വെള്ളം കുടിച്ച ദക്ഷിണാഫ്രിക്ക

ഡര്‍ബനിലെ കിങ്‌സ്മീഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരത്തില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ ലീഡിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് എന്ന നിലയിലാണ് ബാറ്റിങ് തുടരുകയാണ് ഓസീസ്. ആദ്യ ഇന്നിങ്‌സില്‍ തന്നെ 189 റണ്‍സിന്റെ മുന്‍തൂക്കം നേടി കംഗാരുപ്പടയ്ക്ക് 64ാം ഓവര്‍ വരെ 386 റണ്‍സിന്റെ ലീഡാണുള്ളത്.  53 റണ്‍സെടുത്ത ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കാമറോണ്‍ ബാങ്ക്രോഫ്റ്റാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയന്‍ ടോപ് സ്‌കോറര്‍. മികച്ച തുടക്കം ലഭിച്ചെങ്കിലും ഡേവിഡ് വാര്‍ണര്‍ക്കും, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും അത് മുതലാക്കാനായില്ല. വാര്‍ണര്‍ 28 നും, സ്മിത്ത് 38 റണ്‍സിനും പുറത്താവുകയായിരുന്നു.  ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 96 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെ കരുത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 351 റണ്‍സ് നേടിയ സന്ദര്‍ശകര്‍ 162 റണ്‍സിന് ആതിഥേയരെ പുറത്താക്കി.  അതേസസമയം, ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന്റെ അഞ്ചു വിക്കറ്റുകളെടുത്ത സ്പിന്നര്‍ കേശവ് മഹാരാജ് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ഫോമിലാണ്. കിഗിസോ റബാഡ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.


0 comments:

Post a Comment