും അവസാനത്തേതുമായ നിയമം കാലത്ത് എഴുന്നേറ്റ ഉടനെ തന്നെ മുഖം പോലും കഴുകാതെ 2,3 ഗ്ലാസ്‌ വെള്ളം കുടിക്കണം എന്നതാണ്. കാരണം രാവിലെ നമ്മുടെ ശരീരത്തിൽ ആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും എന്നതു തന്നെ. നമ്മുടെ വായിൽ ഉണ്ടാകുന്ന ഉമിനീര് നല്ല ഒരു ക്ഷാരീയപദാര്‍ഥമാണ് ഇത് കാലത്തേ തന്നെ വെള്ളത്തിന്റെ കൂടെ വയറിൽ ചെന്നാല്‍ വയറിലെ ആസിഡിന്റെ മാത്ര സന്തുലിതപ്പെടുത്തുന്നു. അതുകൂടാതെ ഈ വെള്ളം വൻകുടലിൽ ചെന്ന് വയറിൽ നല്ല പ്രഷർ ഉണ്ടാക്കും. തുടര്‍ന്ന് നിങ്ങൾക്ക് പെട്ടെന്ന് തന്നെ കക്കൂസിൽ പോകാൻ തോന്നുകയും വയറ് നല്ലവണ്ണം വൃത്തിയാകുകയും ചെയ്യും.  ഏതൊരു വ്യക്തിയുടെയും വയർ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാൽ ജീവിതത്തിൽ യാതൊരു രോഗവും വരാൻ സാധ്യതയില്ല. വെള്ളം കുടിക്കുന്ന ഈ 4 നിയമങ്ങൾ പാലിച്ച് നമുക്ക് ഓരോരുത്തർക്കും നിരോഗിയായി ജീവിക്കാം. ഈ നിയമങ്ങള്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും പറഞ്ഞു കൊടുക്കണേ
തുടര്‍ച്ചയായ ബസ്‌യാത്ര ചിലരില്‍ തലവേദയുണ്ടാക്കുന്നുണ്ട്‌. എന്നാല്‍ ഇത്‌ സാധാരണ മൈഗ്രേന്‍ രോഗികള്‍ക്ക്‌ മാത്രമാണ്‌ അനുഭവപ്പെടുന്നത്‌. ‘മോഷന്‍ സിക്‌നസ്‌’ ആണ്‌ ഇവിടെ മുന്നോടിയായി (ഓറ) ഉണ്ടാകുന്നത്‌.  ഇതോടനുബന്ധിച്ച്‌ ഓക്കാനം, തലകറക്കം, ഛര്‍ദി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. അതേതുടര്‍ന്ന്‌ തലവേദനയും ഉണ്ടാകുന്നു.  പനിവന്നാല്‍ 1. പനിയോടു കൂടിയ തലവേദന ഉണ്ടാകുന്നത്‌ സാധാരണമാണ്‌. എന്താണ്‌ ഇതിനു കാരണം. ഇവ തമ്മിലുള്ള ബന്ധമെന്താണ്‌?  തലവേദന രണ്ടുവിധമുണ്ട്‌. ഇന്റര്‍നാഷണല്‍ ഹെഡ്‌എയ്‌ക് സൊസൈറ്റി (ഐ.എച്ച്‌.എസ്‌) യുടെ നിര്‍വചനപ്രകാരം തലവേദന പ്രൈമറിയും സെക്കന്ററിയുമുണ്ട്‌.  പ്രൈമറി തലവേദനയില്‍ മൈഗ്രേന്‍, ടെന്‍ഷന്‍ ടൈപ്പ്‌ തലവേദന, ക്ലസ്‌റ്റര്‍ ഹെഡ്‌എയ്‌ക് എന്നിവയാണ്‌. സെക്കന്ററി തലവേദന എടുത്തുപറയാവുന്ന പല കാരണങ്ങളാലാണ്‌ ഉണ്ടാകുന്നത്‌.  തലയ്‌ക്ക് ഏല്‍ക്കുന്ന ആഘാതം, തലയിലെ രക്‌തക്കുഴലുകളുടെ വൈകല്യം, ട്യൂമറുകള്‍, തലച്ചോറിനെ ബാധിക്കുന്ന അണുബാധ, സൈനുസൈറ്റിസ്‌, ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയവയെല്ലാം തലവേദനയുണ്ടാക്കുന്നു.  പനിയുണ്ടാക്കുന്ന രോഗങ്ങളെല്ലാംതന്നെ സാധാരണ തലവേദന ഉണ്ടാക്കുന്നു. മെനിജൈറ്റിസ്‌, എന്‍സെഫാലൈറ്റിസ്‌ തുടങ്ങിയ മസ്‌തിഷ്‌ക്കത്തെ ബാധിക്കുന്ന അണുബാധ പനിയോടു കൂടി ശക്‌തമായ തലവേദനയുണ്ടാക്കുന്നു.   മദ്യംകഴിച്ചാല്‍ 2. മദ്യം കഴിച്ചാല്‍ ചിലരില്‍ തലവേദനയുണ്ടാകുന്നു. എന്താണ്‌ ഇതിനു കാരണം.  പലതരം ഭക്ഷണപദാര്‍ഥങ്ങള്‍ തലവേദനയുണ്ടാകുന്നതിന്‌ കാരണമാകുന്നു. തലവേദനയുണ്ടാകുന്ന ഏകദേശം പത്തുശതമാനം പേരില്‍ വിവിധ ഭക്ഷണപാനീയങ്ങള്‍ തലവേദനയ്‌ക്ക് പ്രേരണാഘടക(ട്രിഗര്‍) മാകുന്നു.  വിവിധതരം മദ്യഇനങ്ങളില്‍ ചുവന്ന വൈനും ബിയറും സാധാരണമായി തലവേദനയെ ഉദ്ദീപിപ്പിക്കുന്നു. ഇത്‌ മൈഗ്രേന്‍ രോഗമുള്ളവരില്‍ കൂടുതലായി കാണുന്നു. മദ്യം കുടിക്കുമ്പോള്‍ തലയിലെ രക്‌തക്കുഴലുകള്‍ വികസിക്കുന്നതാണ്‌ ഇതിനു കാരണം.   ദീര്‍ഘദൂരയാത്ര 3. ദീര്‍ഘദൂരബസ്‌യാത്ര തലവേദനയ്‌ക്ക് കാരണമാകുന്നത്‌ എന്തുകൊണ്ടാണ്‌?  തുടര്‍ച്ചയായ ബസ്‌യാത്ര ചിലരില്‍ തലവേദയുണ്ടാക്കുന്നുണ്ട്‌. എന്നാല്‍ ഇത്‌ സാധാരണ മൈഗ്രേന്‍ രോഗികള്‍ക്ക്‌ മാത്രമാണ്‌ അനുഭവപ്പെടുന്നത്‌.  ‘മോഷന്‍ സിക്‌നസ്‌’ ആണ്‌ ഇവിടെ മുന്നോടിയായി (ഓറ) ഉണ്ടാകുന്നത്‌. ഇതോടനുബന്ധിച്ച്‌ ഓക്കാനം, തലകറക്കം, ഛര്‍ദി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. അതേതുടര്‍ന്ന്‌ തലവേദനയും ഉണ്ടാകുന്നു.   സമയം തെറ്റിയ ഭക്ഷണം 4. പതിവു സമയത്ത്‌ ഭക്ഷണം കഴിക്കാതിരുന്നാല്‍ ചിലരില്‍ തലവേദനയുണ്ടാകുന്നു. ഇതിനു കാരണമെന്താണ്‌?  ഭക്ഷണം ശരിയായ സമയത്ത്‌ കഴിക്കാതിരുന്നാല്‍ ശരീരത്തില്‍ പഞ്ചസാരയുടെ അളവ്‌ കുറയാനിടയാകും. ഇതുകൂടാതെ അസിഡിറ്റിയും വര്‍ധിക്കുന്നു.  ഈ രണ്ടു കാരണങ്ങളും മൈഗ്രേന്‍ ഉദ്ദീപിപ്പിക്കുന്നു. വൈകിയാണെങ്കിലും ഭക്ഷണം കഴിച്ചാല്‍ തലവേദന പതുക്കെ കുറയുന്നതും കാണാം.   ചായയും കാപ്പിയും 5. കടുത്ത തലവേദനയുണ്ടാകുമ്പോള്‍ ചായയോ കാപ്പിയോ കുടിച്ചാല്‍ ആശ്വസം ലഭിക്കുന്നതായി പറയുന്നവരുണ്ട്‌. ഇതിന്റെ ശാസ്‌ത്രീയ വശമെന്താണ്‌?  കാപ്പിയലടങ്ങിരിക്കുന്ന ‘കഫീന്‍’ എന്ന പദാര്‍ഥം മസ്‌തിഷ്‌കത്തിലെ രക്‌തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു.  ഇത്‌ തലച്ചോറിലെ ‘അഡനോസിന്‍’ സ്വീകരണികളെ തടസപ്പെടുത്തുന്നതു കൊണ്ടാണ്‌ സംഭവിക്കുന്നത്‌. ഈ പ്രക്രിയ വികസിച്ച രക്‌തക്കുഴലുകളെ സങ്കോചിപ്പിച്ചുകൊണ്ട്‌ തലവേദനയ്‌ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നു.  പക്ഷേ, ഇതൊരു ശാശ്വതപരിഹാരമായി കാണരുത്‌. ഇത്തരക്കാര്‍ തലവേദന മാറാനായി തുടരെ കാപ്പികുടിക്കുമ്പോള്‍ ‘കഫീന്‍ അഡിക്ഷനു’ സാധ്യതയുണ്ട്‌.   പകല്‍ സമയത്ത്‌ സിനിമ കണ്ടാല്‍ 6. പകല്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ തലവേദന അനുഭവപ്പെടുന്നതായി ചിലര്‍ പറയാറുണ്ട്‌. ഇതിനു കാരണമെന്താണ്‌?  മൈഗ്രേന്‍ രോഗികളില്‍ തലവേദനയുണ്ടാകാന്‍ കാരണമായ എല്ലാ ഉദ്ദീപനങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. അമിത പ്രകാശം, ശബ്‌ദം, അസാധാരണമായ ഗന്ധം, തിരക്കുകളോടുള്ള വൈമുഖ്യം, കാലാവസ്‌ഥയിലെ വ്യതിയാനം ഇവയെല്ലാം ഏതെങ്കിലും വിധത്തില്‍ ഓരോരുത്തരിലും തലവേദനയുണ്ടാക്കുന്നു.   കുരുമുളക്‌ അരച്ചിടുന്നത്‌ 7. തലവേദനയുണ്ടാകുമ്പോള്‍ നെറ്റിയില്‍ കുരുമുളക്‌ അരച്ചിട്ടാല്‍ മതിയെന്ന്‌ പറഞ്ഞു കേള്‍ക്കുന്നു. ഇതില്‍ എന്ത്‌ ശാസ്‌ത്രീയതയാണുള്ളത്‌?  തലവേദനയ്‌ക്ക് കുരുമുളക്‌ അരച്ച്‌ പുരട്ടുന്നത്‌ നാട്ടിന്‍പുറങ്ങളില്‍ സാധാരണമാണ്‌. തലവേദനയുടെ ശക്‌തി കുറയുന്നതായും കണ്ടുവരുന്നു.  