ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കാന്‍ മാത്രമേ ഹര്‍ത്താലിനു കഴിയുന്നുള്ളു. ജനദ്രോഹപരമായ ഹര്‍ത്താല്‍ പഴയ ബന്ദിന്റെ വേഷപരിവേഷമാണ്. ബാങ്കര്‍ മുതല്‍ ബാര്‍ബര്‍ വരെ ഹര്‍ത്താലില്‍ ദുരിതം അനുഭവിക്കുന്നു. ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്ന ഹര്‍ത്താലിനെ ജനങ്ങള്‍ ഉത്കണഠയോടെയാണ് കാണുന്നത്.ഹര്‍ത്താലില്‍ കണ്ണ് നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ചന്ദ്രബോസിന് സര്‍ക്കാര്‍ 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് തുക ഈടാക്കണം. 2005ലെ എല്‍ഡിഎഫ് ഹര്‍ത്താലിനിടെയാണ് ഹര്‍ജിക്കാരന് കണ്ണ് നഷ്ടമായത്.ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കാന്‍ മാത്രമേ ഹര്‍ത്താലിനു കഴിയുന്നുള്ളു. ജനദ്രോഹപരമായ ഹര്‍ത്താല്‍ പഴയ ബന്ദിന്റെ വേഷപരിവേഷമാണ്. ബാങ്കര്‍ മുതല്‍ ബാര്‍ബര്‍ വരെ ഹര്‍ത്താലില്‍ ദുരിതം അനുഭവിക്കുന്നു. ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്ന ഹര്‍ത്താലിനെ ജനങ്ങള്‍ ഉത്കണഠയോടെയാണ് കാണുന്നത്.ഹര്‍ത്താലില്‍ കണ്ണ് നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ചന്ദ്രബോസിന് സര്‍ക്കാര്‍ 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് തുക ഈടാക്കണം. 2005ലെ എല്‍ഡിഎഫ് ഹര്‍ത്താലിനിടെയാണ് ഹര്‍ജിക്കാരന് കണ്ണ് നഷ്ടമായത്.
Showing posts with label kerala. Show all posts
Showing posts with label kerala. Show all posts
പ്രമുഖ പത്രങ്ങളില്‍ ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം അപ്രത്യക്ഷനായ കര്‍ഷകനെ കണ്ടെത്തിയപ്പോള്‍ പറയാനുള്ളത് മറ്റൊന്ന്. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുക്കുന്നേലിനെ കോട്ടയത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്രങ്ങളില്‍ ലക്ഷങ്ങളുടെ പരസ്യം ഇയാള്‍ നല്‍കിയത്. ചരമകോളത്തിലും കൂടാതെ ഉള്‍പ്പേജില്‍ വലിയ വര്‍ണപ്പരസ്യവും നല്‍കിയിട്ടുണ്ട്. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതായിരുന്നു ഉള്‍പ്പേജിലെ പരസ്യം. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നുവെന്നും ഹൃദ്രോഹ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യമെന്നും പരസ്യത്തിലുണ്ട്. ബന്ധുക്കളുടെയും, മക്കളുടെയും പേര് വിവരങ്ങള്‍ പരസ്യത്തിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ മകന്റെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നും അദ്ദേഹം നല്‍കിയ പരസ്യത്തില്‍ പറയുന്നു. സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയിലാണ് നേരിട്ട് ഏല്‍പ്പിച്ചത്. ഇവിടെ വെച്ചുതന്നെ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കണമെന്ന് ആവശ്യപ്പെടുകയും പണമടക്കുകയും ചെയ്തിരുന്നു.പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. പത്രത്തില്‍ പരസ്യം വന്നതോടെ ഞെട്ടിയ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കര്‍ണാടകയിലേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ പോയിരിക്കുമെന്ന് കരുതി, അവിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഇതിനിടെ, കോട്ടയത്തെ ഒരാള്‍ ജോസഫിനെ തിരിച്ചറിയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ശാരീരികമായി അസുഖങ്ങളുള്ളതിനാലും മക്കള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാനുമാണ് താന്‍ നാടുവിട്ടതെന്നാണ് ജോസഫ് പൊലീസിനോട് പറഞ്ഞത്. ഇനിയും അവരെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു
മൃതദേഹങ്ങൾ വിൽക്കുന്നതിലൂടെ കോടികൾ ആണ് ആശുപത്രി അധികൃതരുടെ കൈകളിൽ എത്തി ചേരുന്നത് .എറണാകുളം ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ആറര വർഷത്തിനുള്ളിൽ 395 മൃതദേഹങ്ങൾ ആണുണ്ടായിട്ടുള്ളത് .പഠനാവശ്യങ്ങൾക്കായി പതിനായിരം മുതൽ നാല്പതിനായിരം രൂപയ്ക്കാണ് മൃതദേഹം സ്വകാര്യ ആശുപത്രികൾക്ക് വിൽക്കുന്നത് . ആശുപത്രിയിൽ എത്തുന്ന മൃത ദേഹങ്ങൾ ആത്മഹത്യ ചെയ്തതാണോ കൊലപാതകമാണോ എന്നൊന്നും പരിശോധിക്കാതെ ആണ് പണത്തിനു വേണ്ടിയുള്ള ഈ വില്പന .ഇങ്ങനെ ചെയ്യുന്നത്തിലൂടെ പല കുറ്റവാളികളും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുന്നു .ഇത്തരം സാഹചര്യങ്ങൾ കൂടിയതോടെ ആണ് ആശുപത്രികളില്‍ കുന്നുകൂടുന്ന അജ്ഞാത മൃതദേഹങ്ങളെകുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം സമൂഹത്തില്‍ ഉയർന്നത് .2008 ഇൽ ഇറങ്ങിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന അജ്ഞാത മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കുള്‍പ്പടെ പഠനാവശ്യത്തിനായി വില്‍പ്പന നടത്തുന്നത്.അസ്ഥികൂടം പതിനായിരം രൂപയ്ക്കും,എംബാം ചെയ്യാത്ത മൃതദേഹം ഇരുപതിനായിരം രൂപയ്ക്കും എംബാം ചെയ്തവ നാല്‍പ്പതിനായിരം രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികൾക്ക് വിൽക്കുന്നത് . നിയമപരമായ വില്പനകൾ ആണ് നടക്കുന്നതെങ്കിലും ഈ കച്ചവടത്തിലൂടെ മാത്രം കോടികൾ ആണ് ആശുപത്രികൾ ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു .അങ്ങനെ ലഭിക്കുന്ന തുക സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിവിധ ആവശ്യങ്ങള്‍ക്ക് ചിലവഴിക്കേണ്ടതാണെന്ന് വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്