ഇത്തവണത്തെ ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങിലെ പ്രധാന ആകര്‍ഷണമായി സംഘാടകര്‍ പറഞ്ഞിരുന്നത് നടൻ രണ്‍വിര്‍ സിംഗിന്റെ പെര്‍ഫോര്‍മൻസായിരുന്നു. എന്നാല്‍ ചടങ്ങില്‍ രണ്‍വിര്‍ സിംഗ് പങ്കെടുക്കുന്ന കാര്യം സംശയത്തിലാണ്. തോളിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് രണ്‍വിര്‍ സിംഗിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഒരു ഫുട്ബോള്‍ മത്സരത്തിനിടെയാണ് രണ്‍വിര്‍ സിംഗിന് പരുക്കേറ്റത്. ഒരു മാസമെങ്കിലും പരുക്കേറ്റ ഭാഗത്ത് ആയാസം ഉണ്ടാക്കരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് രണ്‍വിര്‍ സിംഗിന്റെ വക്താവ് പറയുന്നു. എന്നാല്‍ രണ്‍വിര്‍ സിംഗ് വിശ്രമം എടുക്കില്ലെന്നും നേരത്തെ തീരുമാനിച്ചതുപോലെ ഗള്ളി ബോയ് എന്ന സിനിമയുടെ ഷൂട്ടിംഗില്‍ ചേരുമെന്നും വക്താവ് പറയുന്നു. അതേസമയം രണ്‍വിര്‍ സിംഗ് ഡോക്ടര്‍മാരുടെ സമ്മതം ലഭിക്കാൻ കാത്തിരിക്കുയാണെന്നാണ് ഐപിഎല്‍ അധികൃതര്‍ പറയുന്നത്. രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം മതിയെന്നും ഐപിഎല്‍ ഉദ്ഘാടച്ചടങ്ങില്‍ പങ്കെടുക്കാൻ സാധിക്കുമെന്ന് രണ്‍വിര്‍ അറിയിച്ചതായും അധികൃതര്‍ പറയുന്നു. ഗള്ളി ബോയ്‍ക്ക് പുറമെ സിംമ്പയാണ് രണ്‍വിര്‍ സിംഗ് അഭിനയിക്കുന്ന ചിത്രം. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ്: രണ്‍വിര്‍ സിംഗിന് പങ്കെടുക്കാനാകില്ലെന്ന് ആശങ്ക
April 02, 2018
No Comments

0 comments:
Post a Comment