അറിയണം ഈ ഇന്ത്യന്‍ താരത്തെ



ദില്ലി: കടുത്ത ജീവിത പ്രതിസന്ധികള്‍ തരണം ചെയ്ത് ഐപിഎല്ലില്‍ എത്തിയ ഒരു താരമുണ്ട് പുതിയ സീസണില്‍. ജമ്മു കാശ്മീരിലെ ബന്ദിപോര ജില്ലയിലില്‍ നിന്നുള്ള മന്‍സൂര്‍ ദാര്‍ ആണ് ഐപിഎല്‍ ഭാഗ്യപരീക്ഷണത്തിനുള്ള വേദിയാകുന്നത്. ദാര്‍ മാത്രമാണ് സീസണിലെ കാശ്മീര്‍ സ്വദേശിയെന്ന പ്രത്യേകതകൂടിയുണ്ട്.കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ 20 ലക്ഷം രൂപയ്ക്കാണ് ദാര്‍ എത്തുന്നത്. എന്നാല്‍, കളിക്കാന്‍ ഷൂസുപോലും ഇല്ലാത്ത ഒരു കാലം തനിക്കുണ്ടായിരുന്നെന്ന് താരം പറയുന്നു. എട്ടു സഹോദരങ്ങള്‍ അടങ്ങുന്ന കുടുംബത്തിനുവേണ്ടി രാപ്പകല്‍ അധ്വാനിക്കുന്നതിനിടയിലാണ് കളിക്കായി സമയം കണ്ടെത്തുന്നതും ഒടുവിലത് ഐപിഎല്‍ വരെ എത്തിച്ചേര്‍ന്നിരിക്കുന്നതും.കുടുംബത്തിന്റെ ദാരിദ്ര്യം കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പിതാവിനെ സഹായിക്കാനിറങ്ങിയെന്ന് ദാര്‍ പറഞ്ഞു. വീണുകിട്ടുന്ന ഇടവേളകളില്‍ കളിച്ചാണ് ക്രിക്കറ്റ് പഠിക്കുന്നത്. അക്കാലത്ത് കുടുംബാഗങ്ങള്‍ പലപ്പോഴും പട്ടിണിയായിരുന്നു. അത്താഴമില്ലാത്തതിനാല്‍ ആപ്പിള്‍ കഴിച്ചാണ് വിശപ്പടക്കിയിരുന്നതെന്നും ദാര്‍ ഓര്‍ത്തെടുക്കുന്നു.  ശ്രീനഗറിലെ ഒരു ടീമിനുവേണ്ടി കളിച്ചുകൊണ്ടിരിക്കെ കഴിഞ്ഞവര്‍ഷമാണ് ജമ്മു കാശ്മീരിനുവേണ്ടി ഈ ഇരുപത്തിനാലുകാരന്‍ അരങ്ങേറുന്നത്. ഇതുവരെയായി 9 ടി20 മത്സരങ്ങള്‍ കളിച്ചു. 145 ആണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ സ്‌ട്രൈക്ക് റേറ്റ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടും പ്രാക്ടീസ് ചെയ്യുന്നു. ഇത്തവണ ഐപിഎല്ലില്‍ ആ ഷോട്ടുകള്‍ പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താഴ് വരയില്‍ നിന്നെത്തിയ മന്‍സൂര്‍ ദാര്‍.

0 comments:

Post a Comment