പനിക്കും ജലദോഷത്തിനും കുരുമുളക്‌ നല്ല ഔഷധമായി ഉപയോഗിച്ചുവരുന്നു. എന്നാല്‍ അലോപതി മെഡിസിനില്‍ ശാസ്‌ത്രീയമായി ഇതിന്‌ വിശദീകരണം നല്‍കാന്‍ കഴിയില്ലെങ്കിലും ധമനികളെ സങ്കോചിപ്പിക്കുന്നതില്‍ കുരുമുളകിന്‌ പങ്കുണ്ടെന്ന്‌ അനുമാനിക്കാം.   ഫാനിന്റെ കാറ്റേറ്റാല്‍ 8. ശീലമില്ലാത്തവര്‍ രാത്രിയില്‍ ഫാനിന്റെ കാറ്റേറ്റ്‌ കിടന്നാല്‍ പിറ്റേന്ന്‌ തലവേദനയ്‌ക്ക് കാരണമാകുമെന്ന്‌ പറയുന്നു. ഇതിനു കാരണമെന്താണ്‌?  സാധാരണമായി നമ്മുടെ നാഡീവ്യൂഹം പ്രകാശം, ശബ്‌ദം, സുഗന്ധം, കാലാവസ്‌ഥയിലെ വ്യതിയാനങ്ങള്‍ തുടങ്ങിയവയോട്‌ പൊരുത്തപ്പെട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌.  എന്നാല്‍ എപ്പോഴും ഈ പ്രതിഭാഗങ്ങള്‍ക്കു മുന്നില്‍ നാഡീവ്യൂഹം ജാഗരൂകമായിരിക്കും. മൈഗ്രേന്‍ സാധ്യതയുള്ളവരില്‍ നാഡീവ്യൂഹം അസാധാരണമായി ഊര്‍ജസ്വലമായിരിക്കും.  പാരിസ്‌ഥിതിക വ്യതിയാനങ്ങളായ കാലാവസ്‌ഥ, ഗന്ധം, വെളിച്ചം, കാറ്റ്‌ ഇവയെല്ലാം അസാധാരണങ്ങളായി അനുഭവപ്പെട്ടാല്‍ തലവേദനയ്‌ക്കും കാരണമാകും. അതുകൊണ്ടാണ്‌ ശീലമില്ലാത്തവര്‍ ഫാനിന്റെ കാറ്റേറ്റ്‌ കിടന്നാല്‍ തലവേദനയുണ്ടാകുന്നത്‌.   വേദനസംഹാരികള്‍ 9. വേദന സംഹാരികള്‍പുരട്ടുമ്പോള്‍ തലവേദനയ്‌ക്ക് ആശ്വാസം ലഭിക്കാന്‍ കാരണമെന്താണ്‌?  വേദനസംഹാരികളെല്ലാം തന്നെ താല്‍ക്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളു. തലവേദനകളുടെ മൂലകാരണം വിവേചിച്ചറിഞ്ഞ്‌ ചികിത്സാവിധേയമാകാത്തിടത്തോളം കാലം ഇത്തരം സംഹാരികളുടെ പ്രവര്‍ത്തനക്ഷമത കുറയ്‌ക്കുമ്പോള്‍ വീണ്ടും പ്രകടമാകും.  ചിലപ്പോള്‍ ശക്‌തമായ റീബൗണ്ട്‌ ഹെഡെയ്‌ക് ആദ്യം പ്രത്യക്ഷപ്പെടാം. തലവേദനയുണ്ടാകുമ്പോള്‍ തലച്ചോറിലെ സെറട്ടോണിന്‍ എന്ന പദാര്‍ഥത്തിന്റെ അളവ്‌ കുറയുന്നു.  ശാശ്വതമായ പരിഹാരം ഈ പദാര്‍ഥത്തിന്റെ കുറവ്‌ തലച്ചോറില്‍ സന്തുലിതമാക്കുകതന്നെ.   മരുന്നുകളുടെ ഉപയോഗം 10. ചില മരുന്നുകള്‍ കഴിക്കുന്നത്‌ തലവേദനയ്‌ക്ക് കാരണമാകുമെന്ന്‌ പറയുന്നത്‌ ശരിയാണോ?  ചിലമരുന്നുകളുടെ ഉപയോഗം തലവേദനയ്‌ക്ക് കാരണമാകാറുണ്ട്‌. ഹൃദ്രോഗത്തിനായി ഉപയോഗിക്കുന്ന ‘നൈട്രേറ്റ്‌’ ഔഷധങ്ങള്‍ ഇത്തരത്തില്‍ തലവേദനയുണ്ടാക്കാം. ഒരു ഗുളിക കഴിച്ചാല്‍ ഏകദേശം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ രോഗിക്ക്‌ ശക്‌തമായ തലവേദന ഉണ്ടാകാം.  തലയിലെ രക്‌തക്കുഴലുകള്‍ വികസിക്കുന്നതു മൂലമാണ്‌ ഇതുണ്ടാകുന്നത്‌. തലയ്‌ക്ക് അമിതഭാരം, ചെറിയ തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇതോടനുബദ്ധിച്ച്‌ ഉണ്ടാകാം.  വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന നൈട്രേറ്റ്‌ മരുന്നുകളാണ്‌ ഇതിന്‌ കാരണമാകുന്നത്‌. ഇതിന്‌ പരിഹാരം സാവധാനം അലിഞ്ഞുചേരുന്ന നൈമട്രേറ്റ്‌ മിശ്രിതങ്ങള്‍ തന്നെ. ചിലപ്പോള്‍ മരുന്ന്‌ ഒട്ടും തന്നെ രോഗിക്ക്‌ പിടിച്ചില്ലെന്ന്‌ വരും.  അങ്ങനെയുണ്ടെങ്കില്‍ മരുന്ന്‌ നിര്‍ത്തുക തന്നെ വേണം. ഹൃദ്രോഗവിദഗ്‌ധനുമായി ചര്‍ച്ച ചെയ്‌തുവേണം ഇങ്ങനെ മരുന്ന്‌ നിര്‍ത്താന്‍. നൈട്രേറ്റുകള്‍ ഹൃദയധമനികളെ വികസിപ്പിച്ച്‌ രക്‌തസഞ്ചാരം സുഗമമാക്കുമ്പോഴാണ്‌ ആന്‍ജൈന കുറയുന്നത്‌.  അതുകൊണ്ടാണ്‌ ഹൃദ്രോഗികകളില്‍ ഈ മരുന്ന്‌ ഉപയോഗിക്കുന്നത്‌. ഇതുകൂടാതെ എര്‍ഗോട്ടമിന്‍, ഈസ്‌ട്രോജന്‍ തുടങ്ങിയ പദാര്‍ഥങ്ങളടങ്ങുന്ന ഔഷധങ്ങളും മറ്റു വേദന സംഹാരികളുടെ അമിത ഉപയോഗവും തലവേദനയ്‌ക്കു കാരണമാകാറുണ്ട്‌.   നിറങ്ങളും തലവേദനയും 11. പ്രത്യേക നിറങ്ങള്‍ തലവേദനയുണ്ടാക്കുന്നതായി പറയുന്നു. ഇതു ശരിയാണോ? ഇതിനു കാരണമെന്താണ്‌?  മൈഗ്രേന്‍ രോഗികളുടെ നാഡീവ്യൂഹത്തിന്റെ സൂഷ്‌മസംവേദനശക്‌തി സാധാരണക്കാരേക്കാള്‍ വളരെ കൂടുതലാണ്‌. ഇതുമൂലം അവരുടെ നാഡീവ്യൂഹത്തില്‍, ചുറ്റുപാടുമുള്ള എന്തു മാറ്റങ്ങളും മറ്റുള്ളവരേക്കാള്‍ വേഗത്തിലും തീവ്രതയിലും പ്രതിഫലിക്കുന്നു.  ഇത്‌ നാഡീവ്യൂഹത്തിന്‌ അമിത ജോലിഭാരം നല്‍കുന്നു. പെട്ടെന്ന്‌ മാറി മറിയുന്ന കടുത്ത നിറങ്ങള്‍ കാണുമ്പോള്‍, (സിനിമാ കാണുമ്പോള്‍) മാംസപേശികള്‍ വരിഞ്ഞുമുറുകകയും മസ്‌തിഷ്‌കത്തില്‍ നിന്ന്‌ വിശ്രമിക്കാനുള്ള നിര്‍ദേശങ്ങള്‍ തടയുകയും ചെയ്യുന്നു.  ഇത്‌ അസ്വസ്‌ഥതകള്‍ക്ക്‌ കാരണമാകുന്നു. അവസാനം രക്‌തക്കുഴലുകള്‍ വിങ്ങുകയും തലവേദനയുണ്ടാക്കുകയും ചെയ്യുന്നു.   തുടര്‍ച്ചയായ വായന 12. ദീര്‍ഘനേരമിരുന്നു വായിക്കുന്നത്‌ തലവേദനയ്‌ക്ക് കാരണമാകുന്നത്‌എന്തുകൊണ്ടാണ്‌?  തുടര്‍ച്ചയായി വായിക്കുമ്പോള്‍ കണ്ണുകള്‍ക്കുണ്ടാകുന്ന അമിത ജോലിഭാരം തലവേദനയ്‌ക്ക് കാരണമാകുന്നു. വായന കണ്ണുകള്‍ക്ക്‌ ആയാസമുണ്ടാക്കുന്നു. കൂടാതെ ചലനങ്ങളില്ലാതെ ഒരേനിലയില്‍ ഇരുന്ന്‌ വായിക്കുമ്പോള്‍ കഴുത്തിലെ മാംസപേശികള്‍ക്കും സംഘര്‍ഷമുണ്ടാകുന്നു.  അവ വരിഞ്ഞു മുറുകുന്നു. ഈ രണ്ടു പ്രതിഭാസങ്ങളും തലവേദനയ്‌ക്ക് കാരണമാകുന്നു. വായിക്കുമ്പോള്‍ ഇടവേളകളുണ്ടാക്കി മുറ്റത്തും മുറിയിലും അല്‍പ്പനേരംനടക്കുന്നതും ശുദ്ധവായു ശ്വസിക്കുന്നതും വായനെത്തുടര്‍ന്ന്‌ തലവേദനയുണ്ടാകാതിരിക്കാന്‍ സഹായിക്കും.  പ്രാണവായുവിന്റെ അഭാവം തലവേദനയുണ്ടാകുന്നതിന്റെ സുപ്രധാന കാരണമാണെന്നോര്‍ക്കണം. അതുകൊണ്ട്‌ മലിനമല്ലാത്ത പ്രദേശത്തും ശുദ്ധവായു ശ്വസിച്ചു നടക്കുന്നതും ഏറെ ആശ്വാസം നല്‍കും.   പെര്‍ഫ്യൂമുകളുടെ ഉപയോഗം 13. പെര്‍ഫ്യൂമുകളുടേതു ഉള്‍പ്പെടെ ചില പ്രത്യേകതരം ഗന്ധം തലവേദനയുണ്ടാക്കുന്നു. ഇതിനു കാരണമെന്താണ്‌?  അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങള്‍ തലവേദനയ്‌ക്ക് ഉദ്ദീപനഘടകങ്ങളാണ്‌. പല തരത്തിലുള്ള രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ പെര്‍ഫ്യൂമുകള്‍.  അവ നാഡീവ്യൂഹത്തിന്റെ സംവേദനശക്‌തിയെ തകിടം മറിക്കുന്നു. കടുത്ത മണങ്ങള്‍ അങ്ങനെ ചിലരില്‍ മൈഗ്രേന്‍ ഉണ്ടാക്കുന്നു. തലയിലെ രക്‌തക്കുഴലുകളുടെ വികസനവും വീക്കവും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു.   