മുന്‍ ഇംഗ്ലീഷ് നായകന്‍ ആന്‍ഡ്രൂ സ്‌ട്രെസ്സിന്റെ എക്കാലത്തേയും മികച്ച ലോക ടീമില്‍ ഇന്ത്യയില്‍ നിന്നും ഒരാള്‍ മാത്രം

മുന്‍ ഇംഗ്ലീഷ് നായകന്‍ ആന്‍ഡ്രൂ സ്‌ട്രെസ്സിന്റെ എക്കാലത്തേയും മികച്ച ലോക ടീമില്‍ ഇന്ത്യയില്‍ നിന്നും ഒരാള്‍ മാത്രം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ് ഇന്ത്യയില്‍ നിന്നും ഇടംപിടിച്ച ഏക താരം.  രണ്ട് വീതം ഇംഗ്ലീഷ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളും നാല് ഓസ്‌ട്രേലിയന്‍ താരങ്ങളും സ്‌ട്രെസ്സിന്റെ എക്കാലത്തേയും മികച്ച ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒന്ന് വീതം പാക്, വിന്‍ഡീസ് താരങ്ങളും അടങ്ങിയതാണ് സ്‌ട്രെസ്സിന്റെ എക്കാലത്തേയും മികച്ച ടീം.  മാര്‍ക്ക് ട്രെസ്‌കോട്ടിക്കും അലിസ്റ്റര്‍ കുക്കുമാണ് സ്‌ട്രെസ്സിന്റെ ടീമിലെ ഓപ്പണര്‍മാര്‍. ജസ്റ്റിസ് ലാംങ്കര്‍, ജാക്വിസ് കല്ലീസ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ബാറ്റ്‌സ്മാന്‍മാര്‍. ഷെയിന്‍ വോണ്‍ സ്പിന്നറായി ടീമില്‍ ഇടംപിടിച്ചപ്പോള്‍ മോണ്ടി മോര്‍ക്കല്‍, ഗ്രെന്‍ മെഗ്രാത്ത്, ഷുഹൈബ് അക്തര്‍ എന്നിവരാണ് പേസ് ബൗളര്‍മാര്‍.


0 comments:

Post a Comment