ലളിത ജീവിതം ആരാധകരെ അതിശയിപ്പിച്ചു

അന്താരാഷ്ട്ര പരമ്പരക്കു ശേഷം ഇന്ത്യന്‍ താരം വീട്ടിലേക്ക് മടങ്ങിയത് ലോക്കല്‍ ട്രെയ്നില്‍. സംഭവം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യന്‍ ടീമിലെ യുവതാരമായ ശ്രദ്ധുല്‍ ഠാക്കൂറാണ് അന്താരാഷ്ട്ര പരമ്പരക്കു ശേഷം മുംബൈയില്‍ വിമാനം ഇറങ്ങിയ ശേഷം പിന്നീട് ലോക്കല്‍ ട്രെയ്നില്‍ വീട്ടിലേക്ക് പോയത്. പാല്‍ഗറിലെ വീട്ടിലേക്ക് പോകാനാണ് മുംബൈയില്‍ നിന്നും താരം ലോക്കല്‍ ട്രെയ്നില്‍ യാത്ര ചെയ്തത്.ഇന്ത്യയക്ക് ചരിത്ര വിജയം സമ്മാനിച്ച ദക്ഷിണാഫ്രിക്കയിലെ ഏകദിന, ടി20 പരമ്പരകള്‍ നേടിയ ടീമിലെ അംഗമായിരുന്നു ശ്രദ്ധുല്‍ ഠാക്കൂര്‍. ദേശീയ ടീമിലെത്തുന്നതിന് മുമ്പ് തന്നെ ട്രെയിനിലാണ് സ്ഥിരമായി യാത്ര നടത്തിയിരുന്നത്. അത് ജീവിതത്തിന്റെ ഭാഗമായത് കൊണ്ടാണ് ഇപ്പോഴും ട്രെയിനില്‍ യാത്ര നടത്തുന്നതെന്നും താരം പറഞ്ഞു.വേഗം വീട്ടിലെത്താന്‍ ആഗ്രഹിച്ചാണ് ലോക്കല്‍ ട്രെയിനില്‍ കയറിയത്. ഫസ്റ്റ് ക്ലാസില്‍ യാത്ര നടത്തിയത്തുന്ന വേളയില്‍ ആളുകള്‍ തിരിച്ചറിയുമെന്ന കാര്യം ആലോച്ചിരുന്നില്ല. ഹെഡ് ഫോണില്‍ പാട്ടു കേട്ട് യാത്ര ചെയുന്ന എന്നെ യാത്രക്കാര്‍ അതിശയത്തോടെയാണ് നോക്കിയത്. പലരും ഞാന്‍ ശ്രദ്ധുല്‍ ഠാക്കൂര്‍ തന്നെയാണോ എന്നാണ് അന്വേഷിച്ചത്. ചിലര്‍ സെല്‍ഫി ചോദിച്ചു വന്നതായും’ താരം പറഞ്ഞു.


0 comments:

Post a Comment