കണ്ണില്‍ ഇരുട്ടു കയറുന്നു 14. കടുത്ത തലവേദനയോടു കൂടി കണ്ണില്‍ ഇരുട്ടു കയറുന്നതും കാഴ്‌ച താല്‍ക്കാലികമായി നഷ്‌ടപ്പെടുന്നതും എന്തുകൊണ്ടാണ്‌?  തലവേദനയ്‌ക്ക് മുമ്പുണ്ടാകുന്ന പൂര്‍വ ലക്ഷണമാണിത്‌. ഇതിനെ ‘ഓറ’ എന്നു പറയുന്നു. ഇത്‌ ഏതാനും മിനിട്ടുകളില്‍ തുടങ്ങി ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നു.  മൈഗ്രേന്‍ രോഗികള്‍ക്കും ഓറ ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്‌. ഇതില്‍ പ്രധാന ഓറയാണ്‌ കാഴ്‌ചയ്‌ക്കുണ്ടാകുന്ന വ്യതിയാനങ്ങള്‍. കാഴ്‌ച മങ്ങുക, പതറിപോവുക ഇവയൊക്കെ ഓറയുടെ പ്രത്യേകതകളാണ്‌.  ഓറ തുടങ്ങി ഒരു മണിക്കൂറാകുമ്പേള്‍ ശക്‌തമായ തലവേദനയുണ്ടാകുന്നു. മറ്റ്‌ ഓറകള്‍, കൈവിരലിലെ തരിപ്പ്‌, ചുണ്ടുകളില്‍ അസ്വസ്‌ഥത തുടങ്ങിയവയാണ്‌. തലച്ചോറിലെ ഒരു ഭാഗത്തേക്ക്‌ രക്‌തപ്രവാഹം കുറയുന്നതാണ്‌ ഓറയ്‌ക്കു പിന്നില്‍.   മധുരം കഴിച്ചാല്‍ 15. മധുരം കൂടുതലടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത്‌ തലവേദനയ്‌ക്ക് കാരണമാകുന്നത്‌ എന്തുകൊണ്ടാണ്‌?  വിവിധതരം ചോക്‌ലേറ്റുകള്‍ തലവേദനയുണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇതു കൂടാതെ മധുരമുള്ള മറ്റു പദാര്‍ഥങ്ങളും ചിലയവസരങ്ങളില്‍ തലവേദനയ്‌ക്ക് കാരണമാകുന്നു.  മധുര ഭക്ഷണത്തോടുള്ള ആര്‍ത്തി മൈഗ്രേന്‍ കോംപ്ലക്‌സിന്റെ ഒരു പ്രോഡ്രോമാണ്‌.


ഡോ. ബി പത്മകുമാര്‍ തെറ്റായ ജീവിതശൈലി സമ്മാനിച്ച രോഗങ്ങളാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്ട്രോള്‍ പ്രശ്നങ്ങളുമൊക്കെ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൊണ്ട് നമ്മുടെ ഇടയില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗമാണ് വൃക്കരോഗങ്ങള്‍. വൃക്ക സ്തംഭനം, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ പദങ്ങള്‍ മലയാളിക്ക് സുപരിചിതമാണ്. ചെറിയ പട്ടണങ്ങളില്‍പ്പോലും പുതിയ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നു.  സമീപഭാവിയില് നമ്മുടെ നാടിന് താങ്ങാനാകാത്ത വിധം വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് വൈദ്യശാസ്ത്ര ലോകത്തിന്റെ ആശങ്ക. പ്രമേഹംതന്നെ മുഖ്യകാരണംകേരളം പ്രമേഹത്തിന്റെ സ്വന്തം നാടെന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ അടുത്തയിടെ വൃക്കരോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയുടെ പ്രധാന കാരണം പ്രമേഹമാണ്. പ്രമേഹം ഉള്ളവരില്‍ 40 ശതമാനത്തോളം രോഗികള്‍ക്ക് 10 മുതല്‍ 15 വര്‍ഷം കഴിയുമ്പോള്‍ വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. ഡയബറ്റിക് നെഫ്രോപതി എന്നു വിളിക്കുന്ന ഈ രോഗാവസ്ഥയുടെ പ്രധാന ലക്ഷണം മൂത്രത്തില്‍ ആല്‍ബുമിന്റെ സാന്നിധ്യമാണ്.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാത്തവര്‍ക്കാണ് വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. കൂടാതെ രക്താതിസമ്മര്‍ദം ഉള്ളവര്‍ക്കും പുകവലിക്കുന്നവര്‍ക്കും, പാരമ്പര്യമായി കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹത്തെത്തുടര്‍ന്നുള്ള വൃക്കരോഗം ഉണ്ടെങ്കിലും സാധ്യത കൂടുതലാണ്. എലിപ്പനി, മലേറിയ, മറ്റു രോഗാണുബാധകള്‍ തുടങ്ങിയവ താല്‍ക്കാലിക വൃക്കസ്തംഭനം ഉണ്ടാക്കിയേക്കാം. എലിപ്പനി ഗുരുതരമാകുന്നതിന്റെയും മരണം സംഭവിക്കുന്നതിന്റെയും പ്രധാന കാരണം വൃക്ക തകരാറാണ്. വേദനസംഹാരി മരുന്നുകളുടെ അമിത ഉപയോഗവും ദുരുപയോഗവും വൃക്കസ്തംഭനത്തിന്റെ മറ്റൊരു പ്രധാന കാരണമാണ്.  ആന്റിബയോട്ടിക്കുകള്‍, അര്‍ബുദചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, ലോഹാംശം അടങ്ങിയ ചില ഔഷധങ്ങള്‍ എന്നിവയുടെ ഉപയോഗവും താല്‍ക്കാലികമായ വൃക്കസ്തംഭനത്തിന് ഇടയാക്കാം. പ്രമേഹം കൂടാതെ ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്കകളിലുണ്ടാകുന്ന കല്ലുകള്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന രോഗാണുബാധ, ചില പാരമ്പര്യ തകരാറുകള്‍ എന്നിവ സ്ഥായിയായ വൃക്കസ്തംഭനത്തിന് കാരണമാകാം.വൃക്കരോഗ ലക്ഷണങ്ങള്‍വൃക്കരോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്തുണ്ടാകുന്ന നീരാണ്.  പിന്നീട് കൈകാലുകളിലേക്കും നീര് വ്യാപിക്കുന്നു. നീരിനോടൊപ്പം മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം ഒഴിക്കുമ്പോള്‍ പത കാണുക, ക്ഷീണം, വിശപ്പില്ലായ്മ, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയും വൃക്കരോഗങ്ങളുടെ സാമാന്യ ലക്ഷണങ്ങളാണ്.  വൃക്കസ്തംഭനത്തെത്തുടര്ന്ന് രക്തത്തിലെ ലവണങ്ങളുടെയും യൂറിയ, ക്രിയാറ്റിന്‍ തുടങ്ങിയ ഘടകങ്ങളുടെയും നില ഉയരുന്നു. ഇത് ഛര്‍ദ്ദിലിനും ഓക്കാനത്തിനും കാരണമാകാം. രോഗം ഗുരുതരാവസ്ഥയിലെത്തുമ്പോള്‍ ശ്വാസംമുട്ടല്‍, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. എന്നാല്‍, വൃക്കരോഗങ്ങള്‍ എപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാക്കണമെന്നില്ല. അവ തികച്ചും നിശബ്ദമായി നമ്മോടൊപ്പം കൂടിയെന്നുവരും. രോഗം ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാകും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.  ഇവിടെയാണ് പ്രമേഹരോഗികളിലും മറ്റും പരിശോധനയുടെ പ്രസക്തി. വൃക്കയിലെ കല്ലുകള്‍വൃക്കസ്തംഭനത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വൃക്കകളിലും മൂത്രവാഹിനിക്കുഴലിലും മറ്റും കാണപ്പെടുന്ന കല്ലുകള്‍. വൃക്കകള്‍ അരിച്ചു പുറത്തുകളയുന്ന ലവണങ്ങളുടെ സാന്ദ്രത കൂടുമ്പോള്‍ അവ പരലുകളായി രൂപപ്പെട്ട് കല്ലുകളായി മാറുകയാണ്. മൂത്രനാളിയിലും മൂത്രസഞ്ചിയിലും മറ്റും ഉള്ള ഘടനാപരമായ തകരാറുകളും രോഗാണുബാധയും കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.  സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൃക്കയില്‍ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കൂടുതല്‍. 20-40നും മധ്യേ പ്രായമുള്ളവരിലാണ് കല്ലുകള്‍ ഏറ്റവും കൂടുതലായി രൂപപ്പെടുന്നത്. വിട്ടുവിട്ടുള്ള അടിയവറിലെ വേദനതന്നെയാണ് കല്ലുകളുടെ പ്രധാന ലക്ഷണം. നട്ടെല്ലിന് ഇരുവശവുമുള്ള ഭാഗത്തുനിന്ന് അടിവയറ്റിലേക്ക് പടരുന്ന വേദന വൃക്കയിലെ കല്ലുരോഗത്തിന്റെ സവിശേഷ ലക്ഷണമാണ്. മൂത്രം രക്തംകലര്‍ന്നു പോവുക, മൂത്രതടസ്സം, ഛര്‍ദ്ദില്‍, പനി, കുളിരും വിറയലും തുടങ്ങിവയാണ് മറ്റു ലക്ഷണങ്ങള്‍. മൂത്രപരിശോധന, എക്സ്റേ, സ്കാനിങ് തുടങ്ങിയ പരിശോധനകളിലൂടെ വൃക്കയിലെ കല്ലുകള്‍ കണ്ടുപിടിക്കാം. മരുന്നുകള്‍ ഉപയോഗിച്ചും വൃക്കയിലെ കല്ലുകള്‍ പൊടിച്ചുകളഞ്ഞുമാണ് ചികിത്സ നടത്തുന്നത്.  ഡയാലിസിസ്- രക്തശുദ്ധീകരണ പ്രക്രിയവൃക്കരോഗങ്ങളുടെ ചികിത്സയിലെ പ്രധാന മാര്‍ഗമാണ് ഡയാലിസിസ് യന്ത്രത്തിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയ. വൃക്കകളുടെ പ്രവര്‍ത്തനം 85 ശതമാനത്തിലധികം കുറയുമ്പോള്‍ ഡയാലിസിസ് വേണ്ടിവരും. ഹിമോ ഡയാലിസിസ്, പെരിട്ടോണിയല്‍ ഡയാലിസിസ് എന്നിങ്ങനെ രണ്ടുതരം ഡയാലിസിസ് ഉണ്ട്. ഹിമോ ഡയാലിസിസ് ചെയ്യുമ്പോള്‍ രോഗിയുടെ രക്തം ഡയലൈസര്‍ എന്നു വിളിക്കുന്ന കൃത്രിമ വൃക്കയിലൂടെ കടത്തിവിടുന്നു. ഡയലൈസറിലൂടെ കടന്നുപോകുന്ന രക്തത്തില്‍നിന്ന് മാലിന്യങ്ങളും അധികലവണങ്ങളും നീക്കംചെയ്യുകയും ശുദ്ധമായ രക്തം രോഗിയുടെ ശരീരത്തിലേക്കുതന്നെ കടത്തിവിടുകയും ചെയ്യുന്നു. വയറ്റിനുള്ളിലെ കുടലുകള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും ഇടയിലുള്ള പെരിട്ടോണിയല്‍ സ്ഥലത്തേക്ക് ഡയാലിസിസിനുള്ള ദ്രാവകം കടത്തിവിടുന്നു.  പെരിട്ടോണിയല് സ്തരത്തിലെ ചെറു രക്തക്കുഴലുകളില്‍നിന്ന് മാലിന്യങ്ങള്‍ പെരിട്ടോണിയല്‍ സ്ഥലത്തിനകത്തുള്ള ദ്രാവകത്തിലേക്ക് കടന്നുവരുന്നു. ഈ ദ്രാവകം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞ് രോഗിയുടെ രക്തം ശുദ്ധീകരിക്കപ്പെടുന്നു. ഇതാണ് പെരിട്ടോണിയല്‍ ഡയാലിസിസ്. ഹിമോ ഡയാലിസിസ് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്താണ് നിര്‍വഹിക്കുന്നത്. എന്നാല്‍, ക്രമേണ ലളിതമായ പ്രക്രിയയായ പെരിട്ടോണിയല്‍ ഡയാലിസിസ് വീട്ടില്‍ത്തന്നെ ചെയ്യാന്‍കഴിയും. ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നപ്രകാരം മരുന്നും ഭക്ഷണവും കഴിക്കാന്‍ ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളില്‍ ഡയാലിസിസ് ചെയ്യണം.വൃക്കരോഗികളുടെ ഭക്ഷണക്രമീകരണംവൃക്ക തകരാര്‍ ഉള്ളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കണം.  ഉപ്പിലിട്ട അച്ചാറുകള്‍, പപ്പടം, ചോറിലും കഞ്ഞിയിലും ഉപ്പൊഴിച്ചു കഴിക്കുക തുടങ്ങിയവ ഒഴിവാക്കണം. കൊഴുപ്പ് അധികമായി അടങ്ങിയ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. വൃക്കസ്തംഭനം ഉള്ളവര്‍ക്ക് രക്തത്തിലെ പൊട്ടാസിയം നില കൂടാമെന്നതുകൊണ്ട് പൊട്ടാസിയം സമൃദ്ധമായി അടങ്ങിയ ഓറഞ്ച്, നാരങ്ങ, മുന്തിരങ്ങ, കരിക്കിന്‍വെള്ളം തുടങ്ങിയവ ഒഴിവാക്കണം. മാംസ്യം കൂടുതലുള്ള പയറുവര്‍ഗങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസവിഭവങ്ങള്‍ എന്നിവയും നിയന്ത്രിക്കണം. വൃക്കരോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാകണം കുടിക്കുന്ന വെള്ളത്തിന്റെ അളവ് തീരുമാനിക്കുന്നത്.  ആരോഗ്യവാനായ ഒരു വ്യക്തി ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. എന്നാല്‍, വൃക്ക സ്തംഭനം ഉള്ളവര്‍ക്ക് മൂത്രത്തിന്റെ അളവ് കുറവായതിനാല്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ ശരീരത്തില്‍ നീരും ശ്വാസതടസ്സവും ഉണ്ടാകാനിടയുണ്ട്. വൃക്കയില് കല്ലുകളുണ്ടാകുന്ന പ്രശ്നം ഉള്ളവര്‍ നിലക്കടല, ബീറ്റ്റൂട്ട്, ചോക്ക്ലേറ്റ്, തേയില എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം.  ഇവയില്‍ അടങ്ങിയ ഓക്സലേറ്റുകള്‍ കാത്സ്യവുമായി ചേര്‍ന്ന് കല്ലുകള്‍ രൂപപ്പെടുന്നു. മത്തി, കരള്‍ തുടങ്ങിയവ മൂത്രത്തില്‍ കല്ലുള്ളവര്‍ ഒഴിവാക്കണം. ഇവയിലടങ്ങിയ പ്യൂറിന്‍ എന്ന മാംസ്യമാണ് കല്ലുണ്ടാക്കുന്നതിനു കാരണം. തവിടുകളയാത്ത ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയില്‍ സമൃദ്ധമായി അടങ്ങിയ മഗ്നീഷ്യം കിഡ്നിസ്റ്റോണ്‍ രൂപപ്പെടുന്നതിനെ തടയുന്നു.  വൃക്കയില് കല്ലിന്റെ പ്രശ്നം ഉള്ളവര്‍ കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം കുടിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമാകകണം കുടിക്കുന്ന വെള്ളത്തിന്റെ അളവു ക്രമീകരിക്കുന്നത്. ( ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസറാണ് ലേഖകന്‍ )


ഡോ. ജോര്‍ജ് തയ്യില്‍ അമിതകൊളസ്ട്രോള്‍ മനുഷ്യജീവന് എന്നും ഭീഷണിയാണ്. മൃദുവായ, മെഴുകുപോലുള്ള ഈ രാസഘടകത്തിന്റെ രക്തത്തിലെ അളവ് അല്‍പ്പം കൂടിയാല്‍ ആയുര്‍ദൈര്‍ഘ്യം കാതലായി കുറയുമെന്ന യാഥാര്‍ഥ്യത്തെപ്പറ്റി ഇന്ന് ഏവരും തികച്ചും ബോധവാന്മാരാണ്. എത്രയെല്ലാം ഭീഷണി ഉളവാക്കുന്നതായാലും കൊളസ്ട്രോള്‍ കൂടാതെയുള്ള ഒരു ജീവിതം അസാധ്യമാണെന്നോര്‍ക്കണം. കോശനിര്മാണ പ്രക്രിയയില്‍ കൊളസ്ട്രോളിന് സുപ്രധാന പങ്കുണ്ട്. കോശങ്ങളിലെ സ്തരങ്ങളില്‍ മുഖ്യഘടകം കൊളസ്ട്രോളാണ്. കോശവ്യൂഹങ്ങളിലെ വൈദ്യുതിവാഹക പ്രക്രിയക്ക് ഇത് ചുക്കാന്‍പിടിക്കുന്നു. വിവിധ ന്യൂറോണുകളുടെ ആവരണങ്ങളില്‍ ഈ രാസതന്മാത്ര സുലഭമാണ്.  