ന്യൂഡൽഹി: വിവാഹിതരാകാൻ പോകുന്നവർക്കു ഉപദേശങ്ങൾ നൽകാൻ വിവിധ ആളുകൾ എന്നും എപ്പോഴും ഒപ്പമുണ്ടാകും. ചെറുപ്പക്കാരായ പെൺകുട്ടികളെ സംബന്ധിച്ച് സ്വപ്നസമാനമായ ഒന്നാണ് വിവാഹത്തെക്കുറിച്ച് പലവിധ സങ്കൽപങ്ങളും അവർക്ക് ഉണ്ട്. എന്നാൽ വിവാഹിതരായ അഞ്ച് യുവതികൾ നടത്തിയ വെളിപ്പെടുത്തലുകൾ, വിവാഹം കഴിക്കാൻ പോകുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. വിവാഹജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ ഇത് നിങ്ങളെ സഹായിക്കും. ഏറെ ചർച്ച ചെയ്യപ്പെട്ട ഈ വെളിപ്പെടുത്തൽ പ്രസിദ്ധീകരിച്ചത് ടൈംസ് ഓഫ് ഇന്ത്യയാണ്. 1, വിവാഹജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ… വിവാഹശേഷം പലതരം ഗോസിപ്പുകൾ കേൾക്കേണ്ടി വരുമെന്നാണ് പ്രാചി അഗർവാൾ പറയുന്നത്. വിവാഹം കഴിഞ്ഞയുടൻ, തന്റെ അമ്മായിയമ്മ, അവരുടെ ചിലരെക്കുറിച്ചുള്ള കുറ്റങ്ങൾ തന്നോട് പറഞ്ഞിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മായിയമ്മ, തന്നെക്കുറിച്ചുള്ള കുറ്റങ്ങൾ മറ്റുചിലരോട് പറഞ്ഞതായി തനിക്ക് അറിയാൻ കഴിഞ്ഞുവെന്നാണ് പ്രാചി പറയുന്നത്. 2, കുടുംബ രാഷ്ട്രീയം… ഏറെ അംഗങ്ങളുള്ള ഒരു കുടുംബത്തിലേക്ക് വിവാഹം ചെയ്യപ്പെട്ട അഹാന ശർമ്മയ്ക്ക് പറയാനുള്ളത് മറ്റൊരു അനുഭവമാണ്. അവിടെ പലരും പല തട്ടിലായാണ് നിൽക്കുന്നത്. പല ഗ്രൂപ്പുകളുണ്ട്. അവർ തമ്മിൽ പരസ്പരം പാരകളുമാണ്. ഇത്തരമൊരു കുടുംബത്തിൽ ആരോടെങ്കിലും സംസസാരിക്കുന്നത് സൂക്ഷിച്ചുവേണമെന്നാണ് അഹാന പറയുന്നത്. അരെയെങ്കിലും പിന്തുണച്ച് സംസാരിച്ചാൽ, അവരുടെ എതിരാളികളായ ബന്ധുക്കളുടെ ശത്രുത ഏറ്റുവാങ്ങേണ്ടിവരുമെന്നും അഹാന പറയുന്നു. 3, ഭർത്താവിന്റെ പിന്തുണ എപ്പോഴും ലഭിക്കില്ല… ഭർത്താവിന്റെ വീട്ടുകാരുമായി എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ഭർത്താവിന്റെ പിന്തുണ ലഭിക്കാതിരിക്കുന്നത് അങ്ങേയറ്റം അസഹനീയമായ കാര്യമാണെന്ന് ഭാവന ശേഖർ എന്ന ഇരുപത്തിയൊമ്പതുകാരി പറയുന്നു. വിവാഹത്തിന് മുമ്പ് വീട്ടുകാരെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നെങ്കിലും, വിവാഹശേഷം ഒരു പ്രശ്നം വരുമ്പോൾ തന്നെ പിന്തുണയ്ക്കാതെ ഒഴിഞ്ഞുമാറുകയാണ് ഭർത്താവ് ചെയ്യുന്നതെന്ന് ഭാവന പറയുന്നു. 