വെസ്റ്റന്‍ഡീസ് ഫാസ്റ്റ് ബോളര്‍ ജോഫ്ര ആര്‍ച്ചറിനെ ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് പൊന്നും വിലയ്ക്കാണ്. ജനുവരിയില്‍ നടന്ന ഐ പി എല്‍ ലേലത്തില്‍ 7.2 കോടി രൂപയാണ് ആര്‍ച്ചറിന് ലഭിച്ചത്. 22 വയസുള്ള ജോഫ്രിയുടെ പ്രകടന മികവ് കണ്ടാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീം ഖ്വാട്ട ഗ്ലാഡിയേറ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍, പ്രതീക്ഷയോടെ ടീമിലെത്തിച്ച ജോഫ്രിക്ക് പരിക്കേറ്റതാണ് ഇപ്പോള്‍ ടീമിനെയും ആരാധകരെയും സങ്കടത്തിലാക്കിയിരിക്കുന്നത്. പേരെടുത്ത ബോളറാണങ്കിലും പരിക്ക് വന്നാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. പേശീവലിവിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും താരം പിന്മാറിയിരിക്കുകയാണ്. പി.എസ്.എല്‍ ഈ സീസണില്‍ മികച്ച പ്രകടനത്തോടെയാണ് താരം തുടങ്ങിയത്. 30-2, 23-3 എന്നതാണ് ആദ്യ രണ്ടു കളിയിലെ താരത്തിന്റെ പ്രകടനം. ഗ്ലാഡിയേറ്റേഴ്‌സിന്റെ ട്വിറ്ററിലൂടെയാണ് താരത്തിന്റെ പരിക്ക് ടീം പുറത്ത് വിട്ടത്.സ്പീഡ് സെന്‍സേഷനായ താരം പി.എസ്.എല്ലിനോട് ഗുഡ് ബൈ പറഞ്ഞത് ആരാധകരെയും ഒരുപോലെ സങ്കടത്തിലാക്കിയിരിക്കുകയാണ്. 4 മത്സരങ്ങളുള്ളതില്‍ 2 എണ്ണം മാത്രമാണ് താരത്തിന് കളിക്കാനായത്. ഏറെ വിഷമത്തോടെ ജോഫിന് യാത്രയയപ്പ് നല്‍കാമെന്നാണ് ട്വിറ്ററില്‍ ഗ്ലാഡിയേറ്റേഴ്‌സ് കുറിച്ചത്. ഇംഗ്ലീഷ് കൗണ്ടി ടീമിലൂടെയായിരുന്നു ആര്‍ച്ചറുടെ വരവ്. 2016 ല്‍ ലീഗിലെ ലീഡിംഗ് വിക്കറ്റ് ടേക്കറായിരുന്നു ആര്‍ച്ചര്‍. കൗണ്ടിയ്ക്ക് ശേഷം താരം ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ കളിച്ച താരം അരങ്ങേറ്റ മത്സരത്തില്‍ തന്നെ വരവറിയിച്ചിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ഡേയ്‌ല് സ്‌റ്റെയ്ന്‍ ജോഫ്രയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

0 comments:
Post a Comment