ശരീരത്തിലെ വിവിധയിനം കൊഴുപ്പുകളുടെയും കൊഴുപ്പില്‍ മാത്രം ലയിക്കുന്ന സവിശേഷതരം ജീവകങ്ങളുടെയും (വിറ്റാമിന്‍ എ, ഡി, ഇ, കെ) ആഗിരണത്തെ കൊളസ്ട്രോളിന്റെ സാന്നിധ്യം സജീവമാക്കുന്നു. ശരീരത്തിന്റെ ഉപാപചയ പ്രക്രിയകള്‍ക്കും സമൂലമായ പ്രവര്‍ത്തനപന്ഥാവുകള്‍ക്കും ചുക്കാന്‍പിടിക്കുന്ന വിവിധയിനം സ്റ്റിറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കൊളസ്ട്രോളില്‍നിന്നാണ്. ലൈംഗിക ഹോര്‍മോണായ പ്രൊജസ്റ്റെറോണ്‍, ഈസ്ട്രോജന്‍, ടെസ്റ്റോസ്റ്ററോണ്‍ ഇവകളുടെ ഉത്ഭവവും കൊളസ്ട്രോളില്‍നിന്നുതന്നെ.  ചര്മത്തിലുള്ള കൊളസ്ട്രോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. കൊളസ്ട്രോളിന്റെ മുഖ്യസ്രോതസ്സ് സസ്യേതര ഭക്ഷണ പദാര്‍ഥങ്ങളില്‍നിന്നാണ്. മൃഗക്കൊഴുപ്പിന്റെ ആദ്യഘടകം ട്രൈഗ്ലിസറൈഡുകളുടെ സമ്മിശ്രവും ഫോസ്ഫോലിപ്പിസുകളും കൊളസ്ട്രോളുമാണ്. തന്മൂലം മൃഗക്കൊഴുപ്പുള്ള എല്ലാ ആഹാരപദാര്‍ഥങ്ങളിലും കൊളസ്ട്രോള്‍ സുലഭമാണ്. കൊളസ്ട്രോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ശരീരത്തിലെ പ്രധാനപ്പെട്ട ഫാക്ടറി കരളാണ്. ഏകദേശം 80 ശതമാനം അവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ബാക്കി കൊളസ്ട്രോള്‍ നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ശരീരത്തില്‍ എത്തിച്ചേരുന്നു.  ആരോഗ്യപൂര്‍ണമായ മെഡിറ്ററേനിയന്‍ ഡയറ്റും കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമപദ്ധതികളും മനുഷ്യന്റെ സങ്കുചിതമായ സുഖലോലുപതയ്ക്കും ആഹാരഭ്രമത്തിനും മുന്നില്‍ വഴിമാറിയപ്പോള്‍ പ്രശ്നപരിഹാരത്തിനായി കണ്ടുപിടിക്കപ്പെട്ട മരുന്നാണ് “സ്റ്റാറ്റിന്‍സ്’. ഇന്ന് ഔഷധവിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്ന് സ്റ്റാറ്റിന്‍സ്തന്നെ. ഫാര്‍മ കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നേടിക്കൊടുക്കുന്ന ഔഷധവും ഇതുതന്നെ.കൂടുതല്‍ ഫലപ്രദമായൊരു ഔഷധത്തിനുള്ള ഗവേഷണങ്ങള്‍ ചൂടുപിടിച്ചതിലൂടെ പിസിഎസ്കെ-ഒമ്പത് ഇന്‍ഹിബിറ്റര്‍ എന്ന നൂതന ഔഷധം കണ്ടുപിടിക്കപ്പെട്ടു.  ഈ മരുന്ന് ഉപയോഗിച്ച് നടത്തിയ ഗവേഷണങ്ങളുടെ പ്രാഥമികഫലങ്ങള്‍ ലോകശ്രദ്ധയെ ഹഠാദാകര്‍ഷിച്ചു. പിസിഎസ്കെ-ഒമ്പത് പ്രതിബന്ധക മരുന്നുകള്‍ ഉപയോഗിച്ചു ചികിത്സിച്ചവരില്‍ കാലയളവില്‍ 60-70 ശതമാനംവരെ താഴ്ന്നു. ഫലമോ, തുടര്‍ന്നുള്ള കാലയളവില്‍ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത 50 ശതമാനത്തിലേറെ കുറഞ്ഞു. ഇത് കൊളസ്ട്രോള്‍ചികിത്സയിലെ ചരിത്രമുഹൂര്‍ത്തമായി മാറി. എന്താണ് പിസിഎസ്കെ-ഒമ്പത്? കരളിലെ സവിശേഷ ജീന്‍ കോഡ് ചെയ്തിരിക്കുന്ന ഒരു എന്‍സൈമാണ് പിസിഎസ്കെ-ഒമ്പത് .  ഈ മാംസ്യതന്മാത്ര രക്തത്തില്‍ കൊളസ്ട്രോള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. പിസിഎസ്കെ-9 ആന്റിബോഡികള്‍ കുത്തിവയ്പിലൂടെയാണ് നല്‍കുക. ആദ്യകാലങ്ങളില്‍ കുരങ്ങുകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഒറ്റ കുത്തിവയ്പുകൊണ്ട് 80 ശതമാനം വരെ എല്‍ഡിഎല്‍ രക്തത്തില്‍ കുറയ്ക്കാന്‍ സാധിച്ചു. രണ്ടുതരം പിസിഎസ്കെ-9 ഇന്‍ഹിബിറ്ററുകളാണ് ഇന്ന് സുലഭമായുള്ളത്. ഇവ ലോക്കു മാബു ആലി റോക്കു മാബും . ഈ രണ്ട് ഔഷധങ്ങള്‍ ഉപയോഗിച്ച് ജപ്പാനിലും അമേരിക്കയിലും നടത്തിയ ഗവേഷണഫലങ്ങള്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിക്കുകയുണ്ടായി.  ജപ്പാനില് നടത്തിയ യുക്കാവ സ്റ്റഡിയില്‍ കൊളസ്ട്രോള്‍ അധികരിച്ചിട്ടുള്ള 404 ഹൃദ്രോഗികളെയാണ് പഠനവിധേയമാക്കിയത്. രോഗികളെ രണ്ടു ഗ്രൂപ്പായി വേര്‍തിരിച്ചശേഷം ഇവ ലോക്കു മാബ് ആദ്യത്തെ ഗ്രൂപ്പിലുള്ളവര്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ 140 മില്ലിഗ്രാമും രണ്ടാമത്തെ ഗ്രൂപ്പിലുള്ളവര്‍ക്ക് എല്ലാ മാസവും 420 മില്ലിഗ്രാമും കുത്തിവയ്പിലൂടെ നല്‍കി. മൂന്നുമാസം കഴിഞ്ഞ് രക്തം പരിശോധിച്ചപ്പോള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 67-76 ശതമാനംവരെ കുറഞ്ഞതായി കണ്ടു.  ഏകദേശം രണ്ടു ശതമാനത്തില്‍ താഴെയുള്ളവര്‍ക്കേ നിസ്സാരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായുള്ളൂ. പിസിഎസ്കെ-9 ആന്റിബോഡികളുടെ പ്രശ്നം ആദ്യം ഇന്‍സുലിന്‍ കുത്തിവയ്പുപോലെ എല്ലാ ദിവസങ്ങളിലുമല്ലെങ്കിലും മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം എടുക്കണമെന്നതാണ്. കുത്തിവയ്പ് ആര്‍ക്കും അത്ര സുഖകരമല്ല. ഈ സാഹചര്യത്തിലാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ “ഹാര്‍വാര്‍ഡ് സ്റ്റെം സെല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’, കൊളസ്ട്രോളിന്റെ അളവ് ശാശ്വതമായി നിയന്ത്രിക്കാനുള്ള ജീനോം പഠനങ്ങള്‍ അത്ഭുതകരമായി ആസൂത്രണംചെയ്തത്. മുഖ്യഗവേഷകന്‍ ഡോ. കിരണ്‍ മുസനൂറു.  ഈ സംരംഭത്തില്‍ കിരണ്‍ മുസനൂറുവിനെ സഹായിക്കാന്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഡോ. ഡാനിയേല്‍ റാസറും ഒത്തുചേര്‍ന്നു. ആന്റിബോഡികള്‍ കുത്തിവയ്ച്ച് പിസിഎസ്കെ-9 എന്‍സൈമിനെ തളര്‍ത്തുന്നതിനുപകരം ജനിതകമായ ഭേദികളിലൂടെ ഈ തന്മാത്രയില്‍ ഘടനാപരമായ പരിവര്‍ത്തനം നടത്തി ശാശ്വതമായി കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ഗവേഷണങ്ങളാണ് നടന്നത്. 2003-ല്‍ ഒരു ഫ്രഞ്ച് കുടുംബത്തിലുള്ളവരില്‍ ജനിതക മ്യൂട്ടേഷന്‍ നടത്തപ്പെടുകയും തല്‍ഫലമായി അവരില്‍ അപകടകാരിയായ എല്‍ഡിഎല്‍ കാതലായി കുറയുന്നതായി കാണുകയും ചെയ്തു.  ഈ യാഥാര്‍ഥ്യത്തില്‍നിന്നാണ് മുസനൂറുവും കൂട്ടരും തങ്ങളുടെ ഗവേഷണത്തിനുള്ള ആര്‍ജവം ഉള്‍ക്കൊണ്ടത്. 2003ല്‍ ഫ്രാന്‍സില്‍ നടന്ന ഗവേഷണങ്ങളാണ് പിസിഎസ്കെ-ഒമ്പതിന്റെ പ്രസക്തി വെളിച്ചത്തുകൊണ്ടുവന്നത്. വളരെ വര്‍ധിച്ച കൊളസ്ട്രോള്‍ അളവും ചെറുപ്പത്തിലേ സംഭവിക്കുന്ന ഹാര്‍ട്ട് അറ്റാക്കും ഉള്ള ഫ്രഞ്ച് കുടുംബങ്ങളിലാണ് പഠനം നടത്തിയത്. അങ്ങിനെയാണ് രക്തത്തില്‍ കൊളസ്ട്രോള്‍ അളവിനെ നിയന്ത്രിക്കുന്ന കരളിലെ സവിശേഷ ജീനായ പിസിഎസ്കെ-ഒമ്പതിന്റെ പ്രാധാന്യം ആദ്യമായി പുറത്തുവന്നത്.  