ലാഹോര്‍: പാക് സൂപ്പര്‍ ലീഗില്‍ രസകരമായ ക്യാച്ചെടുത്ത് ഉമര്‍ അക്മല്‍. കൈവിട്ട ക്യാച്ച് അഞ്ചാം ശ്രമത്തിലാണ് ലാഹോര്‍ താരമായ ഉമര്‍ അക്മല്‍ കൈപിടിയിലൊതുക്കിയത്. ക്യാച്ച് കണ്ടവരെയെല്ലാം പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു ആ കാഴ്ച്ച. ബംഗ്ലാദേശ് താരം മുസ്താഫിസര്‍ റഹ്മാന്റെ പന്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ഷദാബ് ഖാനാണ് അക്മലിന്റെ ‘സാഹസിക’ ക്യാച്ചിലൂടെ പുറത്തായത്. മത്സരത്തിന്റെ 19.5 ഓവറില്‍ മുസ്താഫിസറിന്റെ സ്ലോ ബോളില്‍ ഷദാബ് ഖാന്‍ ബൗണ്ടറി ലക്ഷ്യമാക്കി പന്തടിച്ചകറ്റി. എന്നാല്‍ ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഉമര്‍ ഓടിയെത്തി സാഹസികമായി പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. അഞ്ചാറ് തവണ തട്ടിത്തട്ടിയാണ് പന്ത് അക്മല്‍ കൈയിലുറപ്പിച്ചത് എന്നുമാത്രം. ഷദാബിന്റെ വിക്കറ്റ് വീഴ്ച്ചയില്‍ ലാഹോര്‍ പരിശീലകന്റെ ആഹ്ലാദവും മൈതാനത്ത് ചിരി പടര്‍ത്തി

0 comments:
Post a Comment