4, ഭർത്താവിന്റെ വീട്ടുകാർക്ക് അറിയേണ്ടത് ശമ്പളകാര്യം… പുതിയ ഒരു ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരു നഗരത്തിലേക്ക് ചേക്കേറേണ്ടി വന്ന രുചിര ജെയിന് പറയാനുള്ളത് മറ്റൊരു കാര്യമാണ്. ജോലി കിട്ടി ഒരു മാസത്തിനുശേഷം തിരികെ നാട്ടിലെത്തിയപ്പോൾ, തന്റെ അച്ഛൻ താമസത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ചോദിച്ച് അറിഞ്ഞപ്പോൾ, ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും അറിയേണ്ടിയിരുന്നത് തന്റെ ശമ്പളത്തെക്കുറിച്ച് മാത്രമാണെന്നാണ് രുചിര പറയുന്നത്. 5, ഭക്ഷണശീലം മാറ്റേണ്ടിവരും… വിവാഹത്തിന് മുമ്പ് നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ വീട്ടുകാരുടെ ഇഷ്ടത്തിന് അനുസരിച്ച് ഭക്ഷണശീലം മാറ്റേണ്ടിവരുമെന്നാണ് ശോഭന ഗുപ്ത പറയുന്നത്. മനസിന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കേണമെങ്കിൽ പുറത്ത് ഹോട്ടലിൽ പോകേണ്ടിവരുമെന്നാണ് ശോഭന പറയുന്നത്
Showing posts with label family. Show all posts
Showing posts with label family. Show all posts
സൌന്ദര്യത്തിന്റെ ഒരു പ്രധാന അളവുകോല്‍ തന്നെയാണ് അഴകാര്‍ന്ന പല്ലുകള്‍ .പല്ലിന്റെ സൌന്ദര്യത്തെ കാര്യമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് പല്ല് പൊങ്ങി വരുന്നത് .പല്ല് പൊങ്ങുന്നതിനുള്ള കാരണങ്ങള്‍ പലതാണ് .വിരല്‍ കടിക്കുക ,ചുണ്ട് കടിക്കുക ,നാക്ക് കടിക്കുക ,എന്നിവയ്ക്ക് പുറമേ ഉറക്കത്തില്‍ വായ തുറന്ന് ഉറങ്ങുന്നതും പല്ല് പൊങ്ങുന്നതിനുള്ള സാധ്യത കൂട്ടും .പല്ല് പൊങ്ങിയാല്‍ പരിഹാരമായി നമ്മള്‍ സാധാരണയായി ചെയുന്ന ചികിത്സയാണ് പല്ലില്‍ കമ്പി ഇടുക എന്നത് എന്നാല്‍ മിക്കവര്‍ക്കും പല്ലില്‍ കമ്പി ഇടുക എന്നതിനോട് അത്ര താല്‍പ്പര്യം ഉണ്ടാകില്ല . പല്ലില്‍ കമ്പി ഇടാന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ക്ക് പല്ലില്‍ കമ്പി ഇടാതെ തന്നെ പല്ല് നേരെ ആക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്ന് നോക്കാം .അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അറിയാത്തവരുടെ അറിവിലേക്കായി മറക്കാതെ ഷെയര്‍ ചെയുക
