മലക്കം മറിഞ്ഞ് ഭാജി



ഹരിയാന: പന്തില്‍ കൃത്രിമം കാണിച്ച കുറ്റത്തിന് ഓസീസ് താരങ്ങള്‍ക്കെതിരായ നിലപാട് മയപ്പെടുത്തി ഹര്‍ഭജന്‍ സിങ്. പന്ത് ചുരണ്ടിയതിന് ഒരു കൊല്ലത്തേക്ക് വിലക്കുന്നത് തമാശയാണെന്നും വിവരക്കേടാണെന്നും ഭാജി ട്വീറ്റ് ചെയ്തു.  ഒന്നോ രണ്ടോ ടെസ്റ്റുകളില്‍ മാത്രം വിലക്കുകയാണെങ്കില്‍ അക്കാര്യം മനസിലാക്കമായിരുന്നു. പക്ഷെ ഇത് വിഡ്ഢിത്തരമാണെന്നും വിലക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹര്‍ഭജന്‍ പറയുന്നു.സ്വന്തം അഭിപ്രായത്തിന് പുറമെ ഓസീസ് തരങ്ങളെ പിന്തുണയ്ക്കുന്ന ഗംഭീറിന്റെ ട്വീറ്റും ഹര്‍ഭജന്‍ പങ്കുവെച്ചിട്ടുണ്ട്. താരങ്ങള്‍ക്കെതിരായ ഓസീസ് ബോര്‍ഡിന്റെ നടപടി കൂടിപ്പോയെന്നും ഓസീസ് താരങ്ങളുടെ ശമ്പളവര്‍ദ്ധനവിനായി പോരാടിയതിന് കിട്ടിയ ശിക്ഷയാണോ ഇതെന്ന് സംശയിക്കുന്നതായും ഗംഭീര്‍ പറഞ്ഞിരുന്നു.  വിവാദം പൊട്ടി പുറപ്പെട്ടപ്പോള്‍ ഐ.സി.സിക്കും ഓസീസ് താരങ്ങള്‍ക്കുമെതിരെ ഹര്‍ഭജന്‍ രംഗത്ത് വന്നിരുന്നു. പലയാളുകള്‍ക്കും പല നിയമമാണ് ഐ.സി.സി സ്വീകരിക്കുന്നതെന്നും 2008ലെ മങ്കിഗേറ്റ് വിവാദത്തില്‍ കുറ്റം ചെയ്യാത്ത തനിക്ക് മൂന്നു മത്സരങ്ങളിലാണ് വിലക്ക് കിട്ടിയതെന്നും ഭാജി പറഞ്ഞിരുന്നു

0 comments:

Post a Comment