ഹെല്‍മറ്റില്ലാത്തവരെ വണ്ടീടെ രണ്ട് കണ്ണ് കൊണ്ട് ജിങ്ജിങ് എന്ന് കാണിച്ച് അപ്പുറത്ത് പോലീസുണ്ടെന്ന് അറിയിക്കാന്‍ നമ്മള്‍ ഉഷാറാണ്. അവരെ വെട്ടിച്ചും ട്രാഫിക് നിയമം പാലിക്കാതെയും എതിരെ വരുന്നവര്‍ ചാഞ്ചാടിയാടിയും നടുറോഡില്‍ ഓര്‍മ്മയായവര്‍ നിരവധി. വാഹനാപകടം കാണുമ്പോ രക്ഷാപ്രവര്‍ത്തനം പഠിക്കാന്ന് പറഞ്ഞാല്‍ നടക്കൂല. ബാ, പറഞ്ഞ് തരാ… ഇന്നത്തെ SecondOpinion ട്രോമ കെയറിനെക്കുറിച്ചാണ്. ഏത് അപകടസ്ഥലത്തും രക്ഷാപ്രവര്‍ത്തനം തുടങ്ങും മുന്‍പ് സ്വന്തം സുരക്ഷയുടെ കാര്യം കൂടെ ഒന്നോര്‍ക്കണം. ഒരു പരിചയവും ധാരണയുമില്ലാത്ത സാഹചര്യത്തിലേക്ക് എടുത്ത് ചാടി അപകടത്തില്‍ പെട്ട ആളുടെ ജീവന്‍ കിട്ടാന്‍ നോക്കി ഇങ്ങള് മയ്യത്താകരുത്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ വരുന്ന ഫയര്‍ഫോഴ്‌സിനും മറ്റും അവരുടെ ജോലി കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യും. അപകടം കണ്ടാലുടനെ ഏറ്റവും അടുത്ത ആശുപത്രിയിലേക്ക് വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെടുക. പരുക്കേറ്റയാളുടെ ചുറ്റുപാട്, അയാളുടെ കിടപ്പ് എന്നിവയെല്ലാം ശ്രദ്ധിക്കുക. റോഡില്‍ കിടക്കുന്ന ആളെ പെട്ടെന്ന് പിടിച്ച് എഴുന്നേല്‍പിക്കരുത്, കഴുത്തു പോലുമുയര്‍ത്തരുത്. സ്പൈനല്‍ കോര്‍ഡിന് വരുന്ന കുഞ്ഞുഡാമേജ് പോലും അയാളെ സ്ഥിരമായി കട്ടിലിലാക്കാം. എന്തിന്റെയെങ്കിലും അടിയില്‍ പെട്ട് കിടക്കുന്ന ആളെ പുറത്തേക്ക് വലിച്ചെടുക്കുന്നതിനു പകരം മുകളില്‍ മറിഞ്ഞു കിടക്കുന്ന വസ്തുക്കള്‍ സൂക്ഷ്മതയോടെ ഉയര്‍ത്തി മാറ്റാന്‍ പറ്റുമോ എന്ന് ആദ്യം ശ്രമിക്കണം. ആശുപത്രിയിലേക്ക് പോകാനുള്ള വാഹനമെത്തിയതിന് ശേഷം രോഗിയുടെ കഴുത്തുള്‍പ്പെടെ തല ഒരാള്‍ അനക്കമേല്‍ക്കാതെ പിടിക്കണം. ആവശ്യത്തിന് രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍, രോഗിയുടെ മുതുകിന് ഇരുവശവും, തുടകള്‍ക്കിരുവശവും മുട്ടിന് കീഴില്‍ ചേര്‍ത്ത് പിടിക്കാനൊരാളും എന്ന രീതിയില്‍ രോഗിയെ വാഹനത്തിലേക്ക് മാറ്റാം. ശ്രദ്ധിക്കേണ്ടത് കഴുത്ത് മുതല്‍ നടു വരെ അനങ്ങാതെ നേരെ കിടത്തി വേണം രോഗിയെ മാറ്റാന്‍. കിടത്തി തന്നെ കൊണ്ടു പോവണം. ഓട്ടോ റിക്ഷയില്‍ രോഗിയെ ബലമായി പിടിച്ചിരുത്തി പിന്നേം നാലാള് കയറി വാഗണ്‍ ട്രാജഡി പരുവത്തില്‍ ആശുപത്രിയിലേക്ക് പോകരുത്. പുറപ്പെടുന്ന സമയത്ത് രോഗിയെ കൊണ്ടു പോകുന്ന ആശുപത്രിയിലേക്ക് ഒന്ന് വിളിച്ച് പറയുക കൂടി ചെയ്താല്‍ അവര്‍ക്ക് മുന്‍കൂട്ടി