അല്ലെങ്കിലും എല്ലാ ആണുങ്ങളും ഇങ്ങിനെതെന്നയാ….. കല്ല്യാണം കഴിഞ്ഞ് ആദ്യ കുറച്ചു നാളുകളെ ഉണ്ടാകൂ സ്‌നേഹം…. പിന്നെ എല്ലാമൊരു കാട്ടിക്കൂട്ടല്‍ മാത്രമാകും….” പ്രിയ പിറുപിറുത്തു. ”എന്റെ പ്രിയേ….. കഴിഞ്ഞ നാലുവര്‍ഷമായ് ഒരു മുടക്കവും വരുത്താതെ ഞാന്‍ നിനക്ക് ഗിഫ്റ്റ് വാങ്ങിതന്നിട്ടില്ലേ…. ഇത്തവണ ഞാനൊരല്‍പം ടൈറ്റിലായതോണ്ടല്ലേ……’ ‘അതുതന്നെയാ മുകുന്ദേട്ടാ ഞാനും പറയുന്നത്…. കഴിഞ്ഞ നാലു വര്‍ഷവും നമ്മുടെ വിവാഹ വാര്‍ഷികത്തിന് മുകുന്ദേട്ടന്‍ ഗിഫ്റ്റ് വാങ്ങി തന്നു…. ഇപ്പോ ഞാന്‍ നിങ്ങള്‍ക്കൊരു പഴഞ്ചയായല്ലേ…. അതു കൊണ്ടല്ലേ ഇത്തവണ ഗിഫ്റ്റ് വാങ്ങുന്നില്ല… ടൈറ്റാണെന്നൊക്കെ പറയുന്നത്… ‘ ‘പ്രിയേ…. നല്ലൊരു ദിവസായിട്ട് നീ ഉടക്കാന്‍ നില്‍ക്കല്ലേ… നമ്മുടെ ആദ്യ വിവാഹ വാര്‍ഷികത്തിന് ഞാന്‍ നിനക്കൊരു കൂട്ട് ഡ്രെസ്സാണ് വാങ്ങി തന്നത്…., പിറ്റത്തേതിന് ഒരു മോതിരം…, മൂന്നാമത്തേതിന് കമ്മല്‍…., കഴിഞ്ഞ വര്‍ഷം കൈചെയിന്‍…., ഇനി നീ പറ പഴകും തോറും എന്റെ സ്‌നേഹം കൂടിയോ കുറഞ്ഞോ….?” ഉത്തരം മുട്ടിയെങ്കിലും പ്രിയ പക്ഷേ വിട്ടുകൊടുക്കന്‍ തയ്യാറായിരുന്നില്ല…., ”നിങ്ങളെന്താ വാങ്ങി തന്ന സാദനങ്ങളുടെ കണക്കു പറയാണോ….?” ”അല്ല എന്റെ പ്രിയേ…. എനിക്ക് സ്‌നേഹം കുറഞ്ഞെന്ന് നീ പറഞ്ഞപ്പോള്‍ പറഞ്ഞുപോയതാണ്…’ മുകുന്ദന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. അതിന് മറുപടി പറയാതെ ദേഷ്യത്തോടെ പ്രിയ അടുക്കളയിലോട്ടു നടന്നു…. ”പ്രിയേ…. ഞാനിറങ്ങാണ്…. എന്നെ ഒന്നു യാത്രയാക്കിയിട്ടു പോടൊ….” പക്ഷേ പ്രിയ അതു കേട്ട ഭാവം നടിച്ചില്ല…, ”പ്രിയെ… എന്റെ ഓഫീസ് ഫയലുകള്‍ മുകളിലത്തെ റൂമിലെ മേശപ്പുറത്ത് കിടക്കുന്നുണ്ട് അതൊന്നു അലമാറയിലോട്ട് അടുക്കി വെച്ചേക്കണെ….” ഇതും പറഞ്ഞ് മുകുന്ദന്‍ ഓഫീസിലേക്ക് പോയി.., പക്ഷേ പ്രിയ മുകുന്ദന്‍ പറഞ്ഞ ഫയലുകളെടുത്തു വെക്കാനൊന്നും പോയില്ല…, അവളുടെ മനസ്സില്‍ അന്നേരം മുകുന്ദനോടുള്ള ദേഷ്യം മാത്രമായിരുന്നു…, സമയം കടന്നു പോയി… ഉച്ചയായപ്പോള്‍ ഭക്ഷണം കഴിച്ച് പ്രിയ ബെഡ് റൂമില്‍ പോയി കിടന്നു…. അല്‍പമൊന്നു മയങ്ങിയതേയൊള്ളൂ… നിറുത്താതെ അടിക്കുന്ന മൊബൈല്‍ ടോണ്‍ കേട്ടാണ് പ്രിയ മയക്കത്തില്‍ നിന്നും ഉണര്‍ന്നത്…, അച്ഛനായിരുന്നു ഫോണില്‍…. ”ഹലോ….. അച്ഛാ…’ ‘ഹലോ…. മൊ… മോളെ…..” ”എന്താ അച്ഛാ….? എന്താ അച്ഛന്റെ ശബ്ദത്തിലൊരു വല്ലായ്മ…?” ”മോളേ…. അത് അത്പിന്നെ… നമ്മുടെ മുകുന്ദന്‍….” ”മുകുന്ദേട്ടനെന്തു പറ്റി അച്ഛാ…..?” -പ്രിയ അമ്പരപ്പോടെ ചോദിച്ചു…, ”മോളെ… രാവിലെ ഓഫീസിലോട്ട് പോകുമ്പോള്‍ മുകുന്ദന്റെ ബൈക്ക് എതിരെ വന്ന ബസ്സുമായ് ഒന്ന്………’ അതുവരെ മുകുന്ദനോടു പ്രിയക്കുണ്ടായിരുന്ന ദേഷ്യമെല്ലാം ഞൊടിയിട കൊണ്ട് വേദനയായ് മാറി… ‘അ…അച്ഛാ…. ഏ….ഏത് ഓസ്പിറ്റലിലാണ് മുകുന്ദേട്ടനുള്ളത്….? എന്താ എന്റെ മുകുന്ദേട്ടന് പറ്റിയതച്ഛാ…..? -പ്രിയപൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു…, ”പ്രശ്‌നമൊന്നുമില്ല മോളെ… ഞാന്‍ മുകുന്ദനെയും കൂട്ടി അങ്ങോട്ടു വരാം… നീ സമാധാനമായിരിക്ക്… ‘ പക്ഷേ സമയമൊരുപാടു കഴിഞ്ഞിട്ടും അച്ഛനും മുകുന്ദനും വന്നില്ലെന്നു മാത്രമല്ല… വീട്ടിലേക്ക് അമ്മയും മറ്റു ബന്ധുക്കളും നാട്ടുകാരുമൊക്കെ വരാനും തുടങ്ങി.., എല്ലാവരുടെയും മുഖത്ത് ഒരു തരം മ്ലാനത…., തന്നെ കണ്ട അമ്മ കരച്ചില്‍ നിയന്ത്രിക്കാന്‍ പാടുപെടുന്നത് കണ്ട പ്രിയക്ക് കാര്യങ്ങളുടെ പോക്കത്ര പന്തിയല്ലെന്ന് തോന്നി… താമസിയാതെ തന്നെ അവളാ നെടുക്കുന്ന സത്യം ഹൃദയം പിളരുന്ന വേദനയോടെ തിരിച്ചറിഞ്ഞു…. ‘ഒരു നിസാര കാര്യത്തിന്റെ പേരില്‍ താന്‍ രാവിലെ വേദനിപ്പിച്ചു വിട്ട മുകുന്ദേട്ടന്‍ ഇന്നീ ഭൂമിയില്‍ ഇല്ല…. എത്ര മന:പ്രയാസത്തോടെയാകും എന്റെ മുകുന്ദേട്ടന്‍ ഇന്ന് രാവിലെ ഈ പടിയിറങ്ങിപ്പോയിട്ടുണ്ടാവുക….’ പ്രിയ വര്‍ദ്ധിച്ച മനപ്രയാസത്തോടെ ഓര്‍ത്തു…. പിന്നെ സ്വബോധം നഷ്ടപ്പെട്ടു അട്ടഹസിച്ചു കരഞ്ഞു…. * * * * * * * * * * * * * * * ദിവസങ്ങളും ആഴ്ച്ചകളും കടന്നു പോയി.., അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്നൊരു നിമിത്തം പോലെ മുകുന്ദന്റെ വാക്കുകള്‍ പ്രിയയുടെ മനസ്സിലേക്കോടിയെത്തി… ‘പ്രിയേ…. എന്റെ ഓഫീസ് ഫയലുകള്‍ മുകളിലത്തെ റൂമിലെ മേശപ്പുറത്ത് കിടക്കുന്നുണ്ട് അതൊന്നു അലമാറയിലോട്ട് അടുക്കി വെച്ചേക്കണേ…’ -മുകുന്ദന്‍ മരിച്ചതില്‍ പിന്നെ പ്രിയ വീടിന്റെ മുകളിലത്തെ നിലയിലോട്ട് പോയിട്ടേ ഉണ്ടായിരുന്നില്ല… മുകുന്ദന്റെ വാക്കുകള്‍ ഓര്‍മ്മവന്ന പ്രിയ വേഗം മുകളിലത്തെ റൂമിലേക്കോടി… അവിടെ മേശപ്പുറത്ത് അലക്ഷ്യമായ് കിടന്നിരുന്ന ഫയലകള്‍ ഓരോന്നും കണ്ണീരോടെ അടുക്കി വെക്കുന്നതിനിടയില്‍ ഒരു പേപ്പര്‍ കഷ്ണം നിലത്തു വീണു… പ്രിയ അതെടുത്ത് ഒരു ഞെട്ടലോടെ അതിലെ വരികള്‍ വായിച്ചു…. ”എന്റെ പ്രിയപ്പെട്ട പ്രിയക്ക്…, നീ എന്താ മണ്ടൂസെ കരുതിയത്…? നിനക്ക് വിവാഹ വാര്‍ഷികത്തിനു ഞാന്‍ ഗിഫ്റ്റ് തരില്ലെന്നോ… എന്റെ പൊന്നുമോള്‍ വേഗം അലമാറയുടെ താഴെയുള്ള അറ തുറന്നു നോക്ക്…’ പ്രിയ ധൃതിയില്‍ അലമാറയുടെ താഴെ അറ തുറന്നു നോക്കി… അവിടെ കണ്ട കാഴ്ച്ച പ്രിയയെ പൊട്ടിക്കരയിപ്പിച്ചു…. മനോഹരമായൊരു പെട്ടിയില്‍ അതിലേറെ മനോഹരമായ ഡിസൈനിലുള്ള ഒരു നെക്‌ളസ്… അതിന്റെ തൊട്ടടുത്തായ് ഉണങ്ങിച്ചുങ്ങിയ മുല്ലപ്പൂമാലയും തൊട്ടടുത്തായ് ഒരു കുറിപ്പും… കലങ്ങിയൊലിക്കുന്ന കണ്ണുകളൊടെ പ്രിയ ആ കുറിപ്പ് വായിച്ചു…. ”സന്തോഷമായോ എന്റെ പ്രിയതേമയ്ക്ക് …., എനിക്കറിയാം നിന്റെ ആ മനോഹര കണ്ണുകള്‍ ഇപ്പൊള്‍ സന്തോഷം കൊണ്ട് വിടര്‍ന്നിട്ടുണ്ടാകും…. നിന്റെ ഇപ്പോഴത്തെ സന്തോഷം നിറഞ്ഞ വാക്കുകള്‍ ഞാനൊന്ന് കേള്‍ക്കട്ടെ…. വേഗം നീ എനിക്ക് വിളിക്ക്… ഓരോ നിമിഷവും ഞാന്‍ നിന്റെ വിളിക്കായ് കാതോര്‍ത്തു കൊണ്ടിരിക്കാണ്…. എന്ന് നിന്റെ സ്വന്തം മുകുന്ദേട്ടന്‍….!
ദാമ്പത്യ ജീവിതത്തിൽ എല്ലാം പരസ്പരം പങ്കു വെക്കണം എന്ന് പറയാറുണ്ട് .എന്നാൽ മിക്കപ്പോഴും അത്തരം തുറന്നു പറച്ചിലുകൾ അകൽച്ചയ്ക്കും പ്രയാസങ്ങൾക്കും വഴി ഒരുക്കുന്നു .ഭഗവാൻ ശ്രീ കൃഷ്ണൻ ഗീതയിൽ പറഞ്ഞത് പോലെ നിർദോഷകരമായ കള്ളത്തരങ്ങൾ ചെയ്യാം .സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനായി ചില കാര്യങ്ങൾ മറച്ചു വെക്കുന്നതിലും തെറ്റില്ല .ചിലപ്പോൾ നിസ്സാരം ആയി തോന്നുമെങ്കിലും ഭാവി ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ആയി മാറിയേക്കാവുന്ന ചോദ്യങ്ങൾ ആണിവ . 1 .ഭർത്താവിന്റെ വേഷം മോശമാണെന്നു പറയുന്നത് – അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ മാത്രം ഭർത്താവിന്റെ വേഷത്തിനെ കുറിച്ച് പറയുക .