ടി20യില്‍ ഡബിള്‍ സെഞ്ചറി പിറന്നാല്‍ അത് നേടുക ഈ താരമായിരിക്കും, ഗാംഗുലിയുടെ പ്രവചനം



ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി എന്നത് ഒരു സ്വപ്‌നമായി മാത്രം നിന്ന സമയത്താണ് ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അതിന് വിരാമമിട്ടത്. തുടര്‍ന്ന് പലരും ആ വഴിയേ കുതിച്ചെത്തി. ഇപ്പോള്‍ ടി20യിലും ഈ നേട്ടം വിദൂരതയിലല്ലെന്നാണ് സൂപ്പര്‍ താരം സൗരവ് ഗാംഗുലി പറയുന്നത്. അത് ആരുടെ ബാറ്റില്‍ നിന്നാണ് പിറക്കുകയെന്നും വിധിച്ചു കഴിഞ്ഞു ദാദ.രോഹിത്ത് ശര്‍മ്മയുടെ ബാറ്റില്‍ നിന്നാവും ആദ്യ ടി20 ഡബിള്‍ സെഞ്ച്വറി പിറക്കുകയെന്നാണ് ദാദ പറയുന്നത്. അതിന് ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നും താരം പറയുന്നു. മുംബൈയില്‍ തന്റെ ആത്മകഥയായ ‘എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കവേയാണ് ഗാംഗുലിയുടെ പരാമര്‍ശം. ‘സച്ചിന്‍ ഏകദിനത്തില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി കുറിച്ചു. രോഹിത്ത് അതിന് പിന്നാലെയെത്തി. ഇനി ടി20 യിലും ആ നേട്ടം കുറിക്കുക രോഹിത്താകും’ ഗാംഗുലി പറഞ്ഞു.ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറികളാണ് രോഹിത്തിന്റെ പേരിലുള്ളത്. 2014 നവംബര്‍ മാസത്തില്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റില്‍ 264 റണ്‍സ് നേടി ഏകദിനക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോറിന് അര്‍ഹനായി രോഹിത്.ബോളില്‍ കൃത്രിമം കാണിച്ച് വിലക്കില്‍ കഴിയുന്ന സ്മിത്തിനെ കുറിച്ചും ദാദ വാചാലനായി. സ്മിത്തിനോട് അനുകമ്പയാണ തോന്നുന്നത്. സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. സ്മിത്ത് ഒരു വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം ഓസീസ് ടീമിലേക്ക് തിരിച്ചുവരികയും കളിക്കുകയും ചെയ്യുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു.

0 comments:

Post a Comment