ന്യൂദല്‍ഹി: സസ്‌പെന്‍ഷനിലായ ഓസീസ് താരങ്ങളെ പിന്തുണച്ച് ഗൗതം ഗംഭീറും രവിചന്ദ്ര അശ്വിനും. ട്വിറ്ററിലൂടെയാണ് ഇരുവരും താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് അറിയില്ല. പക്ഷെ തന്നെ സംബന്ധിച്ചെടുത്തോളം സ്മിത്ത് ചതിയനാണെന്ന് പറയാന്‍ കഴിയില്ല. തന്റെ ടീമിന്റെ ജയത്തിനായി കിണഞ്ഞ് ശ്രമിക്കുന്ന ക്യാപ്റ്റനായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ മാര്‍ഗങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിലും ദുര്‍നടപടിക്കാരനെന്ന് മുദ്രകുത്തരുത്. ഗംഭീര്‍ പറയുന്നു. താരങ്ങള്‍ക്കെതിരായ ഓസീസ് ബോര്‍ഡിന്റെ നടപടി കൂടിപ്പോയെന്നും ഓസീസ് താരങ്ങളുടെ ശമ്പളവര്‍ദ്ധനവിനായി പോരാടിയതിന് കിട്ടിയ ശിക്ഷയാണോ ഇതെന്നും ഗംഭീര്‍ സംശയം പ്രകടിപ്പിക്കുന്നു. നിങ്ങള്‍ കരയുന്നത് കാണാനാണ് ലോകം കാത്തുനില്‍ക്കുന്നതെന്നും അതുകണ്ടാല്‍ അവര്‍ക്ക് സന്തോഷമാവുമെന്നും ഗംഭീറിന് പിന്നാലെ അശ്വിന്‍ ടീറ്റ് ചെയ്തു. ഇപ്പോഴുള്ള പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാന്‍ കളിക്കാര്‍ക്ക് സാധിക്കട്ടെയെന്നും അശ്വിന്‍ ട്വീറ്റ് ചെയ്തു.

0 comments:
Post a Comment