ജൂനിയര്‍ ടീം ചീഫ് സെലക്ടര്‍ വെങ്കിടേഷ് പ്രസാദ് സ്ഥാനം രാജിവെച്ചു. 2015 ഒക്ടോബര്‍ മുതലാണ് ജൂനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രസാദിനെ നിയമിച്ചത്. രാജിവെച്ചതിന്റെ കാരണം വ്യക്തമല്ല. അണ്ടര്‍ 19 ദേശീയ ടീം ലോകകപ്പ് നേടി ഒരു മാസത്തിന് ശേഷമാണ് അദ്ദേഹം സെലക്ടര്‍ സ്ഥാനം രാജിവെച്ചത്. സ്ഥാനം രാജിവെച്ചെന്നും അതിനെ കുറിച്ച് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രസാദ് അറിയിച്ചു. അതേസമയം, ഐപിഎല്ലിലേക്ക് മാറാനുള്ള നീക്കമാണ് രാജിക്കു പിന്നില്‍ എന്ന റിപ്പോര്‍ട്ടുകളുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബൗളിങ് പരിശീലകനായി പ്രവര്‍ത്തിച്ചിരുന്ന താരം വീണ്ടും ഐപിഎല്ലിലേക്ക് വരുന്നതിന്റെ സൂചനകളുണ്ട്. എന്നാല്‍, ഇന്ത്യ ലോക ചാംപ്യന്‍മാരായപ്പോള്‍ പ്രസാദിന് പാരിതോഷികം നല്‍കിയില്ലെന്നും അത് ബിസിസഐയുമായുള്ള പിണക്കത്തിലേക്ക് നയിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.

0 comments:
Post a Comment