തയ്യാറായിരിക്കാന്‍ സാധിക്കും. ആശുപത്രികളുടെ ഫോണ്‍ നമ്പറുകളുടെ കമനീയശേഖരം തന്നെ ഗൂഗിള്‍ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. രോഗിയുടെ ദേഹത്ത് തുറന്ന മുറിവുണ്ടെങ്കില്‍ ഒരു വലിയ തുണി മടക്കി അതിന്‍മേല്‍ വെച്ച് മറ്റൊരു തുണി കൊണ്ട് വലിയ മുറുക്കമില്ലാതെ കെട്ടാം. വണ്ടിക്കകത്ത് അകപ്പെട്ട രീതിയിലാണ് രോഗിയെങ്കില്‍ വണ്ടി വെട്ടിപ്പൊളിക്കാന്‍ ഫയര്‍ഫോഴ്സിനെയോ മറ്റ് ഉത്തരവാദിത്വപ്പെട്ടവരെയോ അറിയിക്കുകയാണ് ആദ്യം വേണ്ടത്. ഇത് നമ്മുടെ ചുറ്റുപാടുകളില്‍ പലപ്പോഴും സാധ്യമല്ല എന്നത് കൊണ്ട് തന്നെ വാഹനത്തിനകത്ത് കുടുങ്ങിയ രോഗിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ രോഗിക്കോ സ്വയമോ പരിക്ക് പറ്റിക്കൂടാ… ശ്രദ്ധിക്കണം. സംഗതി ഇങ്ങനെയൊക്കെ റിസ്‌കാണെങ്കിലും ഒരു ജീവനാണ്. റോഡില്‍ കാണാത്ത മട്ടില്‍ കളഞ്ഞിട്ട് പോകരുതേ… ആര്‍ക്കും ഒരു ഗ്യാരന്റിയുമില്ല. നാളെ നമുക്കും ഈ ഗതി വന്നു കൂടെന്നില്ലല്ലോ. നിര്‍ബന്ധമായും ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികളും പ്രാഥമികശുശ്രൂഷകളെക്കുറിച്ചും പഠിച്ച് മനസ്സിലാക്കി വക്കുക. ഇത്തരം കുഞ്ഞറിവുകള്‍ നേടിയാല്‍ നമ്മുടെയൊക്കെ ചെറിയ ജീവിതം കൊണ്ട് ഒത്തിരി വലിയ കാര്യങ്ങള്‍ ചെയ്യാനാവും…?? വാല്‍ക്കഷ്ണം : അപകടം പറ്റിയ രോഗികള്‍ക്ക്, പ്രത്യേകിച്ച് വായയുടെ ഭാഗത്ത് പരിക്കേറ്റവര്‍ക്കും ബോധം നഷ്ടപ്പെട്ടവര്‍ക്കും ഒരുകാരണവശാലും വെള്ളം കൊടുക്കാന്‍ ശ്രമിക്കരുത്. വെള്ളം നേരെ ശ്വാസകോശത്തില്‍ പ്രവേശിച്ച് ശ്വാസതടസമുണ്ടായി രോഗി മരണപ്പെടാം. ദാഹമകറ്റി ദേഹമില്ലാതാകരുത്
Showing posts with label tips. Show all posts
Showing posts with label tips. Show all posts
ചെറിയ അസുഖങ്ങള്‍ക്കുപോലും മരുന്ന് ‘ഓവര്‍ഡോസ്’ മരുന്നുകള്‍ കഴിക്കുന്നത് മലയാളിയുടെ ശീലമായിരിക്കുന്നു. നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിലുമുള്ള പല ആഹാരവസ്തുക്കളും ഉത്തമ ഔഷധങ്ങളാണെന്ന് നാം അറിയുന്നില്ല. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ അനവധിയാണ്. ഇതിലെ ആന്‍റി ഓക്സിഡന്‍റുകളും അലിസിനും വൈറ്റമിന്‍A , ബി1, ബി2, വൈറ്റമിന്‍ C തുടങ്ങിയ ഘടകങ്ങള്‍ മനുഷ്യനിലെ പല രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്. വയറുവേദനയും ദഹനസംബന്ധമായ മറ്റ് അസ്വാസ്ഥ്യങ്ങളും ഇല്ലാതാക്കാന്‍ വെളുത്തുള്ളി ഉത്തമമാണ്. