ഈ കാഴ്ച മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല; മനം നിറഞ്ഞ് പരിശീലകന്‍



ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ലോകോത്തര നിലവാരമുള്ള നായകന്‍മാരിലൊരാളാണ്. കോഹ്‌ലി എന്ന നായകന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ധോണിക്ക് ശേഷം നായകസ്ഥാനം ലഭിച്ച കോഹ്‌ലി തന്റെ ചുമത്‌ല ഭംഗിയായി നിര്‍വഹിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ രവിശാസ്ത്രിതന്നെ കോഹ്‌ലിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.  ‘ ഞാന്‍ കോഹ് ലിയില്‍ എന്നെത്തന്നെ കാണാറുണ്ട്. ഞങ്ങള്‍ രണ്ടുപേരിലും അക്രമണോത്സുകത ഒരുപോലെയാണ്.കോഹ് ലിയുടെ കളിയോടുള്ള സമീപനം പ്രശംസനീയമാണ്. അയാളുടെ സാന്നിദ്ധ്യം മറ്റ് ടീം അംഗങ്ങള്‍ക്കും പ്രചോദനമാകാറുണ്ട്.അതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ഉന്നതങ്ങളില്‍ നില്‍ക്കുന്നതിന് കാരണവും.’ ശാസ്ത്രി വ്യക്തമാക്കി.  മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയേയും ശാസ്ത്രി പ്രശംസിച്ചു. ധോണി ഇതിഹാസതാരമാണ്. ഏത് ഘട്ടത്തിലും അദ്ദേഹം അക്ഷോഭ്യനായി നിലകൊള്ളും. ഡക്കിന് പുറത്തായാലും സെഞ്ച്വറി നേടിയാലും ധോണിയ്ക്ക് ഒരുപോലെയാണ്. ധോണിയും കോഹ്ലിയും തമ്മിലുള്ള  പരസ്പര ധാരണ മാതൃകാപരമാണ്.  ധോണിയുടെ ഉപദേശം സ്വീകരിച്ചുകൊണ്ടു കോഹ്‌ലി നടപ്പാക്കുന്ന കാര്യങ്ങള്‍ ടീമിന് ഏറെ ഗുണകരമാണ് എന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു

0 comments:

Post a Comment