നിദാഹാസ് ട്രോഫിയ്‌ക്കൊരുങ്ങുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി.

നിദാഹാസ് ട്രോഫിയ്‌ക്കൊരുങ്ങുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ബംഗ്ലാദേശിന്റെ സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസന്‍ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി. പരിക്ക് ഭേദമാകാത്തതാണ് ഷാക്കിബ് പുറത്തിരിക്കാന്‍ കാരണം.  ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ടൂര്‍ണമെന്റ് അടുത്തിരിക്കെ പുതിയ നായകനെ തേടേണ്ട ഗതികേടിലാണ് ബംഗ്ലദേശ്. ഷാക്കിബിന്റെ അഭാവത്തില്‍ മഹ്മൂദുള്ള നായകനായി തുടരുമെന്നാണ് സൂചന  നേരത്തെ 16 അംഗ ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഷാക്കിബ് ആയിരുന്നു ബംഗ്ലാദേശ് ടീമിന്റെ നായകന്‍. പരിക്ക് കാരണം സ്വന്തം നാട്ടില്‍ ശ്രീലങ്കയുമായി നടന്ന പരമ്പരകളും ഷാക്കിബിന് നഷ്ടമായിരുന്നു.  മാര്‍ച്ച് ആറിനാണ് നിദാഹാസ് ട്രോഫിയ്ക്ക് വേണ്ടിയുളള ടി20 ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ബംഗ്ലാദേശിനെ കൂടാതെ ഇന്ത്യയും ശ്രീലങ്കിയുമാണ് മറ്റ് ടീമുകള്‍. ആദ്യ മത്സരവും ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്. ശ്രീലങ്കന്‍ സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.


0 comments:

Post a Comment