പ്രസ്തുത ജീനില്‍ അജ്ഞാതകാരണങ്ങളാല്‍ നടക്കുന്ന ജനിതകമാറ്റങ്ങള്‍ വര്‍ധിച്ച കൊളസ്ട്രോളിനും അതുവഴി ഹാര്‍ട്ട് അറ്റാക്കിനും കാരണമാകുന്നു. അതുപോലെ ടെക്സാസിലുള്ള മറ്റൊരു ഗവേഷകസംഘം, അവിടത്തെ മൂന്നു ശതമാനം അന്തേവാസികളുടെ പിസിഎസ്കെ-9 ജീനില്‍ തികച്ചും വ്യതിരിക്തവും എന്നാല്‍ അനുകൂലസ്വഭാവവുമുള്ള ജനിതകപരിവര്‍ത്തനം സംഭവിക്കുന്നുണ്ടെന്നും അക്കൂട്ടരില്‍ എല്‍ഡിഎലിന്റെ അളവ് 15-28 ശതമാനം കുറഞ്ഞതായും കണ്ടു. ഇത് അവരിലെ ഹൃദ്രോഗസാധ്യത 48-88 ശതമാനംവരെ കുറയ്ക്കാന്‍ പര്യാപ്തമായി.  സമൂലമായ ജീനോം എഡിറ്റിങ് ആണ് പുതിയ സാങ്കേതികവിദ്യ. ജന്തുക്കളുടെ മാതൃകോശങ്ങളില്‍ ജീനോം എഡിറ്റിങ് ചരിത്രത്തില്‍ ആദ്യമായി നടത്തിയത് മുസനൂറുവും കൂട്ടരുമാണ്. ഡിഎന്‍എയില്‍ പിളര്‍പ്പുകള്‍ വരുത്താന്‍ പര്യാപ്തമായ മാംസ്യതന്മാത്രകളെ അതില്‍ സന്നിവേശിപ്പിച്ച് ജീനിന്റെ “നോക്കൗട്ട്’ നടത്തുക. അങ്ങിനെ പിസിഎസ്കെ-ഒമ്പതില്‍ ജനിതക എഡിറ്റിങ് സംഭവിച്ചപ്പോള്‍ കൊളസ്ട്രോള്‍ സാധാരണ അളവില്‍നിന്ന് 30-40 ശതമാനംവരെ കുറഞ്ഞു. ഇന്ന് ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 88 ശതമാനംവരെ കുറയ്ക്കാന്‍ പര്യാപ്തമായി. എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ മനുഷ്യനിലും നടത്തി താമസിയാതെ മുസനൂറുവും കൂട്ടരും കൊളസ്ട്രോള്‍ ക്രമീകരിക്കാനുള്ള ശാശ്വതപരിഹാരം കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം.  ഇത് പ്രാവര്‍ത്തികമായാല്‍ പിന്നെ കുത്തിവയ്പുകള്‍ക്കു പിറകെ പോകേണ്ട ആവശ്യമില്ല. ഈ തെറാപ്പിയെ “ജനിറ്റിക് വാക്സിനേഷന്‍’ എന്നും വിളിക്കുന്നു.കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വ്യായാമംചെയ്ത് ഭക്ഷണം നിയന്ത്രിക്കണമെന്നു പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ എത്രപേരുണ്ട്! ഇന്നത്തെ മനുഷ്യനെ ബാധിച്ചിരിക്കുന്ന ഭ്രാന്തമായ ആവേശം ഭക്ഷണത്തോടുള്ള അമിത ആര്‍ത്തിതന്നെ. എന്തും എപ്പോഴും വെട്ടിവിഴുങ്ങാന്‍ ആക്രാന്തം കാട്ടുന്നവര്‍. സമ്പാദിക്കുന്ന കാശിന്റെ നല്ലൊരുഭാഗം ഭക്ഷണത്തിനായി വിനിയോഗിക്കുന്നു. അങ്ങിനെ വികലമായിക്കൊണ്ടിരിക്കുന്ന ജീവിത-ഭക്ഷണ ശൈലിയില്‍ ഇത്തരം മരുന്നുകള്‍ക്ക് പ്രസക്തിയേറുകയാണ്. (എറണാകുളത്ത് ലൂര്‍ദ്ദ് ആശുപത്രിയില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍


പുകവലി ശീലമാക്കിയവർക്ക് ക്യാൻസറിൽ നിന്ന് രക്ഷനേടാൻ ഒരു ദിവ്യൗഷധം: അടിഞ്ഞു കൂടിയ കറ പുറത്തെടുക്കാം  പുകവലി ശീലമാക്കിയവർക്കു ക്യാൻസറിൽ നിന്ന് രക്ഷ നേടാൻ ഒരു ദിവ്യ ഔഷധം – പുകവലി ,മദ്യപാനം എന്നീ ശീലങ്ങൾ മനുഷ്യന്റെ ആരോഗ്യത്തെ കാർന്നു തിന്നുന്നവയാണ് .ലോകത്തിൽ എത്രയോ പേർ ഈ ശീലങ്ങൾക്ക് അടിമ ആണ് .എന്താണ് ഇത് ചെയ്യുമ്പോൾ സംഭവിക്കുക എന്നറിയുവാൻ വേണ്ടി ചെയ്യുന്ന ഒരു കാര്യം പിന്നീട് ജീവിതാവസാനം വരെ ഉള്ള ഒരു ശീലമായി മാറുന്നു .യഥാർത്ഥ ലോകത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് താൻ എത്തുന്നു എന്ന കപടമായ അനുഭൂതി സൃഷ്ടിക്കുന്നു ഈ ശീലങ്ങൾ .  അത് കൊണ്ടാണ് പലരും ഈ ശീലങ്ങൾക്ക് അടിമ ആകുന്നതു .വിഷമങ്ങളും ദേഷ്യവും വരുമ്പോൾ വികാരങ്ങളെ നിയന്ത്രിക്കാൻ ആയി ഇത്തരം ശീലങ്ങളെ ആശ്രയിച്ചു അതിനു അടിമപ്പെടുന്നവർ ആണ് മിക്ക പേരും .മദ്യത്തിന് അടിമയാകുന്നവർ കരൾ രോഗങ്ങൾക്കും പുകവലിയ്ക്കു അടിമ ആകുന്നവർ ശ്വാസ കോശ സംബന്ധമായ രോഗങ്ങൾക്കും ഇര ആകുവാൻ സാധ്യതകൾ ഏറെ ആണ് .ഇതൊക്കെ അറിഞ്ഞു വെച്ചിട്ടും ഈ ദുശീലത്തിൽ നിന്നും പിന്മാറാൻ പറ്റാത്തത്ര അടിമകൾ ആയി പോകുന്നു മനുഷ്യർ .  ഇത്തരം ആളുകൾക്ക് ശ്വാസ കോശ ക്യാൻസർ വരുന്നത് തടയാൻ ഉള്ള ഒരു ദിവ്യ ഔഷധം ഉണ്ട് .പുകവലി കാരണം അടിഞ്ഞു കൂടിയ കറ നീക്കം ചെയ്യുവാനും ശ്വാസകോശത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും ഈ ഔഷധം ഏറെ ഗുണകരം ആണ് .ഈ ദിവ്യ ഔഷധം തയ്യാറാക്കുവാൻ ആയി ഒരു ലിറ്റർ വെള്ളവും ,ഒരു കിലോഗ്രാം ഉള്ളിയും,400 ഗ്രാം തേനും ,ഒരു ചെറിയ ഇഞ്ചിയും ചെറിയ ടീസ്പൂൺ മഞ്ഞളും ആണ് ആവശ്യം .തയ്യാറാക്കുവാൻ വേണ്ടി വെള്ളത്തിന് തേൻ ഒഴിച്ച് ആദ്യം ചൂടാക്കണം .  ഇതിലേക്ക് ചതച്ച ഉള്ളിയും ഇഞ്ചിയും ചേർക്കുക .പിന്നീട് മഞ്ഞൾ പൊടി ഇട്ടിട്ടു ചെറിയ തീയിൽ മിശ്രിതം ചൂടാക്കുക .ഈ മിശ്രിതം പകുതി ആകും വരെ ചെറിയ തീയിൽ ചൂടാക്കി വറ്റിക്കുക.എന്നിട്ടു തണുത്തതിനു ശേഷം ഫ്രിഡ്ജിലേക്കു എടുത്തു വെക്കാവുന്നതാണ് .ഈ ദിവ്യ ഔഷധം എല്ലാ ദിവസവും രാവിലെ വെറും വയറ്റിലും രാത്രിയിലെ അത്താഴത്തിന്റെ രണ്ടു മണിക്കൂർ മുമ്പും 2 ടേബിൾ സ്പൂൺ വീതം കഴിക്കേണ്ടതാണ് .


ശരീരകോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചകൊണ്ട് ഉണ്ടാകുന്ന ഒരു രോഗം ആണ് അര്‍ബുദം . കോശങ്ങളുടെ അമിതമായ വളര്‍ച്ചകൊണ്ടുതന്നെ അര്‍ബുദം കൂടാതെ ലഘു ട്യൂമര്‍ (മുഴ) എന്ന അസുഖവും ഉണ്ടാകാറുണ്ട്. അര്‍ബുദകോശങ്ങള്‍ തുടര്‍ച്ചയായി വിഭജിക്കുകയും വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യും. എന്നാല്‍ ലഘു ട്യൂമര്‍ കോശങ്ങള്‍ ഇത്തരത്തില്‍ വളരുന്നില്ല. അര്‍ബുദം ശരീരത്തിലെ ഒരു അവയവത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുകയോ പടരുകയോ (metastasis) ചെയ്യുന്നു. കോശത്തിന്റെ സ്വഭാവത്തെ മാറ്റുന്ന എന്തെങ്കിലും ഉത്പരിവര്‍ത്തനം (mutation) സംഭവിക്കുന്നതിനാല്‍ ക്രമപ്രസരണം (proliferation) ഉണ്ടാകുന്ന അവസ്ഥ അഥവാ കോശവിഭജനത്തിലുണ്ടാകുന്ന നിയന്ത്രണമില്ലായ്മയാണ് അര്‍ബുദമായിത്തീരുന്നത്. ട്യൂമറുകള്‍ രണ്ടുവിധമുണ്ട്. ലഘു (benign) ട്യൂമറുകളും മാരക (malignant) ട്യൂമറുകളും. മാരക ട്യൂമറുകളാണ് അര്‍ബുദം. ലഘു ട്യൂമറുകള്‍ക്കും മാരക ട്യൂമറുകള്‍ക്കും മധ്യേസ്വഭാവമുള്ള ട്യൂമറുകളുമുണ്ട്. ട്യൂമറുകളായി വളരാത്ത രക്താര്‍ബുദം, ചര്‍മാര്‍ബുദം എന്നിവ പോലുള്ള അര്‍ബുദങ്ങളും ഉണ്ട്.