ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ അടുക്കുമ്പോള്‍ ഉള്ളിലെ മോഹം വെളിപ്പെടുത്തി കൊല്‍ക്കത്തന്‍ താരം കുല്‍ദീപ് യാദവ്. മറ്റൊന്നുമല്ല ക്രിക്കറ്റ് ലോകത്ത് സ്പിന്നിനെ ഏറ്റവും നന്നായി നന്നായി നേരിടാനറിയാവുന്ന ധോണിയെയും കോഹ്‌ലിയെയും ഔട്ടാക്കുകയാണ് യാദവിന്റെ ഈ സീസണിലെ ആഗ്രഹങ്ങളില്‍ പ്രധാനം. ‘ഈ സീസണില്‍ വ്യക്തിപരമായി ആഗ്രഹങ്ങളൊന്നുമില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. ധോണിയെയും കോഹ്‌ലിയെയും പുറത്താക്കുകയെന്നാതാണ് ഇതിലൊന്ന്’ യാദവ് പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനാല്‍ ഇരുവര്‍ക്കുമെതിരെ പന്തെറിയാന്‍ അവസരം കിട്ടാറില്ലെന്നും പക്ഷെ ഐ.പി.എല്‍ അതിനുള്ള അവസരമാണെന്നും കുല്‍ദീപ് യാദവ് പറഞ്ഞു. ഐ.പി.എല്ലാണ് സ്പിന്നിനെതിരെ നന്നായി കളിക്കുന്നവര്‍ക്കെതിരെ പന്തെറിയാനുള്ള അവസരമെന്നും താരം പറയുന്നു. ഏപ്രില്‍ എട്ടിന് കോഹ്‌ലി നയിക്കുന്ന ആര്‍.സി.ബിക്ക് എതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. അതേസമയം ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ കൊല്‍കത്ത കളിക്കാനിറങ്ങുന്നത്പുത്തന്‍ ജഴ്സി അണിഞ്ഞ് കൊണ്ടായിരിക്കും. തങ്ങളുടെ പുത്തന്‍ ജേഴ്സി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. നായകന്‍ ദിനേശ് കാര്‍ത്തിക് 19ാം നമ്പര്‍ ജഴ്സിയാണ് അണിയുക. ടീമിലെ പുതിയതും പഴയതുമായ മിക്ക താരങ്ങളും ജഴ്സി ലോഞ്ചിനായെത്തിയിരുന്നു.
അവരുടെ വിക്കറ്റുകൾ ആണ് ലക്‌ഷ്യം കുല്‍ദീപ് യാദവ്
April 03, 2018
No Comments

0 comments:
Post a Comment