ക്രൈസ്റ്റ്ചർച്ച് ∙ ടിം സൗത്തിയുടെയും ട്രെന്റ് ബോൾട്ടിന്റെയും പന്തുകൾക്കു മുന്നിൽ ചൂളിപ്പോയ ഇംഗ്ലണ്ടിനെ ജോണി ബെയർസ്റ്റോ (97 നോട്ടൗട്ട്)–മാർക് വുഡ് (52) സഖ്യം രക്ഷപ്പെടുത്തി. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിവസം ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 290 റൺസെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റ് നേട്ടം ടെസ്റ്റിൽ ഏഴാം തവണ സ്വന്തമാക്കിയ സൗത്തിയും 79 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ബോൾട്ടും കൂടി ബാറ്റിങ് നിരയെ കശക്കിയപ്പോൾ 164 റൺസെത്തുമ്പോഴേക്ക് ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ എട്ടാം വിക്കറ്റിൽ ധീരമായ പോരാട്ടം നടത്തിയ ബെയർസ്റ്റോ–മാർക് വുഡ് സഖ്യം 95 റൺസെടുത്തതോടെ ഇംഗ്ലണ്ട് താരതമ്യേന ഭേദപ്പെട്ട സ്കോറിലെത്തി. ടെസ്റ്റിൽ ആദ്യ അർധസെഞ്ചുറി കുറിച്ച മാർക് വുഡ് സൗത്തിക്കു തന്നെ വിക്കറ്റ് സമ്മാനിച്ചു മടങ്ങി. ആദ്യ ടെസ്റ്റിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് നിര ബലപ്പെടുത്തിയിരുന്നു. ബോളർമാരായ ക്രിസ് വോക്സ്, ക്രെയ്ഗ് ഓവർടൻ, മോയിൻ അലി എന്നിവർക്കു പകരമെത്തിയതു ജയിംസ് വിൻസ്, മാർക് വുഡ്, ജാക് ലീച്ച് എന്നിവർ. എന്നാൽ ബെയർസ്റ്റോയുടെയും മാർക് വുഡിന്റെയും മികവിലൊതുങ്ങി അവരുടെ ബാറ്റിങ്. ബെൻ സ്റ്റോക്സിനൊപ്പം (25) 56 റൺസിന്റെയും സ്റ്റുവർട്ട് ബ്രോഡിനൊപ്പം 13 റൺസിന്റെയും മാർക് വുഡിനൊപ്പം 95 റൺസിന്റെയും ജാക് ലീച്ചിനൊപ്പം 41 റൺസിന്റെയും കൂട്ടുകെട്ടിൽ ബെയർസ്റ്റോ പങ്കാളിയായി.
ബെയർസ്റ്റോ–മാർക് വുഡ് രക്ഷകർ
March 31, 2018
No Comments

0 comments:
Post a Comment