ചില ലക്ഷണങ്ങൾ കണ്ടാൽ കാൻസറുണ്ടെന്നു സംശയം തോന്നാം. അവയിൽ ചിലതു താഴെപ്പറയുന്നവയാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടനെ ഡോക്ടറെ കാണിച്ച് പരിശോധന നടത്തുകയും, വേണ്ട ചികിത്സ തുടങ്ങുകയും ചെയ്യണം.1. ശരീരത്തിന് പെട്ടെന്നുള്ള തൂക്കക്കുറവ്: ശരീരഭാരം പെട്ടെന്ന് കുറയുന്നത് ശ്വാസകോശാർബുദം, സ്തനാർബുദം, വൻകുടലിലെ അർബുദം എന്നിവയുടെ ലക്ഷണമാകാം. കാൻസർ കണ്ടുപിടിക്കപ്പെട്ടവരിൽ 40% പേരിലും കാൻസർ രോഗം വർധിച്ച ഘട്ടത്തിലുള്ളവരിൽ 80% പേരിലും ശരീരത്തിന് പെട്ടെന്നുള്ള തൂക്കക്കുറവ് കാണാറുണ്ട്.2. ഇടയ്ക്കിടെ പനിയും അണുബാധയും: പനി ഒരു ലക്ഷണം മാത്രമാണെങ്കിലും കുറേക്കാലം നീണ്ടു നിൽക്കുന്നതും ഇടയ്ക്കിടെ ഉണ്ടാകുന്നതുമായ പനിയും ശരീര വേദനയും ക്ഷീണവും (ഫ്ലൂ പോലെയുള്ള ലക്ഷണങ്ങൾ) ലുക്കീമിയ, ലിംഫോമ എന്നീ അർബുദങ്ങൾ കൊണ്ടാകാം.3. കഠിനമായ ക്ഷീണം: ഉറങ്ങിയാലും വിശ്രമിച്ചാലും മാറാത്തത്ര കടുത്ത ക്ഷീണം കാൻസറിന്റെ കാരണത്താലാവാം.4. ശ്വാസം മുട്ടൽ: ശ്വാസം മുട്ടലിനു പല കാരണങ്ങളുണ്ട്(ഉദാഹരണം ആസ്ത്മ മറ്റു ശ്വാസകോശ രോഗങ്ങൾ). പക്ഷേ ശ്വാസ കോശങ്ങളിൽ റ്റുമർ മുഴകൾ ഉണ്ടാകുമ്പോൾ അവ ശ്വാസകോശ നാളങ്ങളെ അമർത്തുന്നതിനാൽ ശ്വാസം മുട്ടൽ ഉണ്ടാകാം.5. നെഞ്ചുവേദനയും ശക്തമായ ചുമയും: ശ്വാസകോശാർബുദം, ലിക്കീമിയ എന്നിവയിൽ ബ്രോങ്കൈറ്റിസ്‌ രോഗത്തിലുള്ളതുപോലുള്ള ചുമ ഉണ്ടാവാറുണ്ട്. അതോടൊപ്പം നെഞ്ചുവേദനയും കാണാം. വിട്ടുമാറാത്ത ചുമയും ശബ്ദത്തിനു വ്യത്യാസവുമുണ്ടെങ്കിൽ പ്രത്യേകിച്ച് നിങ്ങള്ക്ക് പുകവലി ശീലമുണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം. ഈ ലക്ഷണങ്ങൾ ശ്വാസകോശത്തിലോ അന്നനാളത്തിലോ തൈറോയിഡ് ഗ്രന്ധിയിലോ ശബ്ദപേടകത്തിലോ ഉള്ള അർബുദങ്ങൾ കൊണ്ടാകാം.6. വയറു വീർത്തപോലുള്ള തോന്നൽ: അണ്ഡശയാർബുദമുണ്ടെങ്കിൽ അടിവയറ്റിൽ വേദനയും വയറു വീർത്തതുപോലുള്ള തോന്നലുമുണ്ടാകാം.7. തുടർച്ചയായ നെഞ്ചെരിച്ചിൽ: സാധാരണയായി നെഞ്ചെരിച്ചിൽ, അസിഡിറ്റി (ആമാശയത്തിൽ അമ്ലം) കൂടുന്നത് കൊണ്ടാകാം. പക്ഷേ ചിലപ്പോൾ അത് അന്നനാളത്തിലെ അർബുദത്തിന്റെ ലക്ഷണമാകാം.8. മലശോധനയിൽ പ്രശ്നങ്ങൾ: പ്രായമായവരിൽ മലശോധനയിലുണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങളും (ഇടയ്ക്കിടെ മലബന്ധമോ വയറിളക്കമോ) കുറേക്കാലം നീണ്ടുനിൽക്കുകയാണെങ്കിൽ അത് കുടലിലെ അർബുദംകൊണ്ടാകാം.9. വിഴുങ്ങാൻ പ്രയാസം: ഭക്ഷണവും പാനീയങ്ങളും ഇറക്കാനുള്ള പ്രയാസം, തൊണ്ടയിലോ നെഞ്ചിലോ ഭക്ഷണം തടഞ്ഞു നിൽക്കുന്നതുപോലുള്ള തോന്നൽ എന്നിവ തൊണ്ടയിലെയോ അന്നനാളത്തിലെയോ അർബുദംകൊണ്ടാകാം. ഭക്ഷണമിറക്കുമ്പോൾ നീറ്റലും വേദനയും ചിലപ്പോൾ അനുഭവപ്പെടാറുണ്ട്.10. മഞ്ഞപ്പിത്തം: കണ്ണിലും ചർമ്മത്തിലും മൂത്രത്തിലും മഞ്ഞ നിറം കാണുകയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം. ഇത് പൊതുവേ കരളിന്റെയോ പിത്തസഞ്ചിയുടെയോ രോഗംകൊണ്ടാകാം. പക്ഷേ പാൻക്രിയാസിലുണ്ടാകുന്ന അർബുദവും മഞ്ഞപ്പിത്തത്തിന് കാരണമാകാം.11. അസാധാരണമായ മുഴകളും തടിപ്പുകളും: സ്തനം, കഴല, വൃഷണം, വയർ, കഴുത്ത്, കക്ഷം എന്നീ ശരീര ഭാഗങ്ങളിലോ മറ്റു ശരീര ഭാഗങ്ങളിലോ തടിപ്പുകൾ മുഴകൾ എന്നിവ കണ്ടാൽ പ്രത്യേകിച്ചും അവ മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നാൽ ഡോക്ടറെ കാണിക്കണം. കക്ഷങ്ങളിൽ മുഴകൾ, ചുവന്നു തടിച്ച സ്തനം, സ്തനത്തിൽ വ്രണം എന്നിവ അർബുദത്തിന്റെ ലക്ഷണമാകാം.12. ചർമ്മത്തിൽ പാടുകളും കാക്കപ്പുള്ളികളും: ചർമ്മത്തിൽ പുതിയതായി പാടുകളോ കാക്കപ്പുള്ളികളോ തടിപ്പുകളോ പ്രത്യക്ഷപ്പെടുകയും അവ മാറാതിരിക്കുകയും ചെയ്യുക, നേരത്തെയുള്ള കാക്കപ്പുള്ളികളുടെ വലുപ്പം, ആകൃതി, നിറം, അരികുകൾ എന്നിവയിൽ മാറ്റങ്ങൾ കാണുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം. അവ അർബുദംകൊണ്ടാകാം.13. നഖങ്ങളിൽ മാറ്റങ്ങൾ: നഖങ്ങളിൽ മാറ്റങ്ങളുണ്ടാകാൻ കാരണം ചർമ്മത്തിലോ ശ്വാസ കോശത്തിലോ കരളിലോ ഉള്ള അർബുദമാകാം. നഖത്തിനടിയിൽ കറുത്തതോ തവിട്ടു നിറമുള്ളതോ ആയ പുള്ളിക്കുത്തുകൾ ചർമ്മാർബുദംകൊണ്ടാകാം. കൈകാൽ വിരലുകളുടെ അറ്റം ഉരുണ്ടിരിക്കുന്നത് ശ്വാസകോശാർബുദം കൊണ്ടാകാം. കരളിന്റെ രോഗങ്ങളും കരളിലെ അർബുദവും കൊണ്ട് നഖങ്ങൾ വിളർത്തതും വെളുത്തതുമായി കാണാറുണ്ട്.14. അടിവയറ്റിൽ വേദന: അടിവയറ്റിൽ വേദനയും ഭാരം പോലുള്ള തോന്നലും അണ്ഡശയാർബുദത്തിന്റെ ലക്ഷണമാകാം. നേരത്തെ വൻകുടലിലോ മലാശയത്തിലോ സ്തനത്തിലോ അണ്ഡശയത്തിലോ അർബുദമുണ്ടായിരുന്നവരും അത്തരം അർബുദങ്ങളുടെ കുടുംബ ചരിത്രമുള്ളവരും ഒരുക്കലും ഗർഭം ധരിക്കാത്തവരുമായ സ്ത്രീകൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.15. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന വേദനകൾ: ദീഘകാലം നീണ്ടുനിൽക്കുന്ന വേദനകൾ എല്ലിന്റെയോ വൃഷണത്തിന്റെയോ അർബുദംകൊണ്ടാകാം.16. അസാധാരണമായ രക്തസ്രാവം: മൂത്രത്തിൽ രക്തം കാണുന്നത് ചിലപ്പോൾ മൂത്രത്തിലെ അണുബാധകൊണ്ടാകാമെങ്കിലും അത് വൃക്കയുടെയോ മൂത്രാശയത്തിന്റെയോ അർബുദത്തിന്റെ ലക്ഷണവുമാകാം. അതുപോലെ മലത്തിൽ രക്തം കാണുന്നത് മൂലക്കുരുകൊണ്ടാകാമെന്നു കരുതി അവഗണിക്കരുത്. കുടലിലെയോ മലാശയത്തിലെയോ അർബുദംകൊണ്ടും മലത്തിൽ രക്തം കാണാറുണ്ട്. ആർത്തവ വിരാമത്തിനു ശേഷം യോനിയിൽ നിന്നും രക്തസ്രാവം ആർത്തവത്തിനിടയിൽ രക്തസ്രാവം എന്നിവ ഗർഭാശയാർബുദം കൊണ്ടാകാം.ചുമച്ചു തുപ്പുന്നതിൽ രക്തം കാണുന്നത് ശ്വാസകോശാർബുദത്തിന്റെയും രക്തം ഛർദിക്കുന്നത് ആമാശയാർബുദത്തിന്റെയും ലക്ഷണമാകാം. ഇടയ്ക്കിടെയുള്ള മുറിവുകൾ, നിർത്താതെയുള്ള രക്തസ്രാവം എന്നിവ ലുക്കീമിയ രക്താർബുദം) കൊണ്ടാകാം.മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാൻസറുണ്ടെന്ന സംശയം ജനിപ്പിക്കുന്നവയാണ്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടനെ ഡോക്ടറെ കാണിച്ച് പരിശോധന നടത്തുകയും ചികിത്സ തുടങ്ങുകയും ചെയ്യണം.

