എനിക്ക് ഇനിയും യാത്ര ചെയ്യാനുണ്ട്



കറാച്ചി: കുറഞ്ഞ സമയം കൊണ്ട് ക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ബാബര്‍ അസം. 23 വയസിനിടെ തന്നെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ അസമിന് സാധിക്കുന്നുണ്ട്. ഏകദിന ക്രിക്കറ്റിലും ടി20യിലും 50ന് മുകളിള്‍ ശരാശരിയുള്ള അപൂര്‍വ താരം. ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു ചിലര്‍. എന്നാല്‍ അസമിന് പറയാനുള്ളത് മറ്റൊന്നാണ്.  ക്രിക്കറ്റ് ലോകത്തെ ഇതിഹാസമാണ് വിരാട് കോഹ്ലി. കോഹ്ലിയുടെ അടുത്ത് പോലും ഞാനെത്തില്ല. എന്നാല്‍ കോഹ്ലിയെ പോലെ ഒരുതാരമാവാന്‍ ഞാന്‍ ശ്രമിക്കും. ഇപ്പോള്‍ ഒരുപാട് ദൂരെയാണ്. ആരാധകരാണ് ഇത്തരമൊരു താരതമ്യത്തിന് മുതിരുന്നതെന്നു അസം കൂട്ടിച്ചേര്‍ത്തു.  41 ഏകദിനങ്ങള്‍ മാത്രം കളിച്ച അസമിന്റെ പേലില്‍ ഏഴ് സെഞ്ചുറികളുണ്ട്. ശരാശരി 51ന് മുകളില്‍. ഏഴ് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. ഇന്നലെ വിന്‍ഡീസിനെതിരേ ടി20യില്‍ 97 റണ്‍സ് നേടിയിരുന്നു അസം.

0 comments:

Post a Comment