നടന്നാല്‍ ഇന്ത്യ തന്നെ മാറും, ആ വലിയ സ്വപ്‌നം വെളിപ്പെടുത്തി കോഹ്ലി

ന്റെ ഏറ്റവും വലിയ സ്വപ്‌നം വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഇന്ത്യയില്‍ ഒരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമെന്ന് കോഹ്ലി പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോഹ്ലി ഇക്കാര്യം പറയുന്നത്.  തന്റെ ജീവിതലക്ഷ്യം തന്നെ ഇതു യാഥാര്‍ഥ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്തയിലെ ജനങ്ങള്‍ക്ക് എല്ലാ കായിക ഇനങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുകയും പിന്തുടരുകയും ചെയ്യുന്ന കാലം വരുമെന്നും കോഹ്ലി ചൂണ്ടിക്കാട്ടി. അടുത്ത 15 വര്‍ഷത്തിനുളളില്‍ ഇക്കാര്യം യാഥാര്‍ത്ഥമാകുമെന്നും കോഹ്ലി ആത്മവിശ്വാസം പ്രകടിപ്പിച്ചു.  ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് താന്‍ കാണുന്ന സ്വപ്‌നവും കോഹ്ലി പങ്കുവെച്ചു. രാജ്യത്തു ഫുട്ബോളിന്റെ പ്രധാന ആസ്ഥാനമായി ഗോവ മാറുമെന്നാണ് കോഹ്ലിയുടെ പ്രവചനം. ഒരു ലോകോത്തര താരമാവാനാണ് ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഗോവയിലേക്കാണ് പോവുക. അവിടെ നിന്നുള്ള വിദഗ്ധ പരിശീലനമടക്കമുള്ള എല്ലാ സഹായങ്ങളും ഇയാള്‍ക്കു ലഭിക്കുന്ന തരത്തിലേക്കു കാര്യങ്ങള്‍ മാറുമെന്ന് തനിക്കു ശുഭപ്രതീക്ഷയുണ്ടെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.  രാജ്യത്ത് ഫുട്ബോളിനേക്കാള്‍ പ്രിയം ക്രിക്കറ്റിനു ലഭിക്കാനുള്ള കാരണം മികച്ച നിലവാരത്തിലുള്ള ലീഗുകളുടെ അഭാവം തന്നെയാണെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.  കായിക താരങ്ങളുടെ ജീവിതത്തില്‍ ടെലിവിഷനുളള പ്രധാന്യത്തെ കുറിച്ച് സംസാരിച്ച കോഹ്ലി അണ്ടര്‍ 19 ലോകകപ്പ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്തില്ലായിരുന്നെങ്കില്‍ ഇന്നുകാണുന്ന കോഹ്ലി ഉണ്ടാകുമായിരു്‌നില്ലെന്നും താരം പറയുന്നു


0 comments:

Post a Comment