ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ സുരേഷ് റെയ്‌നയെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ട്വന്റി20 പരമ്പരയിലാണ് റെയ്‌ന വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്.മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തില്‍ 27 ബോളില്‍ നിന്ന് 43 റണ്‍സെടുത്ത റെയ്‌നയാണ് ഇന്ത്യന്‍ ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. തകര്‍പ്പന്‍ തിരിച്ചു വരവില്‍ മാന്‍ ഓഫ് ദി മാച്ച് നേട്ടവും സ്വന്തമാക്കിയ റെയ്‌നയെ ഭീതിയില്ലാത്ത പോരാളി എന്നാണ് ഇന്ത്യന്‍ ടീം പരിശീലകന്‍ രവിശാസ്ത്രി വിശേഷിപ്പിക്കുന്നത്. പരിചയ സമ്പന്നനായ
കളിക്കാരനാണ് റെയ്ന. ആ പരിചയ സമ്പത്തിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് നമുക്ക് അദ്ദേഹം കാണിച്ചു തന്നു. റെയ്നയുടെ നിര്‍ഭയത്വമാണ് തനിക്കേറ്റവും താല്‍പ്പര്യമെന്നും ശാസ്ത്രി പറയുന്നു.ഒരുപാട് നാളുകള്‍ക്ക് ശേഷം തിരിച്ചു വന്ന് കളിക്കുമ്പോള്‍ ടീമില്‍ നമ്മുടെ സ്ഥാനം നിലനിര്‍ത്തുന്നതിനായി സൂക്ഷിച്ചായിരിക്കും നമ്മുടെ കളി. നമ്മളില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ടീമില്‍ നിന്നും മാറി നില്‍ക്കേണ്ടി വരാത്ത ഒരു കളിക്കാരനെ പോലെയായിരുന്നു റെയ്നയുടെ കളിയെന്നും ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നുദക്ഷിണാഫ്രിക്കയിലെ മൂന്ന് ട്വിന്റി20യില്‍ നിന്നും 153.44 സ്ട്രൈക്ക് റേറ്റില്‍ 89 റണ്‍സാണ് റെയ്ന സ്‌കോര്‍ ചെയ്തത്. 12 ബൗണ്ടറിയും രണ്ട് സിക്സും ദക്ഷിണാഫ്രിക്കയില്‍ റെയ്ന അടിച്ചു പറത്തി. ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുത്ത് ഏകദിന ടീമില്‍ സ്ഥാനം നേടാനായിരിക്കും തന്റെ ശ്രമമെന്ന് റെയ്നയും വ്യക്തമായി കഴിഞ്ഞു

0 comments:
Post a Comment