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് അരകപ്പ് വെള്ളത്തിലിട്ട് കുടിച്ചാല്‍ മതി. വെളുത്തുള്ളിയുടെ ഉപയോഗം ദഹനം എളുപ്പമാക്കും, വിരശല്യം ഇല്ലാതാക്കും, ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ ഇല്ലാതാക്കും. കൊളസ്റ്ററോള്‍ നില കുറയ്ക്കാന്‍ അത്യുത്തമമാണ് വെളുത്തുള്ളി. ചെറിയ രീതിയിലുള്ള വയറിളക്കം ഇല്ലാതാക്കാനും ഇതുപകരിക്കും. ക്യാന്‍സര്‍ പോലുള്ള മഹാരോഗങ്ങളെ പോലും തടയാന്‍ വെളുത്തുള്ളിയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ സഹായിക്കുന്നു.വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ പൊണ്ണ തടി കുറയുകയും നഷ്ടപ്പെട്ട ഊര്‍ജ്ജവും ഓജസ്സും കൈവരുകയും ചെയ്യും. ശരീരത്തിലെ കൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ പാനീയം ഉത്തമമാണ്.ഒരല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവയാണ് ഈ പാനീയം തയ്യാറാക്കുവാന്‍ വേണ്ടത്. ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരിഞ്ഞ് വയ്ക്കുക. ഒന്നര ഗ്ളാസ് വെള്ളം തിളപ്പിക്കാന്‍ വയ്ക്കണം. വെള്ളം ചൂടാക്കാന്‍ വച്ചതിന് പത്ത് മിനിറ്റിന് ശേഷം വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞത് അതിലേക്ക് ഇടുക. വീണ്ടും പത്ത് മിനിറ്റ് കൂടി തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കണം. വാങ്ങിവെച്ച വെള്ളം ഇരുപത് മിനിറ്റ് നേരം അടച്ച് വെച്ചതിന് ശേഷം അരിച്ചെടുത്ത് വെറും വയറ്റില്‍ കുടിക്കണം.ഈ പാനീയംസ്ഥിരമായി കഴിക്കുന്നത് പൊണ്ണത്തടി കുറയുവാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കാനും നിങ്ങളെ സഹായിക്കും.ഹൃദയാരോഗ്യം നിലനിര്‍ത്തുവാനും ഗ്യാസ്, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഇത് വളരെ പ്രയോജനകരമാണ്. വെളുത്തുള്ളി കൂര്‍ക്കം വലി തടയാൻ ഉത്തമമാണ്. വെളുത്തുള്ളി ചതച്ച് വിഴുങ്ങി വെള്ളം കുടിച്ച ശേഷം ഉറങ്ങാവുന്നതാണ്. ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളിയും ചേര്‍ക്കുക. വെളുത്തുള്ളിയിലടങ്ങിയ സൾഫർ സംയുക്തമായ അലിസിനാണ് വെളുത്തുള്ളിക്ക് ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. വെളുത്തുളളി വേവിച്ചു കഴിക്കുന്നതിനെക്കാൾ പച്ചയ്ക്കു തിന്നുന്നതാണു നല്ലത്. വേവിക്കുമ്പോൾ അലിസിൻ ഉണ്ടാകാൻ കാരണമായ അല്ലിനേസ് എന്ന എൻസൈമിന്റെ പ്രവർത്തനം നിലയ്ക്കുന്നു. പ്രതിരോധശക്തി കൂട്ടുന്ന ഒന്നാന്തരം വീട്ടുമരുന്നാണു വെളുത്തുള്ളി. പനിയും ജലദോഷവും വരാതെ ശരീരത്തെ സംരക്ഷിക്കാൻ കഴിവുള്ള വെളുത്തുള്ളി പതിവായി തേൻ ചേർത്തു കഴിക്കുന്നത് വൈറസ് രോഗങ്ങളെ തടയും. ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും വെളുത്തുള്ളിക്കു കഴിവുണ്ട്. ഇവയിലെ നിരോക്സീകാരികൾ കോശങ്ങളുടെ പ്രായമാകലിനെ വൈകിപ്പിച്ച് ഓജസ് നൽകുന്നു. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളിക്കു കഴിയും. ദിവസവും മൂന്നോ നാലോ അല്ലി വെറുതേ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായകമാണ്.സ്ത്രീഹോർമോണായ ഈസ്ട്രജന്റെ ഉൽപ്പാദനം കൂട്ടി എല്ലുകളുടെ നാശം തടയാൻ വെളുത്തുള്ളി സഹായിക്കുന്നു. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രജൻ നില മെച്ചപ്പെടുത്തി ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു. എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തി സന്ധിവാതത്തെ പ്രതിരോധിക്കുന്നു.ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും മൂന്നോ നാലേ പച്ച വെളുത്തുള്ളി അല്ലി കഴിച്ചു തുടങ്ങിക്കോളൂ.
മാതാപിതാക്കളെ കബളിപ്പിച്ച് പലപ്പോഴും അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഇത്തരം ചിത്രങ്ങൾ മക്കൾ കാണുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കിലും തെളിവുകൾ ഒന്നും ഇല്ലാത്തതിനാൽ അവരെ മനസ്സിലാക്കി തിരുത്താൻ കഴിയാത്തതിന്റെ വിഷമത്തിലാണ് മാതാപിതാക്കൾ. എന്നാൽ, ഇപ്പോൾ അതിനും പ്രതിവിധിയുണ്ട്. കുട്ടികൾ അവരുടെ ഫോണിൽ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുകയോ എടുക്കുകയോ കാണുകയോ ചെയ്താൽ അപ്പോൾ തന്നെ അക്കാര്യം മാതാപിതാക്കൾക്ക് അറിയാൻ കഴിയും. അതിനായാണ് ഗാലറി ഗാർഡിയൻ എന്ന പേരിൽ പുതിയ ആപ്പ് എത്തിയിരിക്കുന്നത്. കുട്ടികൾ അത്തരം ചിത്രങ്ങൾ എടുത്താൽ മാതാപിതാക്കൾക്ക് ഉടൻ നോട്ടിഫിക്കേഷൻ വരുന്ന തരത്തിലാണ് ആപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇതിനായി ആദ്യം കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണിൽ ഗാർഡിയൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. തുടര്‍ന്ന് ഫോണ്‍ചെയ്താല്‍ മാത്രമേ ആപ്പ് പ്രവർത്തിച്ചു തുടങ്ങുകയുള്ളൂ. കുട്ടികളുടെ ഫോണിൽ ചൈൽഡ് എന്നും മാതാപിതാക്കളുടെ ഫോണിൽ പാരന്റ് എന്നും സെലക്ട് ചെയ്താൽ മതി. കുട്ടികളുടെ ഫോണിൽ വരുന്നതും എടുക്കുന്നതുമായ എല്ലാ ചിത്രങ്ങളും ആപ്പ് സ്കാൻ ചെയ്യും. ഇതിൽ അശ്ലീല ചിത്രങ്ങൾ ഉണ്ടെങ്കിൽ ഉടൻ മാതാപിതാക്കളുടെ ഫോണിലേക്ക് നോട്ടിഫിക്കേഷൻ വരുകയും ചെയ്യും.