പന്തുചുരുണ്ടല്‍ വിവാദത്തെ തുടര്‍ന്ന് നാണംകെട്ട ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ തേടി മറ്റൊരു ദുഖ വാര്‍ത്ത. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷും ഇനി കുറച്ച് നാണത്തേയ്ക്ക് ഓസീസ് ടീമിലുണ്ടാകില്ല. കണ്ണങ്കാലിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ മാര്‍ഷിന് ഓപ്പറേഷന്‍ വേണമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജൂണില്‍ നടക്കുന്ന ഓസ്ട്രേലിയുടെ ഇംഗ്ലണ്ട് പര്യടനം മാര്‍ഷിന് നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടെസ്റ്റിനിടെയാണ് സംഭവം. ഇതോടെ സ്മിത്തിന്റേയും വാര്‍ണറുടേയും അഭാവത്തില്‍ സ്വതവേ ദുര്‍ബലമായ ഓസ്‌ട്രേലിയന്‍ ടീം മാര്‍ഷിന്റെ കൂടി അഭാവത്തില്‍ കൂടുതല്‍ ശക്തിക്ഷയിക്കും. ജൂണ്‍ 13 ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങളും ഒരു ടി20 മത്സരവുമാണ് ഓസ്ട്രേലിയ കളിക്കാനിരിക്കുന്നത്. പരിക്കില്‍ നിരാശ രേഖപ്പെടുത്തി മിച്ചല്‍ മാര്‍ഷ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. സീസണിന്റെ തുടക്കം തന്നെ നഷ്ടമാകുന്നത് തന്നെ നിരാശനാക്കുന്നുവെന്നും എത്രയും പെട്ടെന്ന് ടീമിനൊപ്പം ചേരാനാണ് താന്‍ ശ്രമിക്കുന്നതെന്നും മാര്‍ഷ് പറയുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പര 3-1നാണ് ഓസ്‌ട്രേലിയ തോറ്റത്. വാര്‍ണറും സ്മിത്തും ബാന്‍ക്രോഫ്റ്റുമില്ലാതെ അവസാന മത്സരത്തിനിറങ്ങിയ ഓസ്‌ട്രേലിയ 492 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് വഴങ്ങിയത്. പന്തു ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് തുടങ്ങിയവര്‍ വിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് മാര്‍ഷിന് പരുക്കേറ്റിരിക്കുന്നത്
സൂപ്പര്‍ താരവും പുറത്ത്
April 05, 2018
No Comments

0 comments:
Post a Comment