പന്തില്‍ കൃത്രിമം കാണിച്ചതിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തി ഡേവിഡ് വാര്‍ണറിന് പകരം താരത്തെ തപ്പുന്ന സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന് തിരിച്ചടി. ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്ക് പകരം ശ്രീലങ്കന്‍ താരം കുശാല്‍ പെരാരെയെ എത്തിക്കാനായിരുന്നു ഹൈദരാബാദിന്റെ ശ്രമം. എന്നാല്‍, ഹൈദരാബാദ് നല്‍കിയ ഓഫര്‍ താരം നിരസിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിനായി ആഭ്യന്തര മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹൈദരാബാദിന്റെ ഓഫര്‍ പെരേര നിരസിച്ചതെന്നാണ് സൂചന. ഇതോടെ, പുതിയ താരത്തിനായി ഹൈദരാബാദ് ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കുന്നതിന് മുമ്പ് തന്നെ ഡേവിഡ് വാര്‍ണര്‍ സണ്‍ റൈസസ് നായകസ്ഥാനം രാജിവച്ചിരുന്നു. ഏപ്രില്‍ 9 ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം. പന്തില്‍ കൃത്രിമം കാട്ടിയതിന് പിടിയിലായ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്കാണ് ഓസ്‌ട്രേലിയ ചുമത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിനിടെയാണ് ശിക്ഷാനടപടിയ്ക്ക് ആസ്പദമായ സംഭവമുണ്ടായത്. തുടര്‍ന്ന് സ്മിത്തിനെതിരെ ഒരു മത്സരത്തിലെ വിലക്കും ബാന്‍ക്രോഫ്റ്റിനെതിരെ 75 ശതമാനം മാച്ച് ഫീസ് പിഴയുമായിരുന്നു ഐസിസി ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്
ഐപിഎല്ലിന് താല്‍പ്പര്യമില്ലെന്ന് കുസാല്‍ പെരേര
March 30, 2018
No Comments

0 comments:
Post a Comment