ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാര്‍ക്ക് അറിയില്ല; അത് പഠിക്കണം'



ജോഹന്നസ്ബര്‍ഗ്: ക്രിക്കറ്റ് കളത്തില്‍ ജയിക്കാനായി എന്ത് കുതന്ത്രങ്ങളും മെനയുന്നവരാണ് ഓസ്‌ട്രേലിയക്കാര്‍. കളിക്കളത്തിലെ എഴുതപ്പെടാത്ത നിയമങ്ങളുടെ അധികാരികളായിരുന്നു അവര്‍ ദിവസങ്ങള്‍ക്ക് മുന്‍പുവരെ. കളി ജയിക്കാനായി അവര്‍ മറ്റുള്ളവരെ തെറിവിളിക്കും, കള്ളം പറയും. ക്രിക്കറ്റ് നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന ഓസ്‌ട്രേലിയക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍പോലും ഐസിസി മടിച്ചു.  എന്നാല്‍, ഒറ്റദിവസംകൊണ്ടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക ടെസ്റ്റില്‍ പന്തില്‍ ചുരണ്ടിയത് ടീം അംഗങ്ങളുടെ കൂട്ടായ തീരുമാനത്താലാണെന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ വെളിപ്പെടുത്തല്‍ അവരെ ചതിയന്മാരാക്കി. ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഓസ്‌ട്രേലിയയെ പഴി പറയാന്‍ തുടങ്ങിയതോടെ സ്വന്തം രാജ്യം തന്നെ കളിക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും ചെയ്തു.ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് എതിര്‍ താരങ്ങളെ ബഹുമാനിക്കാനിറിയില്ലെന്ന് മുന്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരവും കോച്ചുമായ മിക്ക ആര്‍തര്‍ തുറന്നടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി ക്രിക്കറ്റ് മൈതാനത്ത് അവര്‍ കാട്ടിക്കൂട്ടുന്നത് ബഹുമാനമില്ലായ്മയാണെന്ന് അദ്ദേഹം പറഞ്ഞു.  ടീം അംഗങ്ങള്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നില്ലെന്നും കളിയില്‍ ശ്രദ്ധിക്കാതെ മറ്റു ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്നും തന്റെ കാലത്തുതന്നെ ബോധ്യമായതാണ്. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങള്‍ ഓസ്‌ട്രേലിയന്‍ ടീമിന് ഗുണം ചെയ്യുമെങ്കില്‍ നല്ലതാണ്. ടീം അംഗങ്ങള്‍ എതിരാളികളോട് മാന്യമായി പെരുമാറാന്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും മുന്‍ ഓസ്‌ട്രേലിയന്‍ കോച്ച് കൂടിയായ ആര്‍തര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ ആദ്യ വിദേശകോച്ചാണ് മിക്കി ആര്‍തര്‍. 2013ല്‍ ടീം ആഷസില്‍ തകര്‍ന്നതോടെ കോച്ചിന്റെ സ്ഥാനം തെറിക്കുകയായിരുന്നു

0 comments:

Post a Comment