കുഴിനഖം കളയാന്‍ ഇതാ ഒരു ഉഗ്രന്‍ മരുന്ന് ||ഇതു ഈസിയായി വിട്ടില്‍ ഉണ്ടാക്കാം



തണുപ്പ്‌ വന്നാല്‍ ഒപ്പം വീട്ടിലെത്തുന്ന അതിഥിയാണ്‌ ജലദോഷം. വൈറസുകളാണ്‌ ജലദോഷത്തിനും മറ്റ്‌ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്ന വൈറസുകള്‍ തണുപ്പ്‌ തുടങ്ങുന്നതോടെ സജീവമാകുന്നു. ജലദോഷം കൊണ്ടുള്ള അസ്വസ്ഥത ആദ്യം മൂക്കിലാണ്‌ തുടങ്ങുന്നതെങ്കിലും പതുക്കെ ശരീരം മുഴുവന്‍ ഇത്‌ ബാധിക്കും.  മൂക്കൊലിപ്പ്‌, ശ്വാസം മുട്ടല്‍, തൊണ്ട വേദന, ചുമ, തലേദന,പനി, ശരീര വേദന എന്നിവയാണ്‌ സാധാരണ ജലദോഷത്തിന്റെ ലക്ഷണള്‍. പനി ബാധിക്കുന്നവരുടെ ശരീരം പെട്ടെന്ന്‌ ദുര്‍ബലമാവും.  മഴയും തണുപ്പുമെത്തിയാല്‍ ജലദോഷത്തെ നമുക്ക്‌ അവഗണിക്കാന്‍ പറ്റില്ല. പലപ്പോഴും മരുന്നുകള്‍ക്ക്‌ പൂര്‍ണമായി ആശ്വാസം നല്‍കാനാവില്ല. അതിനാല്‍ രോഗം വന്നിട്ട്‌ ചികിത്സിക്കുന്നതിനേക്കാള്‍ അത്‌ വരാതെ നോക്കുന്നതാണ്‌ കൂടുതല്‍ ഉചിതം . ജലദോഷത്തിന്റെ വൈറസുകളെ തല്‍ക്കാലം അകറ്റി നിര്‍ത്താന്‍ ചില പൊടിക്കൈകള്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട്‌.  ഉപ്പിട്ട ചൂടു വെള്ളം  ജലദോഷം തുടങ്ങുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്‌ തൊണ്ടവേദന. തൊണ്ട വേദന അനുഭപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട്‌ വെള്ളത്തില്‍ അല്‍പം ഉപ്പിട്ട്‌ കവിള്‍ കൊള്ളുക. ഇത്‌ തൊണ്ട വേദന കുറയ്‌ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും.  തൊണ്ട വേദനയ്‌ക്ക്‌ ഉപ്പിട്ട ചൂടു വെള്ളം ജലദോഷം തുടങ്ങുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്‌ തൊണ്ടവേദന. തൊണ്ട വേദന അനുഭപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട്‌ വെള്ളത്തില്‍ അല്‍പം ഉപ്പിട്ട്‌ കവിള്‍ കൊള്ളുക. ഇത്‌ തൊണ്ട വേദന കുറയ്‌ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും.  ആവി പിടിക്കുക  ജലദോഷം വരാന്‍ സാധ്യത ഉണ്ടെന്ന്‌ തോന്നിയാല്‍ ഉടന്‍ തന്നെ ചൂടുവെള്ളത്തില്‍ ആവി പിടിക്കുന്നത്‌ നല്ലതാണ്‌. അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത്‌ സഹായിക്കും. ജലദോഷം വന്നു കഴിഞ്ഞാണ്‌ ആവി പടിക്കുന്നതെങ്കില്‍ ഏതെങ്കിലും ബാം പുരട്ടിയിട്ട്‌ ആവി പിടിയ്‌ക്കുന്നത്‌ കൂടുതല്‍ ആശ്വാസം നല്‍കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.  ചുക്ക്‌ കാപ്പി  ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക്‌ കാപ്പി കുടിക്കുന്നത്‌ ആശ്വാസം നല്‍കും.  പുതിന ചായ  പുതിനയും തുളസിയും ചേര്‍ത്തുള്ള ചായ കുടിക്കുന്നതും തൊണ്ട വേദനയും മൂക്കൊലിപ്പും കുറയുന്നതിന്‌ സഹായിക്കും.  ചൂട്‌ രസം  പുളിയും കുരുമുളകും ചേര്‍ത്തുണ്ടാക്കുന്ന ചൂടുള്ള രസം കുടിക്കുന്നത്‌ ആവശ്യമില്ലാത്ത കഫവും ഉള്‍വിഷങ്ങളും ശരീരത്തില്‍ നിന്നും പുറത്ത്‌ പോകാന്‍ സഹായിക്കും. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വരുമ്പോള്‍ അടഞ്ഞിരക്കുന്ന മൂക്ക്‌ പതുക്കെ തുറക്കും.  വെളുത്തുള്ളി സൂപ്പ്‌  കുറച്ച്‌ വെളുത്തുള്ളി അല്ലികള്‍ ഇട്ട്‌ വെള്ളം തിളപ്പിച്ചുണ്ടാക്കുന്ന വെളുത്തിള്ളി സൂപ്പ്‌ ജലദോഷത്തിന്റെ ശക്തി കുറയാന്‍ സഹായിക്കും.വെളുത്തുള്ളില്‍ രസത്തില്‍ ചേര്‍ത്ത്‌ കഴിക്കുന്നതും നല്ലതാണ്‌.  മഞ്ഞള്‍ പൊടി  ചൂട്‌ പാലില്‍ അല്‍പം മഞ്ഞള്‍പൊടി ചേര്‍ത്ത്‌ കുടിക്കുന്നത്‌ ജലദോഷം മാറാന്‍ നല്ലതാണ്‌. മഞ്ഞള്‍പ്പൊടിയ്‌ക്ക്‌ ബാക്‌ടീരിയെ ചെറുക്കുന്നതിനുള്ള കഴിവുണ്ട്‌.  വിറ്റാമിന്‍ സി  അണുബാധ തടയുന്ന വിറ്റാമിനായ വിറ്റാമിന്‍ സി ജലദോഷത്തെ ചെറുക്കുകയും ചെയ്യുന്നു. ചൂടുവെള്ളത്തില്‍ നാരങ്ങ നീരും ഒരു ടീസ്‌ പൂണ്‍ തേനും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതത്തില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌. ഇത്‌ കുടിക്കുന്നത്‌ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും.  തുളസി ഇല  കുട്ടികളുടെ മൂക്കടപ്പ്‌ മാറാന്‍ തുളസിയില നീര്‌ തേനില്‍ ചേര്‍ത്ത്‌ നല്‍കുന്നത്‌ നല്ലതാണ്‌. മുതിര്‍ന്നവര്‍ക്ക്‌ തുളസിയില വായിലിട്ട്‌ ചവയ്‌ക്കുന്നത്‌ ആശ്വാസം നല്‍കും.  കൈകള്‍ കഴുകുന്നത്‌  കഴിക്കുന്നതിന്‌ മുമ്പ്‌ കൈകള്‍ കഴുകുന്നത്‌ ശീലമാക്കുക. കൈയിലെ ചെളിയ്‌ക്ക്‌ പുറമെ അണുക്കളും പോകാന്‍ സഹായിക്കുന്ന ഹാന്‍ഡ്‌ വാഷ്‌ ഉപയോഗിച്ച്‌ വേണം കഴുകാന്‍. വീടിന്‌ പുറത്താണെങ്കില്‍ കൈവൃത്തിയാക്കാന്‍ ഹാന്‍ഡ്‌ സാനിറ്റൈസറുകള്‍ ഉപയോഗിക്കുക. ഇത്‌ ജലദോഷത്തിന്‌ കാരണമാകുന്ന രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്‌ ഒരു പരിധി വരെ തടയും.  അകലം പാലിക്കുക  ജലദോഷം ബാധിച്ചവരില്‍ നിന്നും അകലം പാലിക്കുക എന്നതാണ്‌ ശ്രദ്ധേക്കേണ്ട മറ്റൊരു കാര്യം. ജലദോഷത്തിന്‌ കാരണമാകുന്ന വൈറസുകള്‍ എല്ലായിടത്തും വളരെ വേഗം വ്യാപിക്കുന്നവയാണ്‌.  തണുപ്പുള്ള ആഹാരങ്ങള്‍  ഐസ്‌ക്രീം, തണുത്ത ജ്യൂസ്‌, വെള്ളം തുടങ്ങിയ തണുപ്പുള്ള ആഹാരങ്ങള്‍ കഴിക്കുന്നത്‌ കുറയ്‌ക്കുക  വെള്ളം കുടിക്കുക  ശരീരത്തു നിന്നും രോഗകാരണമായ ഉള്‍വിഷങ്ങള്‍ പുറത്തു പോകുന്നതിന്‌ ധാരാളം വെള്ളം കുടിക്കുക  ശരീരം വൃത്തിയാക്കുക.  പുറത്തു പോയി വന്നാല്‍ ശരീരം വൃത്തിയാക്കുക. കോള്‍ഡ് വരാതിരിക്കാനുള്ള ഒരു മുന്‍കരുതലാണിത്.


സൌന്ദര്യത്തിന്റെ ഒരു പ്രധാന അളവുകോല്‍ തന്നെയാണ് അഴകാര്‍ന്ന പല്ലുകള്‍ .പല്ലിന്റെ സൌന്ദര്യത്തെ കാര്യമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് പല്ല് പൊങ്ങി വരുന്നത് .പല്ല് പൊങ്ങുന്നതിനുള്ള കാരണങ്ങള്‍ പലതാണ് .വിരല്‍ കടിക്കുക ,ചുണ്ട് കടിക്കുക ,നാക്ക്‌ കടിക്കുക ,എന്നിവയ്ക്ക് പുറമേ ഉറക്കത്തില്‍ വായ തുറന്ന് ഉറങ്ങുന്നതും പല്ല് പൊങ്ങുന്നതിനുള്ള സാധ്യത കൂട്ടും .പല്ല് പൊങ്ങിയാല്‍ പരിഹാരമായി നമ്മള്‍ സാധാരണയായി ചെയുന്ന ചികിത്സയാണ് പല്ലില്‍ കമ്പി ഇടുക എന്നത് എന്നാല്‍ മിക്കവര്‍ക്കും പല്ലില്‍ കമ്പി ഇടുക എന്നതിനോട് അത്ര താല്‍പ്പര്യം ഉണ്ടാകില്ല .  പല്ലില്‍ കമ്പി ഇടാന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ക്ക് പല്ലില്‍ കമ്പി ഇടാതെ തന്നെ പല്ല് നേരെ ആക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്ന് നോക്കാം .അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അറിയാത്തവരുടെ അറിവിലേക്കായി മറക്കാതെ ഷെയര്‍ ചെയുക


ദിവസവും രാത്രി കാലുകൾ ഇതുപോലെ ചെയ്‌തുനോക്കൂ – ഉണ്ടാകാൻ പോകുന്ന മാറ്റം നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല ! HELPFUL VIDEO



താടിയിലും തലയിലും കാണപ്പെടുന്ന ഇതുപോലെത്തെ രോമശൂന്യമായ ഇടങ്ങൾ പൂർണ്ണമായും ഭേദമാക്കാൻ ഇതാ ഒരു വിദ്യ .. ഇതൊന്നു ശ്രമിച്ചു നോക്കൂ മുടി വളർച്ച വർദ്ധിക്കും



സ്രാവുകളുടെ വയറ്റിൽ നിന്നും കണ്ടുപിടിച്ച വിചിത്ര വസ്തുക്കൾ ! UNBELIEVABLE THING