അല്ലാത്ത പക്ഷം അത് വ്യക്തിഗതമായ താല്പര്യങ്ങൾ ആയി കണക്കിലെടുത്തു അതിലേക്കു കൈ കടത്താതിരിക്കുക .നിസാരമായ ഇഷ്ടക്കേടുകൾ ചിലപ്പോൾ ജീവിതത്തിൽ വലിയ പൊരുത്തക്കേടുകൾ ആയേക്കാം . 2 .ഞാൻ നോക്കിക്കോളാം – ജീവിതത്തിലെ തീരുമാനങ്ങളും കാര്യങ്ങളും എല്ലാം പരസ്പരം പങ്കു വെക്കണം .അല്ലാതെ സ്വമേധയാ എല്ലാം തീരുമാനിക്കുകയും ഞാൻ നോക്കിക്കോളാം എന്ന വാചകങ്ങൾ പറയുന്നതും ഒഴിവാക്കുക 3 .എവിടെയെങ്കിലും അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറി നിൽക്കാതെ നള രീതിയിൽ അഭിപ്രായ പ്രകടനം നടത്തണം .ജോലിയെ സംബന്ധിച്ചായാലും പുറത്തേക്കു പോകുന്ന സ്ഥലത്തെ കുറിച്ചായാലും നിങ്ങൾ തന്നെ നോക്കൂ എന്ന് ഒഴിഞ്ഞു മാറരുത് .അത് ദാമ്പത്യ ജീവിതത്തിനെ ദോഷമായി ബാധിക്കും . 4 .വിവാഹം വേണ്ടിയിരുന്നില്ല -ചെറിയ പിണക്കങ്ങൾക്കു പോലും നിന്നെ വിവാഹം കഴിക്കേണ്ടായിരുന്നു എന്ന് പരസ്പരം പഴി ചാരുന്നത് പരസ്പര സ്നേഹത്തെയും ബഹുമാനത്തെയും ബാധിക്കും .5 .നിങ്ങൾക്ക് കഴിയില്ല -ഭർത്താവിന് ചെയ്യാൻ പറ്റാത്ത കാര്യമായാലും പോലും നിങ്ങൾക്കത് ചെയ്യാൻ ആവില്ല എന്ന് പറഞ്ഞു പുച്ഛിക്കരുത് . 6 .കുട്ടികളെ നോക്കൂ,പക്ഷെ – കുട്ടികളെ നോക്കാൻ ഏൽപ്പിക്കുമ്പോൾ അശ്രദ്ധ കാണിക്കരുത് എന്നൊന്നും എടുത്തു പറയരുത് ,സ്വന്തം മക്കളെ കാര്യത്തിൽ ഉത്തരവാദിത്വം ഇല്ലാത്ത ആൾ ആയിട്ടാണ് ഭാര്യ കരുതിയിരിക്കുന്നത് എന്ന തോന്നൽ ദാമ്പത്യ ജീവിതത്തിൽ വിള്ളൽ ഉണ്ടാക്കും 7 .നിങ്ങൾക്ക് എന്നാണു ജോലി കിട്ടുക -ഭർത്താവിന് ജോലി നഷ്ടപ്പെടുന്ന അവസരത്തിൽ സാന്ത്വനം വെക്കുക..അലാതെ എന്നാണു ഇനി നിങ്ങൾക്ക് ജോലി കിട്ടുക എന്ന ചോദ്യങ്ങൾ പറഞ്ഞു .വിഷമിപ്പിക്കരുത് 8 .എനിക്ക് എന്താ വണ്ണം കുറയാത്തത് – സ്വന്തം വണ്ണം കൂടിയതിനു ഇടയ്ക്കിടയ്ക്ക് ഭർത്താവിനോട് അത് ചോദിച്ചു ബുദ്ധിമുട്ടിക്കരുത് .അത് അവരിൽ അസ്വസ്ഥതകൾ ഉണ്ടാക്കും 9 .ഞാൻ ഓക്കേ ആണ് -വിഷമങ്ങൾ അരച്ച് വെച്ച് ഓക്കേ ആണ് എന്ന് പറയാതെ ഭർത്താവിനോട് തന്റെ പ്രയാസങ്ങൾ തുറന്നു പറയണം 10 .സുഹൃത്തുക്കളോ ഞാനോ – താരതമ്യങ്ങൾ പാടില്ല.സുഹൃത്തുക്കളെ വിലമതിക്കുന്ന കൂടുതൽ ആണെന്ന് കരുതി അവരെ വിലക്കുന്നത് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും