ആരാധകർക്ക് സന്തോഷ വാർത്ത . നിങ്ങൾ ആഗ്രഹിച്ചത് നടപ്പിലാക്കി ചെന്നൈ ടീം



ഐപിഎല്‍ 11ാം സീസണില്‍ മഹേന്ദ്ര സിംഗ് ധോണി ചെന്നൈയ്ക്കായി ബാറ്റേന്തുന്നത് പുതിയ പൊസിഷനില്‍. പരിശീലകന്‍ സ്റ്റീഫണ്‍ ഫ്‌ളെമിംഗ് ആണ് ധോണിയ്ക്ക് ബാറ്റിംഗില്‍ സ്ഥാനകയറ്റമുണ്ടാകുമെന്ന് സൂചന നല്‍കിയത്. ഇതുവരെ റെയ്‌ന ഇറങ്ങിയ നാലാം സ്ഥാനത്തായിരിക്കും ധോണി കളിക്കുക എന്നാണ് സൂചന.  ഇതോടെ ധോണിയ്ക്ക് ഇത്തവണ ചെന്നൈയ്ക്കായി ബാറ്റ് കൊണ്ട് കൂടുതല്‍ സംഭാവനകള്‍ നല്‍കാനായേക്കും. ധോണിയ്ക്കായി ഒരു സ്ഥാനം സ്ഥിരമായി ഉറപ്പിക്കാനാകില്ലെന്നും മത്സര ഗതി അനുസരിച്ച് സ്ഥാനത്തിന് മാറ്റമുണ്ടായേക്കാമെന്നം ഫ്‌ളെമിംഗ് സൂചന നല്‍കുന്നു.  ചെന്നൈ നിരയില്‍ കേഥര്‍ ജാഥവ്, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ എന്നിവരുളളതാണ് ഫിനിഷറുടെ റോളില്‍ ധോണിയെ പരീക്ഷിക്കേണ്ടെന്ന തീരുമാനത്തില്‍ ചെന്നൈ മാനേജുമെന്റ് എത്തിരിയിക്കുന്നത്. ഇതോടെ ധോണിയുടെ ബാറ്റിംഗ് കരവിരുത് ടൂര്‍ണമെന്റിലുടനീളം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകര്‍.  ഏപ്രില്‍ ഏഴിന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് ചെെൈന്ന സൂപ്പര്‍ കിംഗ്‌സ് നേരിടുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ത് വിലകൊടുത്തും കിരീടം നിലനിര്‍ത്താനുളള തയ്യാറെടുപ്പിലാണ്

0 comments:

Post a Comment